പൃഥ്വിരാജ് ആദ്യമായി സംവിധായക തൊപ്പി അണിഞ്ഞ ചിത്രം ‘ലൂസിഫര്‍’ നിറഞ്ഞ സദസിലാണ് ഇപ്പോഴും പ്രദര്‍ശനം തുടരുന്നത്. റിലീസ് ചെയ്ത അന്ന് മുതല്‍ ഓരോ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറി കൊണ്ടിരിക്കുകയാണ് ചിത്രം. ഇപ്പോളിതാ കേരളത്തില്‍ ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ റെക്കോര്‍ഡാണ് ലൂസിഫര്‍ തകര്‍ത്തിരിക്കുന്നത്.
റിലീസ് ചെയ്ത ആദ്യ ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമെന്ന റെക്കോര്‍ഡാണ് ബാഹുബലി 2 വിനെ മറികടന്ന് ലൂസിഫര്‍ കരസ്ഥമാക്കിയിരിക്കുന്നത്. ആദ്യ ആഴ്ചയില്‍ ബാഹുബലി 2 കേരളത്തില്‍ നിന്ന് നേടിയത് 31 കോടി രൂപയ്ക്ക് മുകളിലാണ്. എന്നാല്‍ ലൂസിഫര്‍ നേടിയിരിക്കുന്നത് 40 കോടി രൂപയ്ക്കടുത്താണ്. മാര്‍ച്ച് 28 നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. 43 രാജ്യങ്ങളിലായി റിലീസ് ചെയ്ത ചിത്രത്തിന്റെ എട്ടു ദിവസത്തെ വേള്‍ഡ് വൈഡ് കളക്ഷന്‍ ഏകദേശം 80 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അധികം വൈകാതെ തന്നെ ചിത്രം 100 കോടി ക്ലബില്‍ കയറും.
മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായി എത്തിയ ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായികയായി എത്തിയത്. കലാഭവന്‍ ഷാജോണ്‍, ബൈജു, ടൊവീനോ തോമസ്, ഇന്ദ്രജിത്ത്, സംവിധായകന് ഫാസില്‍, നന്ദു, സായ്കുമാര്, ബോളിവുഡ് താരം വിവേക് ഒബ്റോയി എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.
Discussion about this post