Amrutha

Amrutha

ലോകത്താകമാനം അറിയപ്പെടുന്ന വ്യവസായി, മലയാളികള്‍ക്ക് അഭിമാനം; എംഎ യൂസഫലിയുടെ പേര് വിവാദങ്ങളിലേക്ക് വലിച്ചിഴക്കേണ്ട ഒരു കാര്യവുമില്ലെന്ന് ഇപി ജയരാജന്‍

കണ്ണൂര്‍: എംഎ യൂസഫലിയെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ഗുണകരമായിട്ടുള്ള നടപടിയല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യൂസഫലിയെ പോലെ ഒരു മലയാളി വ്യാപാര വ്യവസലായ മേഖലയില്‍ ലോകപ്രശസ്തമായത് എല്ലാ മലയാളികളും അഭിമാനത്തോടെയാണ് കാണുന്നത്. മാത്രമല്ല കേരളത്തിനെയും ഇവിടുത്തെ ജനങ്ങളേയും...

Read more

ഘര്‍ വാപ്സി; നൂറോളം ക്രിസ്ത്യാനികളെ കത്തുന്ന കല്‍ക്കരിയിലൂടെ നടത്തിച്ചു, ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം

റാഞ്ചി: നൂറോളം ക്രിസ്ത്യാനികളെ കത്തുന്ന കല്‍ക്കരിയിലൂടെ നടത്തിച്ച് ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. ജാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ച് ജില്ലയിലാണ് സംഭവം. തീവ്രഹിന്ദുത്വ സംഘടനകളായ ആര്‍എസ്എസ്, വിഎച്ച്പി എന്നിവയുടെ നേതൃത്വത്തില്‍ ഘര്‍ വാപ്സി എന്നപേരില്‍ സംസ്ഥാന വ്യാപകമായി നിരവധി മതപരിവര്‍ത്തന ക്യാമ്പുകള്‍ നടത്തുന്നുണ്ടെന്നാണ് അറിയുന്നത്....

Read more

സ്‌കൂള്‍ വാനില്‍ നിന്നിറങ്ങി സഹോദരനോടൊപ്പം നടന്നുവരുമ്പോള്‍ അതേ വാഹനമിടിച്ച് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു; അപകടം അമ്മ നോക്കിനില്‍ക്കെ

തിരുവനന്തപുരം: സ്‌കൂള്‍ വാനില്‍ നിന്നിറങ്ങി സഹോദരനോടൊപ്പം നടന്നുവരുമ്പോള്‍ അതേ വാഹനമിടിച്ച് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. വീടിനു മുന്നില്‍ കുട്ടികളെ കാത്തുനിന്ന അമ്മയുടെ കണ്‍മുന്നില്‍ ആയിരുന്നു മകന്റെ ദാരുണന്ത്യം. തിങ്കളാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. സ്‌കൂള്‍ വാനില്‍ നിന്നിറങ്ങി സഹോദരനോടൊപ്പം നടന്നുവരികയായിരുന്ന...

Read more

ഓരോരുത്തര്‍ക്കും ആഴ്ചയില്‍ മൂന്ന് ദിവസം വീതം; വിചിത്രമായ ഒത്തുതീര്‍പ്പ് വ്യവസ്ഥയ്ക്ക് വിധേയനായി രണ്ട് ഭാര്യമാരുള്ള എഞ്ചിനീയര്‍

ഓരോരുത്തര്‍ക്കും ആഴ്ചയില്‍ മൂന്ന് ദിവസം വീതവും ഏഴാമത്തെ ദിവസം അയാളുടെ സ്വകാര്യതയ്ക്കും സമയം നല്‍കി വിചിത്രമായ ഒത്തുതീര്‍പ്പ് വ്യവസ്ഥയ്ക്ക് വിധേയനായി രണ്ട് ഭാര്യമാരുള്ള ഒരു എഞ്ചിനീയര്‍. മദ്ധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. ഹരിയാനയിലെ ഗുരുഗ്രാമില്‍ ജോലി ചെയ്യുന്ന എഞ്ചിനീയറെ 2018ലാണ് ഗ്വാളിയോറില്‍ നിന്നുള്ള...

Read more

17ന് ഡോക്ടര്‍മാരുടെ സംസ്ഥാന വ്യാപക പണിമുടക്ക്; ഒപി പ്രവര്‍ത്തിക്കില്ല

കൊച്ചി: കോഴിക്കോട് ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാര്‍ ഈ മാസം 17ന് സംസ്ഥാന വ്യാപകമായി പണിമുടക്കും. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ജോലിയില്‍നിന്നു മാറിനിന്നുള്ള സമരം. ഒപി വിഭാഗം പ്രവര്‍ത്തിക്കില്ല....

