തൃശ്ശൂര്‍; നടന് പൃഥ്വിരാജിന്റെയും സുപ്രിയയുടെയും മകള്‍ അലംകൃത പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ താരമാകാറുണ്ട്. ഇപ്പോഴിതാ താരപുത്രി പിയാനോ വായിക്കുന്നതിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
ഏറെ ആസ്വദിച്ച് പിയാനോ വായിക്കുന്ന അലംകൃതയാണ് വീഡിയയോയില്‍ ഉള്ളത്. ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ ഏറെ ആവേശത്തോടെയാണ് പിയാനോ വായിക്കുന്നത്. മകള്‍ പിയാനോ വായിക്കുന്നതിന്റെ വീഡിയോ സുപ്രിയ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കു വച്ചത്.
‘മമ്മാസ് ബേബി’ എന്നു പറഞ്ഞാണ് സുപ്രിയ വീഡിയോ പോസ്റ്റു ചെയ്തത്. ‘വളര്‍ന്നു വരുന്ന സംഗീതജ്ഞ’ എന്നും ‘അമ്മയുടെ അല്ലി’ എന്നും സുപ്രിയ കുറിച്ചു.
Discussion about this post