കണ്ണൂര്‍: സംസ്ഥാനത്ത് കള്ളവോട്ട് വിവാദം ചൂടുപിടിക്കുന്നതിനിടെ തെരഞ്ഞടുപ്പില്‍ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് നടന് ശ്രീനിവാസന്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ കള്ളവോട്ട് നിലവിലുണ്ടായിരുന്നുവെന്നും,
ഒരിക്കല്‍ വോട്ട് ചെയ്യാനായി ചെന്നൈയില്‍ നിന്നെത്തിയപ്പോള്‍ തന്റെ വോട്ട് മറ്റാരോ ചെയ്തു കഴിഞ്ഞിരുന്നുവെന്നും ശ്രീനിവാസന് പറഞ്ഞു. മുപ്പത് കൊല്ലം മുമ്പ് നടന്ന അനുഭവമാണ് ശ്രീനിവാസന് പങ്കുവെച്ചത്.
രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ വിരട്ടലും ഭീഷണിപ്പെടുത്തലും നടത്താറുണ്ടെന്ന് ശ്രീനിവാസന് വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ചെന്നൈയില്‍ നിന്നെത്തിയപ്പോള്‍ തന്റെ വോട്ട് മറ്റാരോ ചെയ്തു കഴിഞ്ഞിരുന്നുവെന്ന് ശ്രീനിവാസന് പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ ഇന്നസെന്റിന് വിജയസാധ്യതയുണ്ടെന്നും തൃശ്ശൂരില്‍ സുരേഷ് ഗോപി വോട്ട് പിടിക്കുമെന്നും ശ്രീനിവാസന് പറഞ്ഞു.
Discussion about this post