ലണ്ടന്‍: ലൈസ്റ്റര്‍ സിറ്റിക്കെതിരെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്സനല്‍ സൂപ്പര്‍ വിജയം നേടി. ആഴ്സനല്‍ താരം മെസ്യൂത് ഓസിലിന്റെ തകര്‍പ്പന്‍ പ്രകടനത്തിലാണ് ഗണ്ണേഴസ് സൂപ്പര്‍ വിജയം സ്വന്തമാക്കിയത്. ഗോളടിക്കുകയും ഗോളടിപ്പിക്കുകയും ചെയ്ത ഓസിലിന്റെ മികവില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ആഴ്സനല്‍ വിജയിച്ചത്.
ഓസില്‍ മത്സരത്തില്‍ പുറത്തെടുത്തത് മിഡ്ഫീല്‍ഡര്‍ എന്ന നിലയില്‍ കരിയറിലെ മികച്ച പ്രകടനമാണ്. 31ാം മിനുറ്റില്‍ സെല്‍ഫ്ഗോളില്‍ ലൈസ്റ്റര്‍ സിറ്റി മുന്നിലെത്തി. എന്നാല്‍ 45ാം മിനുറ്റില്‍ മെസ്യുത് ഓസിലിലൂടെ ആഴ്സനല്‍ ഒപ്പമെത്തി.
Perceive, perceive,
perceive.With a millisecond look at the center half circle line, Mesut Ozil creates the mental picture necessary to know where everyone is, which allows him to beautifully dummy an oncoming pass.
Perception is a skill we must coach.pic.twitter.com/zFPKlz895P
— It's Just a Sport (David Garcia) (@IJaSport) October 23, 2018
63,66 മിനിറ്റുകളില്‍ ഔബെമയാങ് വല കുലുക്കി. 63ാം മിനിറ്റില്‍ ഓസിലിന്റെ മനോഹര പാസിലാണ് ഗോള്‍ വീണത്. ലൈസ്റ്ററിന്റെ പത്ത് താരങ്ങളെയും മറികടന്നൊരു പാസില്‍ നിന്നാണ് ഔബെമയാങ് ഗോള്‍ കണ്ടെത്തിയത്.
Discussion about this post