ബുര്‍ജ് ഖലീഫയ്ക്ക് മുമ്പില്‍ നിന്നും സെല്‍ഫി എടുക്കണമെന്ന അലിഫിന്റെ സ്വപ്നവും സഫലമായി. സ്മാര്‍ട്ട് ട്രാവല്‍സ് ഉടമ അഫിയാണ് അലിഫിന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കിയത്.
കൂട്ടുകാരികളുടെ തോളിലേറി ക്യാംപസിലെത്തുന്ന അലിഫിന്റെ വീഡിയോ സോഷ്യല്‍ ലോകത്ത് വൈറലായിരുന്നു. പിന്നാലെ അഭിനന്ദന പ്രവാഹമായിരുന്നു അലിഫിനും കൂട്ടുകാരികള്‍ക്കും.
അത് കണ്ട് അലിഫിനെ ദുബായിലെ hit 967 റേഡിയോയില്‍ നിന്ന് വിളിച്ചു. ഒരിക്കല്‍ എന്റെ കൂട്ടുകാര്‍ക്കൊപ്പം ബുര്‍ജ് ഖലീഫയ്ക്ക് മുമ്പില്‍ ഒരു സെല്‍ഫി എടുക്കണം എന്ന ആഗ്രഹം അലിഫ് റേഡിയോയില്‍ പങ്കുവച്ചു. ഡ്രൈവ് ചെയ്തു പോകുമ്പോള്‍ റേഡിയോയില്‍ അലിഫിന്റെ ഈ ആഗ്രഹം സ്മാര്‍ട്ട് ട്രാവല്‍സ് ഉടമ അഫി കേട്ടു.
അങ്ങനെ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം, ബുര്‍ജ് ഖലീഫയ്ക്ക് മുന്നില്‍ നിന്ന് അലിഫ് സെല്‍ഫിയെടുത്തു. അനേകം സെല്‍ഫികളില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് ആര്‍ജെ ഫസലു ചിത്രം പങ്കുവച്ച് കുറിച്ചു.
കൊല്ലം ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജിലെ വിദ്യാര്‍ത്ഥി അലിഫ് മുഹമ്മദ് കൂട്ടുകാരികളായ അര്‍ച്ചനയുടെയും ആര്യയുടെയും സഹായത്തോടെ ക്ലാസിലേക്ക് പോകുന്ന വീഡിയോയും ചിത്രങ്ങളുമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ജന്മനാ കാലുകള്‍ക്ക് സ്വാധീനമില്ലാത്ത അലിഫ് കൂട്ടുകാര്‍ക്കൊപ്പമാണ് എല്ലായിടത്തും പോവുക.
കരുനാഗപ്പള്ളി മാരാരിത്തോട്ടം ബീമ മന്‍സിലില്‍ ഷാനവാസിന്റേയും സീനത്തിന്റേയും മൂത്ത മകനാണ് അലിഫ്. പത്തിലും നാലിലും പഠിക്കുന്ന അനിയത്തിയും അനിയനുമുണ്ട്. പിതാവ് ഷാനവാസ് വിദേശത്താണ്. അവസാനവര്‍ഷ ബികോം വിദ്യാര്‍ത്ഥിയായ അലിഫ്.
Discussion about this post