സമൂഹമാധ്യമങ്ങള്‍ ഇപ്പോള്‍ ടിക് ടോക് കീഴടക്കിയിരിക്കുകയാണ്. വിമര്‍ശനങ്ങളും അഭിനന്ദനങ്ങളുമൊക്കെയായി ടിക് ടോക് വസന്തകാലം തീര്‍ക്കുകയാണ് സമൂഹമാധ്യമങ്ങളില്‍. ഇപ്പോഴിതാ ഒരു അമ്മയുടെയും മകന്റെയും വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. അമ്മ മകനെ പഠിപ്പിക്കുകയാണ്.
നെഹ്റു ആരാ? നരേന്ദ്രമോഡി ആരാ? എന്നൊക്കെ ചോദിക്കുമ്പോള്‍ അറിയില്ലയെന്നാണ് കുട്ടി പറയുന്നത്. അപ്പോള്‍ അമ്മ ചോദിക്കുന്നു നീ പിന്നെ എന്തുവാ പഠിച്ചതെന്ന്.അപ്പോള്‍ കുട്ടി അമ്മയോട് കുറേ ചോദ്യങ്ങള്‍ ചോദിക്കുന്നു…അമ്മയ്ക്ക് സിന്ദുവിനെ അറിയുമോ? റൂബിയെ അറിയുമോ? എന്നൊക്കെ ഇതിനൊക്കെ ഇല്ല എന്ന മറുപടിയാണ് അമ്മ പറയുന്നത്. അപ്പോള്‍ കുട്ടി പറയുന്ന ഉത്തരമാണ് സമൂഹമാധ്യമങ്ങളില്‍ ചിരിപടര്‍ത്തിയിരിക്കുന്നത്.അമ്മയ്ക്ക് അച്ഛന്റെ കാര്യത്തില്‍ ഒരു ശ്രദ്ധയുമില്ലയെന്ന് അവന് പറയുന്നു.
പഠിപ്പിച്ച് പഠിപ്പിച്ച് കുടുംബം കലങ്ങിക്കിട്ടിയ വീഡിയോയ്ക്ക് സമൂഹമാധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. അമ്മയുടെയും മകന്റെയും അഭിനയത്തിന് സമൂഹമാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹമാണ്.
Discussion about this post