കുവൈറ്റ്: കുവൈറ്റില്‍ കൊവിഡ് 19 വൈറസ് ബാധ മൂലം ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കോഴിക്കോട് മാങ്കാവ് സ്വദേശി മഹറൂഫ് മാളിയേക്കല്‍(44) ആണ് മരിച്ചത്. വൈറസ് ബാധയെ തുടര്‍ന്ന് ഇദ്ദേഹം ജാബിര്‍ ആശുപത്രിയിലെ തീവ്ര പരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
ഏപ്രില്‍ 20നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്വന്തമായി കമ്പനി നടത്തിവരികയായിരുന്നു. ഭാര്യയും രണ്ടും മക്കളും അടങ്ങുന്ന കുടുംബം കുവൈറ്റിലുണ്ട്.
കൊവിഡ് 19 വൈറസ് ബാധമൂലം കഴിഞ്ഞ ദിവസം ദുബായിലും ഒരു മലയാളി മരിച്ചിരുന്നു. കണ്ണൂര്‍ കേളകം സ്വദേശി തങ്കച്ചനാണ് മരിച്ചത്. കഴിഞ്ഞ ദിവസം മാത്രം 557 പുതിയ കേസുകളാണ് യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 13,038 ആയി. 111 പേരാണ് ഇതുവരെ വൈറസ് ബാധമൂലം ഇവിടെ മരിച്ചത്.
Discussion about this post