Soumya

Soumya

രാമനാട്ടുകര-തൊണ്ടയാട് ബൈപ്പാസില്‍ കാറുകള്‍ കൂട്ടിയിടിച്ചു; 10 പേര്‍ക്ക് പരിക്ക്, അപകടത്തിന് ഇടയാക്കിയത് അമിത വേഗതയും വളവിലെ ഓവര്‍ടേക്കും!

കോഴിക്കോട്: രാമനാട്ടുകര-തൊണ്ടയാട് ബൈപ്പാസില്‍ പാലാഴി ഹൈലൈറ്റ് മാളിനുസമീപം കാറുകള്‍ കൂട്ടിയിടിച്ച് അപകടം. ഒരു കുട്ടി ഉള്‍പ്പടെ 10ഓളം പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 9.30-യോടെയാണ് അപകടം നടന്നത്. പരിക്കേറ്റ ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബേബി മെമ്മോറിയല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. വയനാട്ടില്‍...

Read more

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ അന്തരിച്ചു; കൊവിഡ് സ്ഥിരീകരിച്ചത് ഒരു മാസം മുന്‍പ്

ഗുരുഗ്രാം: മുതിര്‍ന്ന കോണ്‍ഗസ് നേതാവും എഐസിസി ട്രഷററുമായ അഹമ്മദ് പട്ടേല്‍ അന്തരിച്ചു. 71 വയസായിരുന്നു. ട്വിറ്ററിലൂടെ മകന്‍ ഫൈസല്‍ പട്ടേലാണ് മരണ വിവരം പുറംലോകത്തെ അറിയിച്ചത്. പുലര്‍ച്ച 3.30 ഓടെയായിരുന്നു അന്ത്യം. ഒരു മാസം മുമ്പ് കോവിഡ് ബാധിച്ചതിന് ശേഷം ആരോഗ്യ...

Read more

മുടങ്ങാതെ പെന്‍ഷന്‍ വിതരണം; നവംബര്‍ മാസത്തെ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മുടങ്ങാതെ പെന്‍ഷന്‍ വിതരണം. നവംബര്‍ മാസത്തിലെ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍ ആരംഭിക്കും. 46.15 ലക്ഷം പേര്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷനും 6.32 ലക്ഷം പേര്‍ക്ക് ക്ഷേമനിധി ബോര്‍ഡുകള്‍ വഴിയും ഈ മാസം പെന്‍ഷന്‍ ലഭിക്കും. 2016ല്‍ ഈ...

Read more

മുഖ്യമന്ത്രിയായി നാലാം തവണയും നിതീഷ് കുമാര്‍; ഇടതുകൈയ്യിലെ നാലാമത്തെ വിരല്‍ മുറിച്ച് ആരാധകന്റെ വിചിത്ര ആഘോഷം!

പട്ന: ബീഹാറില്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ വീണ്ടും അധികാരത്തിലെത്തിയതിന്റെ സന്തോഷം കടുത്ത നിതീഷ് ആരാധകനായ അനില്‍ ശര്‍മ്മ വിരല്‍ മുറിച്ചാണ് പങ്കിടുന്നത്. നാല് തവണയും മുഖ്യമന്ത്രിയായപ്പോഴും അദ്ദേഹം തന്റെ വിരല്‍ മുറിച്ചു. ഓരോ തവണയും ഓരോ വിരല്‍ മുറിച്ചാണ് ആഹ്ലാദം പങ്കിടുന്നത്....

Read more

‘മര്യാദാ പുരുഷോത്തം ശ്രീരാം വിമാനത്താവളം’ അയോധ്യ വിമാനത്താവളത്തിന്റെ പുതിയ പേരിന്റെ നിര്‍ദേശത്തിന് മന്ത്രിസഭയുടെ അംഗീകാരം

ലഖ്നൗ: അയോധ്യയില്‍ നിര്‍മ്മിക്കുന്ന വിമാനത്താവളത്തിന്റെ പുതിയ പേരിന്റെ നിര്‍ദേശത്തിന് മന്ത്രിസഭാ അംഗീകാരം. മര്യാദാ പുരുഷോത്തം ശ്രീരാം വിമാനത്താവളം എന്നായിരിക്കുമെന്ന് യോഗി സര്‍ക്കാര്‍ അറിയിച്ചു. നേരത്തെ ഉത്തര്‍പ്രദേശിലെ ഫൈസാബാദ് ജില്ലയുടെ പേര് ''ശ്രീ അയോധ്യ'' എന്നാക്കി മാറ്റിയിരുന്നു. അലഹബാദിന്റെ പേര് പ്രയാഗ് രാജ്...

