ജിദ്ദ: മലയാളി നഴ്സ് ജിദ്ദയില്‍ കോവിഡ് ബാധിച്ച് മരിച്ചു. ആലപ്പുഴ ചെറുതന സ്വദേശിനി വെന്തേത് വീട്ടില്‍ പ്രസന്നകുമാരിഅമ്മ ആണ് മരിച്ചത്. അറുപത്തിയൊന്ന് വയസ്സായിരുന്നു. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവയൊണ് മരണം സംഭവിച്ചത്.
ജിദ്ദയിലെ ന്യൂ അല്‍ജിദാനി ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ആയിരുന്നു പ്രസന്നകുമാരിഅമ്മ. രണ്ടാഴ്ച മുമ്പ് കടുത്ത പനി കാരണം ഇതേ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. ചെറിയ രീതിയില്‍ കോവിഡ് ലക്ഷണങ്ങളും പ്രകടമായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ആരോഗ്യനില വഷളാവുകയായിരുന്നു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. പിതാവ്: ശിവരാമന് നായര്‍. മാതാവ്: മീനാക്ഷി അമ്മ. ഭര്‍ത്താവ്: രാജന് പിള്ള. മരണാനന്തര നടപടിക്രമങ്ങള്‍ക്ക് ജിദ്ദ കെ.എം.സി.സി വെല്‍ഫെയര്‍ വിങ് രംഗത്തുണ്ട്.
Discussion about this post