സോഷ്യൽ മീഡിയയിൽ നടി സനുഷയുടെ പോസ്റ്റ് ആണ് ഇപ്പോൾ ചർച്ച വിഷയമായിരുിക്കുന്നത്
ബാലതാരമായി അഭിനയിച്ചപ്പോഴുള്ള ഒരു ചിത്രം സനുഷ പങ്കുവച്ചിരുന്നു. മമ്മൂട്ടിയുടെ തോളിലിരിക്കുന്ന ചിത്രമാണ് സനുഷ പങ്കുവച്ചത്. എന്നാൽ നഗ്ത ആരോപിച്ച് ഈ ചിത്രം ഇൻസ്റ്റഗ്രാം നീക്കം ചെയ്തിരുന്നു.
ഇപ്പോൾ നഗ്നത മറച്ച ചിത്രവുമായി എത്തിയിരിക്കുകയാണ് താരം. ”എന്റെ ന്യൂഡിറ്റി ഞാൻ മറച്ചിരിക്കുന്നു ഇൻസ്റ്റഗ്രാമേ.. ഇനി ഉണ്ടോ ഡിലീറ്റ്.. ഇതൊരു കോംപറ്റീഷൻ ആക്കാൻ ആണ് എങ്കി അങ്ങനെ..” എന്നാണ് സനുഷ ചിത്രം പങ്കുവച്ചിരിക്കുന്നത്.
2 പൂക്കൂടി തരാട്ടാ സേട്ടാ, ഇൻസ്റ്റഗ്രാം ഡിലീറ്റഡ് ഐ റീ അപ്ലോഡഡ്, ഒരു സ്ട്രൈക് ഇങ്ങോട്ട്, ഒരൊറ്റയെണ്ണം അങ്ങോട്ട്, തളരില്ല രാമൻ കുട്ടി, എന്നോടാ കളി തുടങ്ങി നിരവധി ഹാഷ്ടാഗുകൾ പങ്കുവച്ചാണ് സനുഷയുടെ പോസ്റ്റ്. മമ്മൂട്ടി ചിത്രം ദാദാസാഹിബ് ചിത്രത്തിലെ ഒരു ചിത്രമാണ് സനുഷ പങ്കുവച്ചിരിക്കുന്നത്.
Discussion about this post