Read more

കള്ളനോട്ട് കേസ്; തൃശ്ശൂരിലെ കോണ്‍ഗ്രസ് നേതാവ് കര്‍ണാടക പോലീസിന്റെ പിടിയില്‍

തൃശൂര്‍: കള്ളനോട്ട് കേസില്‍ തൃശ്ശൂരിലെ കോണ്‍ഗ്രസ് നേതാവ് കര്‍ണാടക പോലീസിന്റെ പിടിയില്‍. കോണ്‍ഗ്രസ് നേതാവും തൃശൂര്‍ കൈപ്പറമ്പ് സ്വദേശിയുമായ അഭിലാഷാണ് കര്‍ണാടക പോലീസിന്റെ വലയില്‍ വീണത്. മംഗൂളുരൂവില്‍ വച്ച് പിടികൂടിയ കള്ളനോട്ട് കേസിലാണ് നേതാവിനെതിരെ നടപടിയെടുത്തത്. പ്രതിയെ മംഗൂളുരുവിലേയ്ക്ക് കൊണ്ടു പോയി....

Read more

സഹോദരന്‍ കൊവിഡ് ബാധിച്ച് റിയാദില്‍ മരിച്ചു; കുടുംബത്തെ ആശ്വസിപ്പിക്കാന്‍ നാട്ടിലെത്തിയ പ്രവാസി കൊവിഡ് ബാധിച്ച് മരിച്ചു, രണ്ട് പേരുടെയും വിയോഗത്തില്‍ തകര്‍ന്ന് കുടുംബം

ജീസാന്‍: സഹോദരന്‍ കൊവിഡ് ബാധിച്ച് റിയാദില്‍ മരിച്ചതിന് പിന്നാലെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ നാട്ടിലേയ്ക്ക് എത്തിയ പ്രവാസി കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചു. ഓച്ചിറ പ്രയാര്‍ സ്വദേശി കൊല്ലശ്ശേരി പടീറ്റതില്‍ ജലാലുദ്ദീന്‍ ഫ റുഖിയാബീവി ദമ്പതികളുടെ മകന്‍ അബ്ദുല്‍ റഷീദ് (48) ആണ്...

Read more

5വയസുകാരി മകളുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു, വൃക്കകള്‍ പുറത്തെടുത്തു; ക്രൂര കൊലപാതകത്തില്‍ നീതിയില്ല, നിയമസഭാ മന്ദിരത്തിന് മുന്നില്‍ തീകൊളുത്തി ജീവനൊടുക്കാന്‍ മാതാപിതാക്കളുടെ ശ്രമം

ഭുവനേശ്വര്‍: അഞ്ച് വയസുകാരി അതിദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് നിയമസഭാ മന്ദിരത്തിന് മുന്നിലെത്തി തീ കൊളുത്തി ജീവനൊടുക്കാന്‍ മാതാപിതാക്കളുടെ ശ്രമം. ഒഡീഷയിലെ നയാഘട്ട് ജില്ലയില്‍നിന്നുള്ള ദമ്പതിമാരാണ് ചൊവ്വാഴ്ച ഭുവനേശ്വറിലെ നിയമസഭ മന്ദിരത്തിന് മുന്നിലെത്തി ആത്മഹത്യ ചെയ്യാന്‍ തുനിഞ്ഞത്. ദേഹത്ത്...

Read more

ടൈം മാഗസിനു പിന്നാലെ ബിബിസിയുടെ 100 വനിത പട്ടികയിലും ഇടംപിടിച്ച് ശാഹീന്‍ബാഗ് സമര നായിക

ലണ്ടന്‍: ടൈം മാഗസിന് പിന്നാലെ ബിബിസിയുടെ ലോകത്തെ ശ്രദ്ധേയരായ 100 വനിതകളുടെ പട്ടികയില്‍ ഇടംപിടിച്ച് ശാഹീന്‍ബാഗ് സമരനായിക ബില്‍കീസ് ബാനു. പരിസ്ഥിതി പ്രവര്‍ത്തക റിഥിമ പാണ്ഡേ, ഗായിക ഇസൈവാണി, പാര അത്‌ലറ്റ് മാനസി ജോഷി തുടങ്ങി തുടങ്ങിയവരാണ് പട്ടികയില്‍ ഇടംനേടിയ മറ്റ്...

Read more

തൃശ്ശൂരില്‍ വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം പോകവെ കാര്‍ തടഞ്ഞ് കാമുകനും കൂട്ടരും; താലിമാല ഊരി ഭര്‍ത്താവിന് നല്‍കി യുവതി കാമുകനൊപ്പം പോയി! സ്വര്‍ണ്ണാഭരണങ്ങള്‍ ഊരി വാങ്ങിച്ച് വീട്ടുകാരും

ചെറുതുരുത്തി: വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം വീട്ടിലേയ്ക്ക് മടങ്ങവെ കാര്‍ തടഞ്ഞ് കാമുകനും കൂട്ടുകാരും. ശേഷം താലിമാല ഊരി ഭര്‍ത്താവിന് നല്‍കി യുവതി കാമുകനൊപ്പം പോയി. തൃശൂര്‍ ദേശമംഗലം പഞ്ചായത്തിലെ കടുകശ്ശേരിയിലാണ് സംഭവം. കടുകശ്ശേരിയിലുള്ള വധു ചെറുതുരുത്തി പുതുശ്ശേരിയിലുള്ള യുവാവിനെ വീട്ടുകാരുടെ ഇഷ്ടപ്രകാരമാണ്...

Read more
Page 629 of 1506 1 628 629 630 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.