സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘ഇതിഹാസ’യുടെ നിര്‍മ്മാതാക്കള്‍ നിര്‍മ്മിച്ച ചിത്രമായ ‘മറിയം വന്ന് വിളക്കൂതി’ യുടെ ട്രെയിലര്‍ പുറത്തുവിട്ടു. ‘ഇതിഹാസ നിര്‍മ്മാതാക്കളില്‍ നിന്നും വരുന്ന അടുത്ത വട്ട്’ എന്ന തലക്കെട്ടോടെയാണ് ട്രെയിലര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു മുഴുനീള കോമഡി എന്റര്ടെയ്നറായിരിക്കും ചിത്രമെന്നാണ് ട്രെയ്ലറില് നല്കുന്ന സൂചന.
ജെനിത് കാച്ചപ്പള്ളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിജു വിത്സന്, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ്മ, അല്‍ത്താഫ് സലിം, സേതു ലക്ഷ്മി, സിദ്ധാര്‍ത്ഥ് ശിവ, അബു സലിം, ബൈജു, ബേസില്‍ ജോസഫ്, എംഎ ഷിയാസ്, ബിനു അടിമാലി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
ഒരു രാത്രിയിലെ മൂന്ന് മണിക്കൂറിന്റെ കഥയാണ് ചിത്രം പറയുന്നത്. നാല് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ജനുവരി 31ന് ചിത്രം തീയ്യേറ്ററുകളിലെത്തും.
Discussion about this post