പാര്‍വതി നായികയായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘ഉയരെ’. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തെ പോലെ ‘നീ മുകിലോ’ എന്ന ഗാനവും പ്രേക്ഷകര്‍ നെഞ്ചേറ്റി കഴിഞ്ഞു. ഗാനം ആലപിച്ചിരിക്കുന്നത് സിത്താരയും വിജയ് യേശുദാസും ചേര്‍ന്നാണ്.
ആ ഗാനമാണ് സിത്താര തന്റെ മകളോടൊപ്പം വീണ്ടും ആലപിച്ചിരിക്കുന്നത്. മകള്‍ സാവന്‍ ഋതു അമ്മയ്ക്കൊപ്പം ഗാനം മനോഹരമായി തന്നെ ആലപിച്ചിട്ടുണ്ട്. സിത്താര തന്നെയാണ് ഈ വീഡിയോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
രാജേഷ് പിള്ളയുടെ സഹസംവിധായകനായ മനു അശോകന് സംവിധാനം ചെയ്ത ചിത്രമാണ് ‘ഉയരെ’. ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്കുട്ടിയായിട്ടാണ് പാര്‍വതി ചിത്രത്തിലെത്തിയത്. പാര്‍വതിയുടെ പല്ലവി രവീന്ദ്രന് എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. ആസിഫ് അലി, ടൊവീനോ തോമസ്, അനാര്‍ക്കലി, സിദ്ദീഖ്, പ്രതാപ് പോത്തന് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Discussion about this post