ബിഗ് ബോസ് 2ലെ താരങ്ങള്‍ക്ക് ആരാധകരേറെയാണ്. കോവിഡ് കാരണം പരിപാടി അവസാനിപ്പിക്കേണ്ടി വന്നതില്‍ പ്രേക്ഷകര്‍ നിരാശയിലായിരുന്നു. ഈ നിരാശ മാറ്റാന്‍ ബിഗ് ബോസ് താരങ്ങള്‍ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ്.
‘ബോയിങ് ബോയിങ്’ എന്ന വെബ് സീരീസിലൂടെയാണ് താരങ്ങള്‍ ഒന്നിക്കുന്നത്. പ്രിയദര്‍ശന്റെ ബോയിങ് ബോയിങ് സിനമയെ ഓര്‍മ്മിക്കുന്ന കോമഡി വെബ് സീരീസാണ് പ്രേക്ഷകര്‍ക്കായി ഒരുങ്ങുന്നത്. ഒരു മുത്തശ്ശികഥ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ രജനി ചാണ്ടിയുടെ കളമശ്ശേരിയിലെ വീട്ടില്‍ വെച്ചാണ് വെബ് സീരീസ് ചിത്രീകരണം നടക്കുന്നത്.
ജനുവരി മുതല്‍ എല്ലാ വെള്ളിയാഴ്ച്ചയും വൈകീട്ട് 6 മണിക്ക് വെബ് സീരീസ് പ്രേക്ഷകരിലേക്ക് എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഒടിടി പ്ലാറ്റ്ഫോമിലൂടെയായിരിക്കും റിലീസ്. സാജു നവോദയ, ഫുക്രു, വീണ നായര്‍, ആര്യ, രജനി ചാണ്ടി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രേക്ഷകര്‍ക്ക് ഒരു കോമഡി വിരുന്നായിരുക്കും സീരീസെന്ന് സാജു നവോദയ പറഞ്ഞു. ഫുള്‍ എന്റെര്ടെയ്മെന്റായിരിക്കും വെബ് സീരിസെന്ന് ഫുക്രു കൂട്ടിച്ചേര്‍ത്തു. ബിഗ് ബോസ് താരവും പ്രിയദര്‍ശന്റെ അസോസെറ്റുമായിരുന്ന സുരേഷ് കൃഷ്ണനാണ് വെബ് സീരീസ് ഒരുക്കുന്നത്.
Discussion about this post