കൊച്ചി: ആഗോളതലത്തിൽ സ്വർണ്ണവിലയിൽ മാറ്റം വന്നതോടെ കേരളത്തിലും സ്വർണ്ണവില കുറഞ്ഞു. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 28000 രൂപയാണ് ഇന്നത്തെ വില.
ഗ്രാമിന് 3500 രൂപയായും കുറഞ്ഞു. ആഗോള വിപണിയിലുണ്ടായ വിലക്കുറവ് കേരളത്തിലെ വിപണിയേയും ബാധിക്കുകയായിരുന്നു.
അമേരിക്കയിൽ പലിശ നിരക്ക് കുറക്കുന്നതടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കാൻ അമേരിക്കൻ ഫെഡറൽ റിസർവ്വ് യോഗം ചേരാനിരിക്കെയാണ് ആഗോള വിപണിയിൽ സ്വർണ്ണ വില കുറഞ്ഞത്.
Discussion about this post