തിരുവനന്തപുരം: കേരളത്തിലേക്കുള്ള ലഹരി കടത്തിന്റെ പ്രധാന മാര്‍ഗം ലക്ഷ്വറി ബസുകളാണെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്. കുട്ടികള്‍ക്ക് ലഹരി മരുന്ന് വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി നിയമം കര്‍ശനമാക്കാനുള്ള ശ്രമത്തിലാണ് എക്സൈസ് വകുപ്പ്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് കൂടി എക്സൈസില്‍ ഉള്‍പ്പെടുത്താനാണ് നീക്കം.
മയക്കുമരുന്ന് ഗുളികകള്‍, എല്‍എസ്ഡി സ്റ്റാമ്പുകള്‍, എംഡിഎംഎ തുടങ്ങിയ സിന്തറ്റിക് ലഹരിമരുന്നുകളുടെ വില്‍പ്പനയും ഉപയോഗവും കേരളത്തില്‍ വര്‍ധിക്കുന്നുണ്ട്.
മൈസൂര്‍, മുംബൈ, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്നാണ് സംസ്ഥാനത്തേക്ക് ഇവയെത്തുന്നത്. അതിര്‍ത്തി കടന്ന് ഇവയെത്തുന്നത് തടയാന്‍ സംവിധാനങ്ങള്‍ സ്വീകരിക്കുമെന്നും ഋഷിരാജ് സിങ് പറഞ്ഞു.
Discussion about this post