ഗുവാഹത്തി: കഴിഞ്ഞദിവസം ഐഎസ്എല്ലില്‍ നടന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ചെന്നൈയിന് എഫ്സി മത്സരത്തില്‍ കേരളത്തിന്റെ ബ്ലേഡ് റണ്ണര്‍ പ്രേരാമ്പ്രക്കാരന് വൈശാഖിന് ആദരം. മത്സരത്തില്‍ മുഖ്യാതിഥിയായി വൈശാഖിനെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ക്ഷണിക്കുകയായിരുന്നു. ചെറുപ്പത്തില്‍ അപകടം വലതുകാല്‍ കവര്‍ന്നിട്ടും കാല്‍പ്പന്തിനോടുള്ള വൈശാഖിന്റെ പ്രണയം അവസാനിച്ചിരുന്നില്ല. പരിമിതികളെ മറികടന്ന് വീണ്ടും മൈതാനിയില്‍ താരമായതിനുള്ള നോര്‍ത്ത് ഈസ്റ്റിന്റെ അംഗീകാരമായിരുന്നു ഈ ക്ഷണം.
മത്സര ശേഷം കളിയിലെ താരമായ നോര്‍ത്ത് ഈസ്റ്റിന്റെ ബര്ത്തൊലോമെവ് ഒബെച്ചെയില് നിന്ന് ഒപ്പിട്ട പന്ത് വാങ്ങുകയും ചെയ്തു. വൈശാഖ് പങ്കെടുക്കുന്നതിന്റെ ചിത്രം ഐഎസ്എല്ലും നോര്‍ത്ത് ഈസ്റ്റും ഔദ്യോഗികമായി ട്വീറ്റ് ചെയ്യകുകയും ചെയ്തു.
ട്വിറ്ററില്‍ മലബാര്‍ യുണൈറ്റഡിനായി വൈശാഖ് കളിക്കുന്നതിന്റെ ചിത്രം വൈറലായതോടെയാണ് മത്സരം കാണാന്‍ നോര്‍ത്ത് ഈസ്റ്റ് പരിശീലകന് ഷറ്റോരി ക്ഷണിക്കുന്നത്.
The Fan of the Match from #NEUCHE, Vysakh SR, was the lucky recipient of a signed match ball from the Hero of the Match, Bartholomew Ogbeche!#HeroISL #LetsFootball #FanBannaPadega #BreakKeBaad pic.twitter.com/Lhk6ca7kZx
— Indian Super League (@IndSuperLeague) January 26, 2019
Discussion about this post