പോലീസോ മന്ത്രിമാരോ വിചാരിച്ചാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ല; സന്നിധാനത്ത് എന്തിനും തയ്യാറായ കര്‍സേവകര്‍ ആര്‍എസ്എസ് നേതാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കോഴിക്കോട്: അടുത്ത അറുപത് ദിവസം ശബരിമലയില്‍ എന്തു നടക്കണമെന്ന് തീരുമാനിച്ചു കഴിഞ്ഞുവെന്ന് ആര്‍എസ്എസ് നേതാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഇതിനായി സന്നിധാനത്ത് എന്തിനും തയ്യാറായ കര്‍സേവകരെ നിയോഗിച്ചിട്ടുണ്ടെന്നും സംസ്ഥാന ഘോഷ് പ്രമുഖ് പി ഹരീഷ് പറഞ്ഞു. പോലീസോ മന്ത്രിമാരോ വിചാരിച്ചാല്‍ ഒന്നും ചെയ്യാന്‍...

Read more

ശബരിമല പ്രതിഷേധം: അറസ്റ്റിലായവരെ പൂജപ്പുര സെന്‍ട്രല്‍ ജയിലേക്ക് മാറ്റും; ജയിലിന് മുന്നില്‍ നാമജപ പ്രതിഷേധം

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലിന് മുന്നില്‍ നാമജപ പ്രതിഷേധം. ബിജെപി പ്രവര്‍ത്തകരാണ് പ്രതിഷേധിക്കുന്നത്. ശബരിമലയിലെ പ്രതിഷേധത്തില്‍ റിമാന്‍ഡിലായവരെ പൂജപ്പുര ജയിലിലേക്കാണ് കൊണ്ടുവരിക. ശബരിമലയില്‍ നിന്നും ഇന്നലെ അറസ്റ്റ് ചെയ്ത 69 പേരെ രണ്ടാഴ്ചത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. പത്തനംതിട്ട മുന്‍സിഫ് കോടതിയുടേതാണ് നടപടി....

Read more

സായി ക്ഷേത്രത്തിന് 25 ലക്ഷം രൂപയുടെ സ്വര്‍ണകിരീടം സമ്മാനിച്ച് ബോളിവുഡ് താരം ശില്‍പ ഷെട്ടി

സായിബാബ ക്ഷേത്രത്തിന് 25 ലക്ഷം രൂപയുടെ സ്വര്‍ണകിരീടം സമ്മാനിച്ച് ബോളിവുഡ് താരം ശില്‍പ ഷെട്ടി. ഷിര്‍ദിയിലെ ക്ഷേത്രത്തിലേക്കാണ് 800 ഗ്രാം തൂക്കമുള്ള സ്വര്‍ണകിരീടം ശില്‍പ സമര്‍പ്പിച്ചത്. കിരീടം ക്ഷേത്ര പൂജാരിക്ക് കൈമാറുന്നതിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ താരം പങ്കുവയ്ക്കുകയും ചെയ്തു. ഇക്കഴിഞ്ഞ 15നാണ്...

Read more

കണ്ണടച്ചു തുറക്കും മുന്‍പ് ജീവിതം മാറി മറിഞ്ഞു! ഈ ചിത്രം എന്നെ ഒരുപാട് വേദനിപ്പിക്കുന്നു; അകാലത്തില്‍ നഷ്ടപ്പെട്ട അച്ഛന്റെയും സഹോദരന്റെയും ഓര്‍മ്മകളുമായി ആര്യയുടെ കണ്ണീര്‍ക്കുറിപ്പ്

അകാലത്തില്‍ നഷ്ടപ്പെട്ട അച്ഛന്റെയും സഹോദരന്റെയും ഓര്‍മ്മകള്‍ പങ്കുവച്ച് അവതാരകയും നടിയുമായ ആര്യ. തന്റെ മകള്‍ അച്ഛനും സഹോദനരനുമൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ആര്യയുടെ കണ്ണീര്‍ക്കുറിപ്പ്. കഴിഞ്ഞ മാസമാണ് ആര്യയുടെ അച്ഛനും സഹോദരനും മരണമടഞ്ഞത്. ചിത്രത്തിനൊപ്പം വൈകാരികമായ ഒരു കുറിപ്പുമുണ്ട്. ചിത്രത്തില്‍: എന്റെ അച്ഛന്‍...

Read more

സന്നിധാനത്ത് നാമജപ പ്രതിഷേധം; പ്രതിഷേധിച്ചവരെ പോലീസ് കസ്റ്റഡിയിലെടുത്തു

ശബരിമല: ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് വലിയ നടപ്പന്തലില്‍ കുത്തിയിരുന്ന് നാമജപ പ്രതിഷേധം നടത്തിയവരെ പോലീസ് അറസ്റ്റുചെയ്തു. വലിയ നടപ്പന്തലില്‍ യാതൊരു പ്രകോപനവും കൂടാതെ ശരണം വിളിച്ചിരുന്ന നൂറു കണക്കിന് അയ്യപ്പന്മാരെയാണ് അറസ്റ്റ് ചെയ്തത്. എസ്പിയുടെ നേതൃത്വത്തിലാണ് മുഴുവന്‍ പേരെയും അറസ്റ്റുചെയ്തു...