Read more

പാവപ്പെട്ടവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ പലതും കേള്‍ക്കേണ്ടി വരും; ആരോപണങ്ങളെ ഭയമില്ല, ധൈര്യപൂര്‍വം മുന്നോട്ടു പോകുമെന്ന് എംഎ യൂസഫലി

ദുബായ്: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ തള്ളി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. സമൂഹമാധ്യമങ്ങളില്‍ വരുന്ന ആരോപണങ്ങളെ ഭയമില്ല, പാവപ്പെട്ടവര്‍ക്ക് വേണ്ടി നിലകൊള്ളുമ്പോള്‍ പല ആരോപണങ്ങളും ഉയരുമെന്നും ഇത്തരം ആരോപണങ്ങളെ അവഗണിക്കുന്നുവെന്നും യൂസഫലി പറഞ്ഞു. ലൈഫ് മിഷന്‍...

Read more

ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഗുരുതരമായി പരിക്കേറ്റ ആണ്‍കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ് സുഹൃത്തുക്കള്‍, മൂന്ന് പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ് സുഹൃത്തുക്കള്‍. സംഭവത്തില്‍ സുഹൃത്തുക്കളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ വിവേക് വിഹാര്‍ ഏരിയയിലാണ് സംഭവം. നാലു സുഹൃത്തുക്കള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞാണ്...

Read more

ഫിറ്റ്‌നസ്സിന്റെ കാര്യത്തില്‍ ആളൊരു പുലിയാണ്..! 103-ാം വയസ്സിലും മുടങ്ങാതെ ജിമ്മില്‍ പോകുന്ന മുത്തശ്ശി, അത്ഭുതത്തോടെ ലോകം

വയസ് എത്രയായാലും ഫിറ്റ്‌നസ്സിന്റെ കാര്യത്തില്‍ ആളൊരു പുലിയാണ്...! 103-ാം വയസ്സിലും മുടങ്ങാതെ ജിമ്മില്‍ പോയി ലോകത്തെ അത്ഭുതപ്പെടുത്തുകയാണ് ഒരു മുത്തശ്ശി. അമേരിക്കയിലെ കാലിഫോര്‍ണിയ സ്വദേശിയായ തെരേസ മൂര്‍ എന്ന മുത്തശ്ശിയാണ് ആരോഗ്യകാര്യത്തില്‍ ലോകജനതയ്ക്ക് മാതൃകയാകുന്നത്. ഇറ്റലിയില്‍ ജനിച്ച തെരേസ മൂര്‍ ചെറുപ്പക്കാരെ...

Read more

യൂത്ത് കോണ്‍ഗ്രസ് ഇടഞ്ഞു; ജനകീയ പ്രതിരോധ ജാഥയുടെ സ്വീകരണത്തിന് ആളെയത്തിച്ച സ്‌കൂള്‍ബസിന് വന്‍പിഴ ചുമത്തി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ സ്വീകരണത്തിന് ആളെയത്തിച്ച സ്‌കൂള്‍ബസിന് മോട്ടോര്‍ വാഹനവകുപ്പ് പിഴചുമത്തി. പേരാമ്പ്രയില്‍ നടന്ന സ്വീകരണത്തിന് ആളെ എത്തിക്കാനാണ് മുതുകാട്ടുള്ള പേരാമ്പ്ര പ്ലാന്റേഷന്‍ ഗവ. ഹൈസ്‌കൂളില്‍ കുട്ടികളെയെത്തിക്കുന്ന ബസ് ഉപയോഗിച്ചത്. കഴിഞ്ഞമാസം...

Read more

പ്ലംബിംങ് ജോലിക്ക് വീട്ടിലെത്തി, ആളില്ലാത്ത നേരം നോക്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

കോഴിക്കോട്: പ്ലംബിംങ് ജോലിക്ക് വീട്ടിലെത്തി, ആളില്ലാത്ത നേരം നോക്കി പ്രായപൂര്‍ത്തി ആവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോഴിക്കോട് വടകരയില്‍ പ്രതി പിടിയിലായി. വള്ളിക്കാട് ബാലവാടി പയ്യംവെള്ളി ശ്രീജിത്തിനെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്ലംബിംഗ്...

Read more
Page 9 of 72 1 8 9 10 72

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.