നിത്യ മോനോന് നായികയായി എത്തുന്ന പുതിയ ചിത്രം കോളാമ്പിയുടെ പോസ്റ്ററുകള്‍ പുറത്തുവിട്ടു. നീണ്ട ഇടവേളയ്ക്ക് ശേഷം ടികെ രാജീവ് കുമാര്‍ ഒരുക്കുന്ന ചിത്രം കൂടിയാണിത്. കോളാമ്പിയിലെ പ്രധാന കഥാപാത്രങ്ങളെ അണിനിരത്തിയുള്ള പോസ്റ്ററുകളാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടത്. നിത്യ മേനോന്, സിദ്ധാര്‍ത്ഥ് മേനോന്, രഞ്ജി പണിക്കര്‍, രോഹിണി, ദിലീഷ് പോത്തന് എന്നിവരാണ് സിനിമയിലെ പ്രധാന താരങ്ങള്‍.
കൊച്ചി മുസിരിസ് ബിനാലെയില്‍ സ്വന്തം സൃഷ്ടികള്‍ പരിചയപ്പെടുത്താന്‍ എത്തുന്ന നായിക കഥാപാത്രം വൃദ്ധ ദമ്പതികളെ പരിചയപ്പെടുന്നതും അവരുമായുള്ള കണ്ടുമുട്ടല്‍ നായികയുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളുമാണ് കോളാമ്പി എന്ന ചിത്രത്തില്‍ പറയുന്നത്. കലാകാരിയായി നിത്യ മോനോനും വൃദ്ധ ദമ്പതികളായി രഞ്ജി പണിക്കറും രോഹിണിയുമാണ് എത്തുന്നത്.
തത്സമയം ഒരു പെണ്‍കുട്ടി എന്ന ചിത്രത്തിന് ശേഷം ടികെ രാജീവ് കുമാറിന്റെ സിനിമയില്‍ നിത്യ മേനോന് അഭിനയിക്കുന്നു എന്ന പ്രത്യേകതയും കോളാമ്പിക്കുണ്ട്. പ്രാണയാണ് നിത്യ മോനോന്റെ റിലീസിനായി ഒരുങ്ങിയിരിക്കുന്ന ചിത്രം.
Discussion about this post