Akshaya

Akshaya

വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കും; നിയമലംഘനം നടത്തുന്ന സ്‌കൂള്‍ വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടിപടി- ഡിജിപി

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ നിര്‍ദേശങ്ങളുമായി പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. അധ്യായനവര്‍ഷം തുടങ്ങാന്‍ ഒരാഴ്ചമാത്രമേയുള്ളൂ എന്ന കാര്യം കണക്കിലെടുത്ത് വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും അദ്ദേഹം നിര്‍ദേശം നല്‍കി. വിദ്യാര്‍ത്ഥികളെയും...

Read more

പിണറായി വിജയന്‍ ഇതേ ശൈലിയുമായി മുന്നോട്ട് പോകുന്നതാണ് ഞങ്ങള്‍ക്ക് നല്ലത്, ഇത് മാറ്റരുത്; രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതേ ശൈലിയുമായി മുന്നോട്ട് പോകുന്നതാണ് തങ്ങള്‍ക്ക് നല്ലത് ഈ ശൈലി മാറരുതെന്നാണ് യുഡിഎഫിന്റെയും ആഗ്രഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രവര്‍ത്തിക്കാത്ത സര്‍ക്കാരിനെതിരായ ജനവികാരമാണ് ഇക്കഴിഞ്ഞ തെരഞ്ഞടുപ്പില്‍ കണ്ടതെന്നും ചെന്നിത്തല പറഞ്ഞു....

Read more

കടലിലെ വെള്ളം പുകച്ചുരുള്‍ പോലെ ആകാശത്തേക്ക് ഉയര്‍ന്ന് പൊങ്ങി; തീരദേശവാസികള്‍ ആശങ്കയില്‍; വീഡിയോ

തിരുവനന്തപുരം: തലസ്ഥാനത്ത് കടലില്‍ വാട്ടര്‍ സ്പ്രൗട്ട് ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. ഇടിയോടു കൂടിയ മഴ ശക്തമായ ഇവിടെ വെള്ളിയാഴ്ച ഉച്ചയോടെയാണ് കടലിലെ വെള്ളം പുകച്ചുരുള്‍ പോലെ ആകാശത്തേക്ക് ഉയര്‍ന്ന് പൊങ്ങിയത്. ഈ പ്രതിഭാസം തീരദേശവാസികളില്‍ ആശങ്ക ഉയര്‍ത്തുകയാണ്. ഓഖിയ്ക്ക് മുമ്പും ഈ പ്രതിഭാസം...

Read more

തൃശ്ശൂര്‍ എന്നും ഹൃദയത്തില്‍ ഉണ്ടാകും, തന്റെ ഒപ്പം സഞ്ചരിച്ച തൃശ്ശൂരിലെ അമ്മമാര്‍ക്കും പൂരം കൊഴുപ്പിച്ച തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും നന്ദി; സുരേഷ് ഗോപി

തൃശ്ശൂര്‍: തൃശ്ശൂര്‍ എന്നും ഹൃദയത്തില്‍ ഉണ്ടാകും, എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കിയ സ്‌നേഹത്തിന് നന്ദി. തെരഞ്ഞെടുപ്പ് ഫലം വന്നശേഷം തൃശ്ശൂരിന് നന്ദി അറിയിച്ചു കൊണ്ട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് താരം തൃശ്ശൂരിന് നന്ദി രേഖപ്പെടുത്തിയത്. കുറച്ച് ദിവസം...

Read more

തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ കാലിടറി; ധനികനായ സ്ഥാനാര്‍ത്ഥിക്ക് കെട്ടിവെച്ച കാശു പോലും കിട്ടിയില്ല

ന്യൂഡല്‍ഹി: ഏറ്റവും ധനികനായ സ്ഥാനാര്‍ത്ഥിക്ക് തെരഞ്ഞെടുപ്പില്‍ കെട്ടിവെച്ച കാശു പോലും കിട്ടിയില്ല. പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ പാടലീപുത്രയില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച രമേശ് കുമാര്‍ ശര്‍മ്മയ്ക്കാണ് പണത്തിന്റെ പിന്‍ബലമുണ്ടായിട്ടും തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ കാലിടറിയത്. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരില്‍ ഏറ്റവും വലിയ സമ്പന്നനായിരുന്നു...

