ഓണ്‍ലൈന്‍ റിലീസിനൊരുങ്ങി സക്കറിയയുടെ ‘ഹലാല്‍ ലവ് സ്റ്റോറി’. ഒക്ടോബര്‍ 15ന് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്ജ്, പാര്‍വതി തിരുവോത്ത്, ഷറഫുദീന്‍, ഗ്രേസ് ആന്റണി, സൗബിന് ഷാഹിര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മുഹ്സിന് പരാരി, സക്കറിയ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഷഹബാസ് അമന്, റെക്സ് വിജയന്, ബിജിബാല്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ബിജിബാല്‍ ആണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.
പപ്പായ സിനിമാസിന്റെ ബാനറിന് ആഷിഖ് അബു, ജെസ്ന ആശിം, ഹര്‍ഷദ് അലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് ഏഷ്യാനെറ്റ് ആണ്.
Discussion about this post