കിറുകൃത്യമായി രേഖാചിത്രം: ഷജിത്- സ്മിത ദമ്പതികള്‍ക്ക് കൈയ്യടിച്ച് സോഷ്യല്‍മീഡിയ

കൊല്ലം: ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പോലീസിന് പ്രതിയിലേക്കെത്താന്‍ സഹായകമായത് രേഖാചിത്രമായിരുന്നു. രേഖാചിത്രത്തിന് പ്രതിയുമായുള്ള സാമ്യം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. രേഖാ ചിത്രം തയ്യാറാക്കിയ ഷജിത്- സ്മിത ദമ്പതികള്‍ക്ക് അഭിനന്ദനപ്രവാഹമാണ് സോഷ്യലിടത്ത്. ദുരനുഭവത്തിനിടയിലും ഓര്‍ത്ത് വെച്ച് കൃത്യമായി ഡീറ്റൈലായി പറഞ്ഞ് തന്ന കുഞ്ഞ്...

Read more

അനഘയും റിയാസും പുതിയ ജീവിതയാത്ര ആരംഭിച്ചു: അനുഗ്രഹാശിസ്സുകളുമായി അസ്തമയ സൂര്യനും അറബിക്കടലും

തിരുവനന്തപുരം: അറബിക്കടലിനെ സാക്ഷിയാക്കി പുതിയ ജീവിതയാത്ര ആരംഭിച്ച് അനഘയും റിയാസും. തിരുവനന്തപുരം ശംഖുമുഖത്ത് തുടക്കമായ സംസ്ഥാനത്തെ ആദ്യ ഡെസ്റ്റിനേഷന്‍ വെഡിങ് സെന്ററിലായിരുന്നു അനഘയും റിയാസും വിവാഹിതരായത്. ജ്വലിച്ചുനിന്ന അസ്തമയ സൂര്യനെയും ആ സൂര്യകിരണങ്ങളെ പ്രണയിച്ച മണ്‍തരികളെയും സാക്ഷിയാക്കിയാണ് അനഘയും റിയാസും പുതുജീവിതത്തിലേക്ക്...

Read more

അപകടങ്ങളില്‍ നിന്ന് രക്ഷിക്കും ബുള്ളറ്റ് ബാബ: പ്രീതിപ്പെടുത്താന്‍ ബിയര്‍ അഭിഷേകം

ജയ്പൂര്‍: താരങ്ങളോടുള്ള ആരാധന കൂടി അവര്‍ക്കായി ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട് തമിഴ്‌നാട്ടില്‍. അതുപോലെ വാഹനത്തിനായും ഒരു ക്ഷേത്രമുണ്ട് ഇന്ത്യയില്‍. ബുള്ളറ്റിനെ ആരാധിക്കുന്ന ക്ഷേത്രമാണ് ശ്രദ്ധേയമാകുന്നത്. രാജസ്ഥാനിലാണ് ബുള്ളറ്റ് ബൈക്ക് തന്നെ പ്രതിഷ്ഠിച്ച് ആരാധന നടത്തുന്ന ക്ഷേത്രമുള്ളത്. രാജസ്ഥാനിലെ ജോധ്പൂരിനടുത്ത് ഛോട്ടില എന്ന ഗ്രാമത്തിലാണ്...

Read more

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: തന്നെ ഉന്നം വയ്ക്കുകയാണെങ്കില്‍ കുടുംബസമേതം സ്റ്റേഷനില്‍ വന്ന് കുത്തിയിരിക്കും; റെജി

കൊല്ലം: ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് കുട്ടിയുടെ പിതാവ് റെജി. പോലീസ് തന്നെ ഉന്നം വയ്ക്കുന്നു. തെറ്റ് ചെയ്യാത്തത് കൊണ്ട് അറസ്റ്റിനെ ഭയക്കുന്നില്ല. തന്റെ എല്ലാ വിവരങ്ങളും പോലീസിന് കൈമാറിയിട്ടുണ്ടെന്നും റെജി പറഞ്ഞു. തനിക്ക് ഒഇടി,...

