എല്ലാ വര്‍ഷവും ശ്രീകൃഷ്ണ ജയന്തിക്ക് നാട്ടിലെ ബാലഗോകുലം സംഘടിപ്പിക്കുന്ന ഘോഷയാത്രയില്‍ അനുശ്രീ പങ്കെടുക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം ഭാരതാംബയായി വേഷമിട്ട അനുശ്രീയുടെ വീഡിയോയും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ഇത്തവണ കണ്ണന്റെ രാധ ആയാണ് താരം എത്തിയിരിക്കുന്നത്.
സോഷ്യല്‍ മീഡിയയിലൂടെ അനുശ്രീ തന്നെയാണ് ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചത്. രാധാമാധവം എന്ന് പേരിട്ടിരിക്കുന്ന ഫോട്ടോഷൂട്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നിതിന്‍ നാരായണന് ഗുരുവായൂര്‍ ആണ് ഈ മനോഹര ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
Discussion about this post