ഇടുക്കി: തേനീച്ചയുടെ കുത്തേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാള്‍ മരിച്ചു. കോരംപാറ സ്വദേശി രാമചന്ദ്രന് (60) ആണ് മരിച്ചത്.
കൃഷിയിടത്തില്‍ പണിയെടുക്കവേ ഇന്നലെയാണ് രാമചന്ദ്രനെ തേനീച്ചക്കൂട്ടം ആക്രമിച്ചത്. ഉടന്‍ തന്നെ തേനി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്.
മൃതദേഹം ബോഡി നായ്ക്കന്നൂര്‍ സര്‍ക്കാര്‍ ആശുപത്രി മേര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.
Discussion about this post