Read more

ബാങ്ക് മാനേജരെയും ജീവനക്കാരെയും ബന്ദികളാക്കി: പത്ത് മിനിട്ടുകൊണ്ട് 18.85 കോടി രൂപ കവര്‍ന്നു

മണിപ്പൂര്‍: ബാങ്ക് മാനേജരെയും ജീവനക്കാരെയും ബന്ദികളാക്കി 18.85 കോടി രൂപ കവര്‍ന്നു. പഞ്ചാബ് നാഷണല്‍ ബാങ്കിന്റ മണിപ്പൂരിലെ ഉഖ്‌റുല്‍ ശാഖയിലാണ് വന്‍ കവര്‍ച്ച നടന്നത്. മുഖം മറച്ചെത്തിയ തോക്കുധാരികള്‍ ജീവനക്കാരെയും ബാങ്ക് മാനേജരെയും ബന്ദികളാക്കിയയാണ് 18.85 കോടി കവര്‍ന്നത്. വ്യാഴാഴ്ച വൈകുന്നേരം...

Read more

ഓയൂര്‍ തട്ടിക്കൊണ്ടുപോകല്‍ കേസ്: ഒരാള്‍ കസ്റ്റഡിയില്‍

കൊല്ലം: ഓയൂര്‍ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. ചിറക്കര സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. സംഘത്തിന് കാര്‍ വാടകയ്ക്ക് കൊടുത്തത് ഇയാളാണെന്നാണ് സംശയം. ഇന്നലെയാണ് ഈ യുവാവിനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ട്. നിലവില്‍ ഇയാളിപ്പോഴും പോലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. കസ്റ്റഡിയിലുള്ളയാളുടെ വിശദ വിവരങ്ങള്‍...

Read more

കൊട്ടിയത്ത് ഇസ്രയേല്‍ സ്വദേശിനി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

കൊല്ലം: കൊട്ടിയത്ത് ഇസ്രയേല്‍ സ്വദേശിയായ യുവതിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവിനെ ഗുരുതരമായി പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇസ്രയേല്‍ സ്വദേശിനി രാധ എന്നു വിളിക്കുന്ന സത്വ ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവായ കൃഷ്ണചന്ദ്രന്‍...

Read more

പ്രൊഫസര്‍ ഡോ. എസ് ബിജോയ് നന്ദന് കണ്ണൂര്‍ വിസി ആകും

തിരുവനന്തപുരം: പ്രൊഫസര്‍ ഡോ. എസ് ബിജോയ് നന്ദന് കണ്ണൂര്‍ വൈസ് ചാന്‍സലര്‍ ആയി ചുമതലയേല്‍ക്കും. മറൈന്‍ ബയോളജി ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊഫസറും സെനറ്റ്, സിന്‍ഡിക്കേറ്റ് അംഗവുമാണ് ബിജോയ് നന്ദന്‍. കണ്ണൂരിലേക്ക് പോകാന്‍ ബിജോയ് നന്ദന് ചാന്‍സലര്‍ നിര്‍ദേശം നല്‍കി. രാജ്ഭവനില്‍ നിന്ന് ഉച്ചയ്ക്ക്...

Read more

ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം കഴിയ്ക്കാന്‍ പാകിസ്താനിലേക്ക്: മക്കളെ കാണാന്‍ അഞ്ജു ഇന്ത്യയിലേക്കെത്തി

അട്ടാരി: ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം കഴിക്കാന്‍ പാകിസ്താനിലേക്ക് പോയ അഞ്ജു സ്വദേശത്തേക്ക് തിരിച്ചെത്തി. ഉത്തര്‍പ്രദേശ് സ്വദേശി അഞ്ജു (34) ആണ് പാകിസ്താനിലെ ഖൈബര്‍ പക്തൂണ്‍ക്വ സ്വദേശിയായ നസ്‌റുള്ളയെ വിവാഹം കഴിക്കാന്‍ ഇന്ത്യ വിട്ടു പോയത്. മക്കളെ കാണാനായി അട്ടാരി അതിര്‍ത്തി വഴി...

Read more

മുന്‍ കായിക താരം ഓംകാര്‍ നാഥ് ബൈക്ക് അപകടത്തില്‍ മരിച്ചു

കൊല്ലം: പുനലൂരില്‍ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ മുന്‍ കായിക താരവും ദേശീയ മെഡല്‍ ജേതാവുമായ ഓംകാര്‍ നാഥിന്(25) ദാരുണാന്ത്യം. കൊല്ലം തിരുമംഗലം ദേശീയപാതയില്‍ പുനലൂര്‍ വാളക്കോട് പള്ളിക്ക് സമീപമായിരുന്നു അപകടം. നിയന്ത്രണംവിട്ട ബൈക്ക് മരത്തിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം. ബുനധാഴ്ച രാത്രി 11.15-ഓടെയാണ് അപകടമുണ്ടായത്....

Read more
Page 100 of 1179 1 99 100 101 1,179

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.