മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ ജപ്പാന്റെ കെയ് നിഷികോരി രണ്ടാം റൗണ്ടില്‍ കടന്നു. ക്രൊയേഷ്യയുടെ 39 വയസുകാരനായ വെറ്ററന്‍ താരം ഇവോ കാര്ലോവികിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിലൂടെയാണ് ജാപ്പനീസ് താരം മറികടന്നത്.
സ്കോര്‍: 6-3, 7-6, 5-7, 5-7, 7-6. പോര്‍ച്ചുഗല്ലിന്റെ ജുവ സോസയും ജര്‍മനിയുടെ ഫിലിപ്പ് കോല്സ്ക്രൈബറും തമ്മിലുള്ള മത്സരത്തിലെ വിജയിയാണ് നിഷികോരിയെ മൂന്നാം റൗണ്ടില്‍ കാത്തിരിക്കുന്നത്.-
Discussion about this post