Akshaya

Akshaya

പോലീസുദ്യോഗസ്ഥന്റെ ക്രൂര പീഡനം, ജീവനൊടുക്കാന്‍ ശ്രമിച്ച് ഭാര്യ, ഭര്‍ത്താവ് എസ്‌ഐ ആയത് കൊണ്ട് ഒരിടത്തും അര്‍ഹിക്കുന്ന നീതി കിട്ടുന്നില്ലെന്ന് ആത്മഹത്യ കുറിപ്പ്, ഒരു പെണ്ണിനും ഈ ഗതി വരരുതെന്ന് യുവതി

തിരുവനന്തപുരം: എസ് ഐയുടെ ക്രൂരമായ പീഡനത്തെ തുടര്‍ന്ന് ഭാര്യ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഡിജിപി ഓഫീസില്‍ എസ് ഐ റാങ്കില്‍ ജോലി ചെയ്യുന്ന ബാസ്റ്റിന്‍ ജോണ്‍സന്‍ എന്ന ഉദ്യോഗസ്ഥന്റെ ഭാര്യ സൂസന്‍ തോമസാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇവര്‍ ഗുരുതരാവസ്ഥയില്‍...

Read more

2024 ലെ തെരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ തുടങ്ങി ബിജെപി, പ്രചാരണത്തിനായി വമ്പന്‍മാര്‍, ബ്രഹ്‌മാണ്ഡ പദ്ധതികള്‍, 19 സംസ്ഥാനങ്ങളുടെ ലിസ്റ്റില്‍ കേരളമില്ല

ന്യൂഡല്‍ഹി: 2024 തെരഞ്ഞെടുപ്പില്‍ ഭരണം കൈകളില്‍ സുരക്ഷിതമാക്കാന്‍ പ്രചാരണത്തിനായി ബ്രഹ്‌മാണ്ഡ പദ്ധതികള്‍ ആവിഷ്‌കരിച്ച് ബിജെപി. വമ്പന്‍ റാലികളും മറ്റ് പ്രചാരണപരിപാടികളും ആരംഭിക്കാനാണ് പാര്‍ട്ടി നീക്കം നടത്തുന്നത്. ഇതിനായി 43 കേന്ദ്രമന്ത്രിമാരെയും രംഗത്തിറക്കും. 19 സംസ്ഥാനങ്ങളിലാണ് പ്രചാരണം. എന്നാല്‍ ഇതില്‍ കേരളം ഉള്‍പ്പെട്ടിട്ടില്ല....

Read more

മൂന്നാംതരംഗത്തിന് സാധ്യത, അതീവജാഗ്രത പാലിച്ചില്ലെങ്കില്‍ അപകടം; മുന്നറിയിപ്പ് നല്‍കി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കോവിഡ്-19 രോഗ വ്യാപനം കണക്കിലെടുത്ത് എല്ലാവരും അതീവജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി ആരോഗ്യവകുപ്പ്. ഇപ്പോഴത്തെ അവസ്ഥയില്‍ അതീവ ജാഗ്രത പാലിച്ചില്ലെങ്കില്‍ മൂന്നാം തരംഗമുണ്ടാകുമെന്ന വിദഗ്ധാഭിപ്രായം കണക്കിലെടുത്ത് എല്ലാവരും നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കേരളത്തില്‍...

Read more

ഡി കാറ്റഗറിയില്‍ ഉള്‍പ്പെട്ട സ്ഥലം, കച്ചവടം നടത്തിയപ്പോള്‍ നടപടിയെടുത്തു; വയോധികയുടെ മീന്‍ അഴുക്കുചാലിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തില്‍ ന്യായീകരണവുമായി പൊലീസ്, ഇതുപോലെ ന്യായീകരിക്കാന്‍ ഉളുപ്പുണ്ടോ എന്ന് സോഷ്യല്‍മീഡിയ

കൊല്ലം : മത്സ്യവില്‍പ്പന നടത്തി കുടുംബം പോറ്റിയിരുന്ന സ്ത്രീയുടെ മത്സ്യങ്ങള്‍ ഓവുചാലിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇപ്പോഴിതാ നടപടിയില്‍ ന്യായീകരണവുമയി രംഗത്തെത്തിയിരിക്കുകയാണ് പൊലീസ്. മീന്‍വില്‍പ്പനയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വീഡിയോ വസ്തുതാവിരുദ്ധമാണെന്നാണ് പൊലീസ് പറയുന്നത്. കോവിഡ്...

Read more

കേന്ദ്രസര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കാന്‍ മോഡിയുടെ സഹോദരന്‍, നരേന്ദ്ര മോഡിയല്ല ആരായാലും ശരി, ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ ജിഎസ്ടി അടക്കരുതെന്ന് ആഹ്വാനം

താനെ: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സഹോദരന്‍ പ്രഹ്‌ളാദ് മോഡി. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ വ്യാപാരികളോട് ജി.എസ്.ടി അടയ്ക്കരുതെന്ന് ഓള്‍ ഇന്ത്യ ഫെയര്‍ പ്രൈസ് ഷോപ്പ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ പ്രഹ്‌ളാദ് മോഡി ആവശ്യപ്പെട്ടു. വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ മഹാരാഷ്ട്ര സര്‍ക്കാരിനെയും...

