ജൂണ്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം രജിഷ വിജയന് നായികയായി എത്തിയ ചിത്രമാണ് ‘ഫൈനല്‍സ്’. നവാഗതനായ പിആര്‍ അരുണ്‍ സംവിധാനം ചെയ്ത ചിത്രത്തിന് ഗംഭീര സ്വീകരണമാണ് പ്രേക്ഷകര്‍ നല്‍കിയത്. കേരളത്തില്‍ വിജയക്കൊടി പാറിച്ച ചിത്രം ഗള്‍ഫ് നാടുകളിലും പ്രദര്‍ശനത്തിന് എത്തുകയാണ്. സെപ്റ്റംബര്‍ 19 നാണ് ചിത്രത്തിന്റെ ജിസിസി റിലീസ്.
ചിത്രത്തില്‍ ഒളിംപിക്സിന് തയ്യാറെടുക്കുന്ന സൈക്ലിസ്റ്റിന്റെ വേഷത്തിലാണ് രജിഷ എത്തിയത്. സുരാജ് വെഞ്ഞാറമ്മൂട് ആണ് ചിത്രത്തില്‍ രജിഷയുടെ അച്ഛന്റെ വേഷത്തിലെത്തിയത്. ഗംഭീര പ്രകടനമാണ് താരം ചിത്രത്തില്‍ കാഴ്ചവെച്ചത്.
നിരഞ്ജ്, ടിനി ടോം, സോനാ നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഒരു സ്പോര്‍ട്സ് ഡ്രാമ ചിത്രമായ ഫൈനല്‍സ് നിര്‍മ്മിച്ചത് മണിയന്‍പിള്ളരാജുവാണ്.
Discussion about this post