കൊച്ചി: പഠിച്ച് പഠിച്ച് മകള്‍ക്ക് പിന്നാലെ പിഎച്ച്ഡി നേടി നടി സുജാ കാര്‍ത്തികയുടെ അമ്മയും. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നിന്നാണ് സുജ ആദ്യം പിഎച്ച്ഡി നേടിയത്. തൊട്ടുപിന്നാലെ കോയമ്പത്തൂര്‍ ഭാരതിയാര്‍ സര്‍വ്വകലാശാലയില്‍ നിന്ന് അമ്മ ചന്ദ്രിക സുന്ദരേശനും പിഎച്ച്ഡി നേടി.
സാമൂഹ്യ ശാസ്ത്രത്തിലാണ് അമ്മക്കും മകള്‍ക്കും പിഎച്ച്ഡി ലഭിച്ചിരിക്കുന്നത്. സുജ കൊമേഴ്സും ചന്ദ്രിക മാനേജ്മെന്റുമാണ് വിഷയങ്ങളായി തെരഞ്ഞെടുത്തത്. നൃത്തമായിരുന്നു ഇരുവരുടെയും പ്രധാനമേഖല. അമ്മയ്ക്കും മകള്‍ക്കും നിരവധി പേരാണ് ആശംസകള്‍ നേര്‍ന്നത്.
പിഎച്ച്ഡി നേടിയ ശേഷം സുജ കാര്‍ത്തിക ഇപ്പോള്‍ ഉപരിപഠനത്തിന് പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ചിന് തയ്യാറെടുക്കുകയാണ്. അമ്മ എംഎ ഭരതനാട്യത്തിന് പഠിക്കുന്നു.
Discussion about this post