Read more

ചിരി പോലും ഹറാമാക്കിയ മത തീവ്രവാദികള്‍, ഒരു കലാകാരനെ മൃഗീയമായി പീഡിപ്പിച്ച് തൂക്കി കൊന്നിട്ട് മണിക്കൂറുകളായി, ലോകം മുഴുവന്‍ പ്രതികരിച്ചു കഴിഞ്ഞു, സാസംകാരിക കേരളമേ ”ഇച്ചിരി ഉളുപ്പ്”ബാക്കിയുണ്ടെങ്കില്‍ മാത്രം പ്രതികരിക്കൂ; ഹരീഷ് പേരടി

കോഴിക്കോട്: അഫ്ഗാന്‍ ഹാസ്യനടന്‍ നസര്‍ മുഹമ്മദിനെ താലിബാന്‍ ഭീകരര്‍ വധിച്ച സംഭവത്തില്‍ ലോകത്താകമാനം പ്രതിഷേധമുയരുകയാണ്. എന്നാല്‍ സാംസ്‌കാരിക കേരളം തുടരുന്ന നിശബ്ദതയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഇസ്ലാമിക തീവ്രവാദികളായ താലിബാന്‍ ഒരു കലാകാരനെ മൃഗീയമായി പീഡിപ്പിച്ച് തൂക്കി കൊന്നിട്ട്...

Read more

നാട്ടില്‍ വന്നുപോയത് മൂന്നാഴ്ച മുമ്പ്, മാനസയുടെ മരണവാര്‍ത്ത കേട്ടതിന്റെ നടുക്കം മാറാതെ ബന്ധുക്കളും നാറാത്ത് പ്രദേശവും, തളര്‍ന്നുവീണ് അമ്മ

കണ്ണൂര്‍: മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ മാനസയുടെ കൊലപാതകം കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. മാനസയുടെ മരണവാര്‍ത്ത കേട്ട നടുക്കത്തില്‍ നിന്നും കണ്ണൂരിലെ നാറാത്ത് പ്രദേശം ഇനിയും മോചിതരായിട്ടില്ല. മൂന്നാഴ്ച മുമ്പ് നാട്ടിലെത്തിയപ്പോള്‍ കണ്ട മാനസ മരിച്ചെന്ന് വിശ്വസിക്കാന്‍ ബന്ധുക്കള്‍ക്ക് കഴിയുന്നില്ല. തലശേരി മേലൂര്‍ സ്വദേശി...

Read more

ഇങ്ങനെ വില്‍പന നടത്താന്‍ കള്ളക്കടത്ത് സാധനമല്ല, നിരോധിത വസ്തു പോലെയല്ല മാന്യമായി മദ്യം വില്‍ക്കാനുള്ള സൗകര്യവും ഒരുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: മാന്യമായി മദ്യം വില്‍ക്കാനുള്ള സൗകര്യവും ഒരുക്കണമെന്ന് ഹൈക്കോടതി. നിരോധിത വസ്തു പോലെയല്ല മദ്യം വില്‍ക്കേണ്ടതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ബെവ്‌കോയുടെ മദ്യവില്‍പന ഷോപ്പുകളില്‍ അടിസ്ഥാനസൗകര്യം ഒരുക്കണമെന്ന നാലുവര്‍ഷം മുമ്പുള്ള ഉത്തരവ് നടപ്പാക്കാത്തതിനെതിരായ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് നിരീക്ഷണം. അടിസ്ഥാന...

Read more

കൂട്ടുകാര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെ ബലം പ്രയോഗിച്ച് മുറിയിലേക്ക്, പിന്നീട് കേട്ടത് വെടിയൊച്ച, അപ്പോഴും ജീവന്റെ തുടിപ്പ് ബാക്കി

കോതമംഗലം: കൂട്ടുകാര്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുകയായിരുന്ന മാനസയ്ക്കും സുഹൃത്തുക്കള്‍ക്കും ഇടയിലേക്ക് അപ്രതീക്ഷിതമായാണ് രാഖില്‍ എത്തിയത്. മാനസയെ ബലംപ്രയോഗിച്ചു മുറിയിലേക്കു കൊണ്ടുപോയി കുറ്റിയിട്ടതായി സഹപാഠികള്‍ പറഞ്ഞു. പിന്നീടാണു വെടിയൊച്ച കേട്ടത്. ഇതോടെ വിദ്യാര്‍ഥികള്‍ ബഹളംവെച്ചു. ഇതു കേട്ട് കെട്ടിടത്തിന്റെ ഉടമയും നാട്ടുകാരും ഓടിയെത്തി വാതില്‍...

Read more

കാലില്‍കിടക്കുന്ന വെള്ളിക്കൊലുസ് എത്ര പവന്‍?; സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ നിന്നും നേരിട്ടത് കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും, കൊല്ലത്ത് യുവതി ആറ്റില്‍ച്ചാടി മരിച്ച സംഭവത്തില്‍ പരാതിയുമായി ബന്ധുക്കള്‍

കൊല്ലം: കുണ്ടറയില്‍ യുവതി ആറ്റില്‍ച്ചാടി ആത്മഹത്യ ചെയ്തത് സ്ത്രീധനത്തെ ചൊല്ലിയുളള ഭര്‍തൃവീട്ടുകാരുടെ മാനസികപീഡനത്തെ തുടര്‍ന്നെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. കിഴക്കേകല്ലട നിലമേല്‍ സ്വദേശി സൈജുവിന്റെ ഭാര്യ രേവതി കൃഷ്ണനാണ് മരിച്ചത്. കുണ്ടറയിലെ കടപുഴ പാലത്തില്‍നിന്ന് കല്ലടയാറ്റിലേക്കു ചാടിയാണ് യുവതി ആത്മഹത്യ ചെയ്തത്....

Read more
Page 308 of 893 1 307 308 309 893

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.