ബംഗളൂരു: സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് പിന്നാലെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് നടന് പ്രകാശ് രാജ്. പുതുവര്‍ഷം ആശംസിച്ചു കൊണ്ടുള്ള ട്വീറ്റിലൂടെയാണ് പ്രകാശ് രാജ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിങ്ങളുടെ പിന്തുണയോടെ സ്വന്ത്രനായി മത്സരിക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഏത് മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുക എന്നത് ഉടന്‍ പ്രഖ്യാപിക്കും. അബ് കി ബാര്‍ ജനതാ സര്‍ക്കാര്‍ എന്ന മുദ്രാവാക്യത്തോടെയാണ് പ്രകാശ് രാജിന്റെ ട്വീറ്റ്. അബ് കി ബാര്‍ മോഡി സര്‍ക്കാര്‍ എന്നായിരുന്നു 2014-ല്‍ ബിജെപിയുടെ മുദ്രാവാക്യം.
മോഡി സര്‍ക്കാരിന്റെയും ബിജെപിയുടേയും കടുത്ത വിമര്ശകന് കൂടിയാണ് പ്രകാശ് രാജ്. മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് ശേഷമാണ് അദ്ദേഹം ശക്തമായ വിമര്‍ശനങ്ങളുമായി പൊതുവേദികളിലെത്തുന്നത്.
അതേസമയം, ട്വിറ്ററിലൂടെയുള്ള രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് പ്രകാശ് രാജിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗമായി നില്ക്കുന്നതിനോ പുതിയ പാര്‍ട്ടി ഉണ്ടാക്കുന്നതിനേ സംബന്ധിച്ചോ അദ്ദേഹം സൂചനകള്‍ നല്‍കിയിട്ടില്ല.
Discussion about this post