റിയാദ്: സൗദി രാജകുമാരി അന്തരിച്ചു. അല്‍ജവ്ഹറ ബിന്ത് ഫൈസല്‍ ബിന്‍ സാദ് അല്‍ സൗദി മരിച്ചതായി സൗദി റോയല്‍ കോര്‍ട്ട് അറിയിച്ചു. മരണത്തില്‍ പ്രസിഡന്റ് ഹിസ് ഹൈനസ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് അനുശോചനമറിയിച്ചു.
വൈസ് പ്രസിഡന്റ് ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി ക്രൗണ്‍ പ്രിന്‍സും യുഎഇ ആംഡ് ഫോഴ്സ് ഡെപ്യൂട്ടി സുപ്രീം കമ്മാന്‍ഡറുമായ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് തുടങ്ങിയവരും അനുശോചനമറിയിച്ചിട്ടുണ്ട്.
മയ്യത്ത് നമസ്കാരം തിങ്കളാഴ്ച അസര്‍ നമസ്കാരത്തിന് ശേഷം റിയാദിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുള്ള മോസ്കില്‍ നടക്കുമെന്ന് സൗദി പ്രസ് ഏജന്‍സി അറിയിച്ചു.
രാജകുമാരിയുടെ നിര്യാണത്തില്‍ വിവിധ ജിസിസി നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.
Discussion about this post