Read more

കല്ല്യാണം മുടക്കരുത്, മുടക്കാന്‍ അനുവദിക്കരുത്, ഇതിന് വലിയ വില കൊടുക്കേണ്ടി വരും; ഹാസ്യത്തില്‍ പൊതിഞ്ഞ് പെണ്ണന്വേഷണത്തിന്റെ ടീസര്‍

ഹാസ്യത്തില്‍ പൊതിഞ്ഞ് പുറത്തിറങ്ങിയ 'പെണ്ണന്വേഷണം' എന്ന പുതിയ സിനിമയുടെ ടീസര്‍ ജനശ്രദ്ധ നേടുന്നു. മലയാള സിനിമ ചരിത്രത്തിലാദ്യമായി പൂര്‍ണ്ണമായും 360 ഡിഗ്രീ ഷോട്‌സില്‍ ചിത്രീകരിച്ചിരിക്കുന്നത് എന്നതും ടീസറിനെ ഏറെ വ്യത്യസ്തമാക്കുന്നു. നവാഗതനായ ആധിന്‍ ഉള്ളൂര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കോഴിക്കോടിന്റെ...

Read more

യുവാക്കളെ തട്ടിക്കൊണ്ടു പോയി ജനനേന്ദ്രിയങ്ങള്‍ കത്തിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

സിക്കര്‍: യുവാക്കളെ തട്ടിക്കൊണ്ടു പോയി ജനനേന്ദ്രിയങ്ങള്‍ കത്തിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്. രാജസ്ഥാനിലെ സിക്കാര്‍ ജില്ലയിലെ ദോഡയില്‍ മെയ് 17 നാണ് സംഭവം. ബന്ധുക്കളായ കരംവീര്‍,അവിനാശ് എന്നിവരാണ് ആക്രമണത്തിന് ഇരയായത്. രാജസ്ഥാന്‍ പോലീസാണ്...

Read more

തീവ്രവാദികള്‍ നുഴഞ്ഞുകയറാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്; കേരളതീരത്ത് ജാഗ്രതാ നിര്‍ദേശം

കൊടുങ്ങല്ലൂര്‍: കടല്‍മാര്‍ഗം കേരളത്തിലേക്ക് തീവ്രവാദികള്‍ നുഴഞ്ഞുകയറാന്‍ സാധ്യതയുള്ളതായി ഇന്റലിജന്റ്‌സ് മുന്നറിയിപ്പ്. അതിനാല്‍ കേരളതീരത്ത് പോലീസ് കനത്ത ജാഗ്രത പുലര്‍ത്തുകയാണ്. ശ്രീലങ്കയില്‍ നിന്ന് പതിനഞ്ചോളം തീവ്രവാദികള്‍ എത്തുമെന്നാണ് മുന്നറിയിപ്പ്. വെള്ള നിറത്തിലുള്ള ബോട്ടില്‍ ഐഎസ് പ്രവര്‍ത്തകര്‍ ലക്ഷദ്വീപ്, മിനിക്കോയി എന്നിവ ലക്ഷ്യമിട്ട് പുറപ്പെട്ടിട്ടുള്ളതായും...

Read more

അമ്മ നിരന്തരമായി പീഡിപ്പിച്ചിരുന്നുവെന്ന് നാട്ടുകാര്‍; ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പതിമൂന്നുകാരി മരിച്ചു

പാറശ്ശാല: ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പതിമൂന്ന് വയസ്സുകാരി മരിച്ചു. പാറശ്ശാല അയിക്കര അംബുജവിലാസത്തില്‍ സൗമ്യയുടെ മകള്‍ അഞ്ജനയാണ് വെള്ളിയാഴ്ച മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു അന്ത്യം. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി. വ്യാഴാഴ്ച രാത്രി...

Read more

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ വരവിന് ആക്കംകൂട്ടുന്ന അന്തരീക്ഷമാറ്റങ്ങള്‍ക്കും തുടക്കമായിട്ടുണ്ടെന്നും ഇതാണ് വേനല്‍മഴ ശക്തമാകാന്‍ കാരണമാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗത്തില്‍ വരെ...

Read more
Page 897 of 902 1 896 897 898 902

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.