Read more

ഇരുമുടിക്കെട്ടും പ്രാര്‍ത്ഥനയുമായി കെ സുരേന്ദ്രന്‍ കൊട്ടാരക്കര ജയിലില്‍

കൊട്ടാരക്കര: ശബരിമലയിലേക്കു പോകവേ കഴിഞ്ഞ ദിവസം നിലയ്ക്കലില്‍ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ കൊട്ടാരക്കര സ്‌പെഷ്യല്‍ സബ് ജയിലില്‍ അടച്ചു. ഇരുമുടിക്കെട്ടുമായാണ് ജയിലില്‍ കഴിയുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമം 354, 34 വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. സുരേന്ദ്രന് ഒപ്പം...

Read more

കാക്കിക്കുള്ളിലും മനുഷ്യനാണ്! നിങ്ങള്‍ വീട്ടില്‍ കിടന്നുറങ്ങുമ്പോള്‍,അവര്‍ക്ക് തല ചായ്ക്കാന്‍ കട്ടിലും മെത്തയുമില്ല; നടുറോഡില്‍ തലചായ്ക്കുന്ന പോലീസുകാരുടെ കഷ്ടതകള്‍ ഓര്‍മ്മിപ്പിച്ച് മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്

പത്തനംതിട്ട: ശബരിമലയില്‍ കടുത്ത പോലീസ് നിയന്ത്രണത്തിനെതിരെ പഴിയ്ക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ കാക്കിക്കുള്ളില്‍ മനുഷ്യനുണ്ടെന്ന കാര്യം മറന്നാണ് പലരും രൂക്ഷമായി പ്രതികരിയ്ക്കുന്നത്. ഏതൊരു ആവശ്യഘട്ടത്തിലും സജ്ജരായിരിക്കണമെന്നാണ് ശബരിമലയില്‍ നിയോഗിച്ച പോലീസുകാര്‍ക്കുള്ള നിര്‍ദേശം. രാത്രിയോ പകലോ എന്നില്ലാതെ 24 മണിക്കൂര്‍ സുരക്ഷാ ജോലി ചെയ്യുന്ന...

Read more

മഞ്ഞക്കിളിയായി മനംകവര്‍ന്ന് കുഞ്ഞ് ആരാധ്യ! താരപുത്രിയുടെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ വൈറല്‍

ഐശ്വര്യ റായ് ബച്ചന്‍ -അഭിഷേക് ബച്ചന്‍ താരദമ്പതികളുടെ പൊന്നോമന ആരാധ്യയുടെ ഏഴാംപിറന്നാള്‍ ആയിരുന്നു ഈ കഴിഞ്ഞ ദിവസം. പിറന്നാള്‍ ദിനത്തില്‍ മഞ്ഞക്കിളിയായെത്തിയ ആരാധ്യയുടെ ചിത്രങ്ങള്‍ ഇതിനോടകം സൈബര്‍ ലോകം കീഴടക്കിക്കഴിഞ്ഞു. അച്ഛനെയും അമ്മയെയും മുത്തച്ഛനെയുമൊക്കെ പോലെത്തന്നെ നിറയെ ആരാധകരുള്ള താരമാണ് ബച്ചന്‍...

Read more

അയ്യപ്പസന്നിധിയില്‍ ആദ്യമധുരം നുകര്‍ന്ന് ഉണ്ണിയും കണ്ണനും; വിവാദങ്ങള്‍ക്കിടെ കൗതുകക്കാഴ്ചയായി ഇരട്ടക്കുട്ടികളുടെ ചോറൂണ്

പമ്പ: യുവതീ പ്രവേശനം സംബന്ധിച്ച പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടയില്‍ അയ്യപ്പന്റെ മുന്നിലെത്തി നാവില്‍ ആദ്യമധുരം നുകര്‍ന്ന് കുഞ്ഞയ്യപ്പന്മാരായ ഉണ്ണിയും കണ്ണനും. സന്നിധാനത്തെ കൗതുകമുണര്‍ത്തുന്ന കാഴ്ചയായി പെരുമ്പാവൂരില്‍ നിന്നെത്തിയ ഇരട്ടക്കുട്ടികളുടെ ചോറൂണ്. പതിനഞ്ചുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷമുണ്ടായ കുഞ്ഞുങ്ങളാണ് ഉണ്ണിയും കണ്ണനും. യുവതീപ്രവേശനത്തിന് സുപ്രീംകോടതി വിധിയുണ്ടെങ്കിലും...

Read more

‘മീനൂട്ടിയുടെ അനിയത്തി മഹാലക്ഷ്മി’! ദിലീപ്- കാവ്യ ദമ്പതികളുടെ മകള്‍ക്ക് പേരിട്ടു

കൊച്ചി: മീനൂട്ടിയുടെ അനിയത്തി 'മഹാലക്ഷ്മി'. ദിലീപ്- കാവ്യ താരദമ്പതികളുടെ മകളുടെ പേരിടല്‍ ചടങ്ങ് കഴിഞ്ഞദിവസം നടന്നു. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് 'മഹാലക്ഷ്മി' എന്നാണ് പേരിട്ടത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കുഞ്ഞിന്റെ ചിത്രങ്ങള്‍...

Read more
Page 1164 of 1172 1 1,163 1,164 1,165 1,172

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.