റിലയന്‍സ് ജിയോയുടെ ബ്രോഡ്ബാന്റ് സേവനമായ ഗിഗാഫൈബറിന് വെല്ലുവിളിയായി ബിഎസ്എന്‍എല്‍ പുതിയ ബ്രോഡ്ബാന്റ് സേവനവുമായി രംഗത്ത്.
ഭാരത് ഫൈബര്‍ എന്നാണ് ഈ സേവനത്തിന്റെ പേര്.
ഒരു ജിബിയ്ക്ക് 1.1 രൂപ നിരക്കില്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി പ്രതിദിനം 35 ജിബി ഡാറ്റ നല്‍കാനാണ് ബിഎസ്എന്‍എലിന്റെ അതിവേഗ, ഫൈബര്‍ ടു ഫൈബര്‍ സേവനം പദ്ധതിയിടുന്നതെന്നാണ് വിവരം.
അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്റ് പ്ലാനുകളില്‍ ആറിരട്ടി അധികം ഡാറ്റ നല്‍കിയുള്ള പ്രഖ്യാപനം നടന്നതിന് ആഴ്ചകള്‍ക്കൊടുവിലാണ് ബിഎസ്എന്‍എലിന്റെ പുതിയ നീക്കം. ബ്രോഡ്ബാന്റ് പ്ലാനുകള്‍ക്ക് 25 ശതമാനം കാഷ്ബാക്കും കമ്പനി പ്രഖ്യാപിച്ചിരുന്നു.
റിലയന്‍സ് ജിയോയുടെ ഗിഗാ ഫൈബര്‍ പദ്ധതിയ്ക്ക് വെല്ലുവിളി സൃഷ്ടിക്കുന്നതാണ് ബിഎസ്എന്‍എലിന്റെ ഭാരത് ഫൈബര്‍ സേവനം. ഡാറ്റാ ആനുകൂല്യങ്ങളുടെ കാര്യത്തില്‍ ജിയോയുമായി മത്സരിക്കാന്‍ സാധിച്ചാല്‍ ബിഎസ്എന്‍എലിന് അത് വലിയ നേട്ടമാവും എന്നാണ് കണക്ക കൂട്ടല്‍.
Discussion about this post