മസ്കത്ത്: അഞ്ച് വയസുകാരി മലിനജലം നിറഞ്ഞ കുഴിയില്‍ വീണ് മരിച്ചു. മസ്കറ്റിലെ നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലാണ് ദാരുണ സംഭവം. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സില്‍ നിന്നുള്ള വാട്ടര്‍ റെസ്ക്യൂ സംഘമെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും കുഞ്ഞിന്റെ ജീവന് രക്ഷിക്കാനായില്ല.
സോഹാറിലെ കുട്ടിയുടെ വീട്ടില്‍ തന്നെയുള്ള കുഴിയിലാണ് വീണതെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. വാട്ടര്‍ റെസ്ക്യൂ സംഘമെത്തി കുട്ടിയുടെ ശരീരം പുറത്തെടുത്തെങ്കിലും അതിന് മുമ്പ് തന്നെ മരണം സംഭവിക്കുകയായിരുന്നു.
Discussion about this post