സ്വര്‍ണ്ണമോ ഡയമണ്ടോ അണിയാതെ, ആഭരണങ്ങള്ക്കല്ല വിലയും തിളക്കമെന്നും തെളിയിച്ചിരിക്കുകയാണ് തെന്നിന്ത്യന്‍ താരം റാണ ദഗുബട്ടിയുടെ പ്രിയതമ മിഹീകാ ബജാജ്. ഹല്‍ദി സെറിമണിക്ക് ചിപ്പിക്കൊണ്ടുള്ള ആഭരണങ്ങള്‍ അണിഞ്ഞാണ് മിഹീകാ പ്രത്യക്ഷപ്പെട്ടത്.
ഓഗസ്റ്റ് എട്ടിന് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹം നടക്കുക. പരമ്പരാഗത ശൈലിയിലുള്ള മഞ്ഞ നിറത്തിലുള്ള ലെഹംഗയാണ് മിഹീകാ ധരിച്ചിരിക്കുന്നത്. ഒരുവശത്തുനിന്ന് കനംകുറച്ച് ഞൊറിഞ്ഞെടുത്ത് താഴേക്കിട്ടിരിക്കുന്ന ദുപ്പട്ടയും സൗന്ദര്യം വര്‍ധിപ്പിക്കുന്നു.
നെറ്റിചുട്ടിയും കമ്മലുംവളകളും മോതിരവുമൊക്കെ ചിപ്പി കൊണ്ടുണ്ടാക്കിയവയാണ്. മാലയുടെ അസാന്നിധ്യം പ്രകടമാകാത്ത വിധത്തില്‍ വലിപ്പമുള്ള കമ്മലുകള്‍ ഭംഗികൂട്ടുന്നുണ്ട്. അലസമായി അഴിച്ചിട്ട മുടികളും മേക്കപ്പിന്റെ അതിഭാവുകത്വമില്ലാത്തതുമൊക്കെ മിഹീകയുടെ ലുക്ക് ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറയുന്നുണ്ട്.
വ്യവസായി സുരേഷ് ബജാജിന്റെയും അറിയപ്പെടുന്ന ബിസിനസ് വുമണായ ബണ്ടി ബജാജിന്റെയും മകളാണ് മിഹീക. ഇന്റീരിയര്‍ ഡിസൈനിങ്ങില്‍ ബിരുദമെടുത്ത മിഹീക ഉപരിപഠനം നടത്തിയത് ചെല്‍സ് യൂണിവേഴ്സിറ്റിയിലാണ്. ഡ്യൂ ഡ്രോപ്പ് സ്റ്റുഡിയോസ് എന്ന പേരില്‍ ഒരു സ്ഥാപനവും മിഹീക നടത്തുന്നുണ്ട്.
Discussion about this post