ഉദ്യോഗാര്‍ത്ഥികള്‍ക്ക് സുവര്‍ണ്ണാവസരമൊരുക്കി വെസ്റ്റേണ്‍ റെയില്‍വേ. മുംബൈ ആസ്ഥാനമായുള്ള വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴിലെ വിവിധ ഡിവിഷനുകളിലും വര്‍ക്ക്ഷോപ്പുകളിലുമായി അപ്രന്റിസ്ഷിപ്പിനുള്ള അപേക്ഷയാണ് ക്ഷണിച്ചിരിക്കുന്നത്. വിവിധ ട്രേഡുകളിലായി 3553 ഒഴിവുകളാണ് ഉള്ളത്.
ഫിറ്റര്‍, വെല്‍ഡര്‍ (ഗ്യാസ്/ഇലക്ട്രിക്ക്), ടേണര്‍, മെഷിനിസ്റ്റ്, കാര്‍പ്പന്റര്‍, പെയിന്റര്‍ (ജനറല്‍), മെക്കാനിക്ക് (ഡീസല്‍), മെക്കാനിക്ക് (മോട്ടോര്‍ വെഹിക്കിള്‍) എന്നീ ട്രേഡുകളിലാണ് അവസരം. ഒരു വര്‍ഷമാണ് പരിശീലനം. നിയമാനുസൃത സ്റ്റൈപ്പെന്‍ഡ് ലഭിക്കും
പരസ്യ നമ്പര്‍ RRC/WR/04/2018. വിദ്യഭ്യാസ യോഗ്യത 50 ശതമാനം മാര്‍ക്കോടെ എസ്എസ്എല്‍സി, ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ. എന്‍ജിനീയറിങ് ബിരുദം/ ഡിപ്ലോമ ഉള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. പ്രായം: 2019 ജനുവരി 1-ന് 15-24. എസ്സി, എസ്ടിക്കാര്‍ക്ക് അഞ്ച് വര്‍ഷവും ഒബിസിക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് അനുവദിക്കും. അംഗപരിമിതര്‍ക്ക് 10 വര്‍ഷവും വിമുക്തഭടര്‍ക്ക് നിയമാനുസൃത ഇളവും ലഭിക്കും.
100 രൂപയാണ് അപേക്ഷ ഫീസ്. ഇത് ഓണ്‍ലൈനായി അടയ്ക്കണം. എസ്സി, എസ്ടി, അംഗപരിമിതര്‍, വനിതകള്‍ എന്നിവര്‍ ഫീസ് അടയ്ക്കേണ്ട. www.rrc-wr.com എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍. ഒന്നിലേറെ ട്രേഡുകളില്‍ ഐടിഐ നേടിയവര്‍ ഓരോന്നിനും വെവ്വേറെ അപേക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷയ്ക്കൊപ്പം പ്രായം, യോഗ്യത (മാര്‍ക്ക് ലിസ്റ്റ് ഉള്‍പ്പെടെ), സംവരണമുണ്ടെങ്കില്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികളും സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യണം. കൂടാതെ ഉദ്യോഗാര്‍ത്ഥിയുടെ പാസ്പോര്‍ട്ട് സൈസ് കളര്‍ഫോട്ടോയും ഒപ്പും സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യണം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 9 ആണ്.
Discussion about this post