ന്യൂഡല്‍ഹി: എന്‍ഡിഎക്ക് അനുകൂലമായ എക്സിറ്റ് പോള്‍ ഫലങ്ങളെ പൂര്‍ണമായും അംഗീകരിക്കാതെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. എക്സിറ്റ് പോള്‍ ഫലങ്ങള്‍ അന്തിമമല്ലെന്നും എങ്കിലും എന്‍ഡിഎ തിരിച്ചുവരുമെന്ന പ്രതീക്ഷയുണ്ടെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.
എല്ലാ എക്സിറ്റ് പോളുകളും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കീഴില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നാണ് പ്രവചിച്ചിരിക്കുന്നതെന്നും അതുകൊണ്ട് തന്നെ പ്രതീക്ഷയുണ്ടെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.
എക്സിറ്റ് പോള്‍ വെറും സൂചനമാണ്. അത് ഒരിക്കലും അന്തിമമല്ല. മെയ് 23 ന് ഫലം വരും. എക്സിറ്റ് പോളുമായി അടുത്ത നില്ക്കുന്ന ഫലം തന്നെ ഉണ്ടാകുമെന്ന് തന്നെ പ്രതീക്ഷിക്കാം- എന്നായിരുന്നു ഗഡ്കരി പറഞ്ഞത്.
Discussion about this post