സോഷ്യല്‍മീഡിയയുടെ രംഗപ്രവേശനത്തോടെ മുങ്ങി കിടന്ന പല കലാകാരന്മാരെയും പുറത്തെത്തിക്കാനായിട്ടുണ്ട്. മകനെ ഉറക്കാന്‍ പാടിയ പാട്ടാണ് ചന്ദ്രലേഖ എന്ന കലാകാരിയെ മനസിലാക്കി തന്നത്. അതും സോഷ്യല്‍മീഡിയ തന്നെയാണ് പുറംലോകത്ത് എത്തിച്ചത്. അതുപോലെ നിരവധി പേരുടെ ഓരോ കഴിവുകളും പുറത്തെത്തിക്കുന്നതില്‍ വലിയ പങ്കാണ് സോഷ്യല്‍മീഡിയ വഹിക്കുന്നത്.
ഇവരെ പോലെ ഒക്കെ തന്നെ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത് പന്തലു പണിക്ക് വന്ന ഒരു യുവാവിന്റെ പാട്ടാണ്. ടെസ്റ്റിങ്ങിനിടെ മൈക്കെടുത്ത് ഒന്നു പാടുകയായിരുന്നു. കൂടി നിന്നവര്‍ പാട്ടിന് കൈയ്യടിച്ചു. മൈക്ക് താഴെ വെയ്ക്കാനൊരുങ്ങിയപ്പോള്‍ കാണികള്‍ വിട്ടില്ല, മുഴുവന്‍ പാടണമെന്ന ആവശ്യം ശക്തമായി. ഇതോടെ പാട്ട് മുഴുവനും യുവാവ് പാടി തീര്‍ത്തു.
വിജയ്യും സിമ്രാനും അഭിനയിച്ച തുള്ളാതെ മനവും തുള്ളും എന്ന ചിത്രത്തിലെ ഇന്നിസൈ പാടി വരും എന്ന ഗാനമാണ് യുവാവ് അതിമനോഹരമായി പാടിയത്. യൂട്യൂബില്‍ അപ്ലോഡ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ നിരവധി പേരാണ് വിഡിയോ പങ്കുവെച്ചത്. ഇതോടെ നിരവധി പേരാണ് യുവാവിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
Discussion about this post