Abin

Abin

ഒറ്റപ്പാലത്ത് വന്‍ കള്ളപ്പണ വേട്ട; 3.52 ലക്ഷം രൂപയുടെ വ്യാജ നോട്ടുകള്‍ പിടിച്ചെടുത്തു

പാലക്കാട്: ഒറ്റപ്പാലത്ത് 3.52 ലക്ഷം രൂപയുടെ വ്യാജ നോട്ടുകള്‍ പിടിച്ചെടുത്തു. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കടീരി സ്വദേശി സജീര്‍മോനാണ് അറസ്റ്റിലായത്. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്

Read more

സാമ്പത്തികം മാത്രമല്ല സംവരണത്തിന്റെ മാനദണ്ഡം! സാമ്പത്തിക സംവരണത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: സാമ്പത്തിക സംവരണത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി. യൂത്ത് ഫോര്‍ ഇക്വാലിറ്റിയാണ് ഹര്‍ജി നല്‍കിയത്. സാമ്പത്തികം മാത്രമല്ല സംവരണത്തിന്റെ മാനദണ്ഡമെന്നും, സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി വിധിക്ക് എതിരാണെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. മുന്നോക്കകാരിലെ പിന്നോക്കകാര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം...

Read more

സാമ്പത്തിക സംവരണ ബില്ല് ചരിത്രം! പാര്‍ലമെന്റ് ചരിത്രം സൃഷ്ട്രിച്ചു; മോഡി

ന്യൂഡല്‍ഹി: സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള ബില്‍ ചരിത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പാര്‍ലമെന്റ് ചരിത്രം സൃഷ്ട്രിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമൂഹിക നീതിയുടെ വിജയമാണ് ബില്‍. ഭരണഘടനാ ശില്‍പികള്‍ക്കുള്ള ഉപഹാരമാണ് ബില്ലെന്നും മോഡി കൂട്ടിച്ചേര്‍ത്തു. മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കു സംവരണം ഏര്‍പ്പെടുത്തുന്ന...

Read more

സ്ത്രീകള്‍ക്ക് ഏത് സമയത്തും സ്വതന്ത്രമായി പോകാന്‍ കഴിയുന്ന ഒരിടമാകണം ശബരിമല! വേഷം മാറി പോകുന്നതിനോട് യോജിപ്പില്ല; പുന്നല ശ്രീകുമാര്‍

തിരുവനന്തപുരം: വേഷം മാറി ശബരിമലയില്‍ പോയി, തിരിച്ചെത്തിയ ശേഷം തന്റെ പ്രായം വെളിപ്പെടുത്തുന്നത് കബളിപ്പിക്കലാണെന്ന് കേരള പുലയര്‍ മഹാസഭയുടെ ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. സ്ത്രീകള്‍ക്ക് ഏത് സമയത്തും സ്വതന്ത്രമായി പോകാന്‍ കഴിയുന്ന ഒരിടമാകണം ശബരിമലയെന്നാണ് ഞങ്ങള്‍ മുന്നോട്ട് വച്ച ആശയമെന്നും...

Read more

സാമ്പത്തിക സംവരണ ബില്ല്; രാജ്യസഭയും പാസാക്കി

ന്യൂഡല്‍ഹി: സാമ്പത്തിക സംവരണ ബില്ല് രാജ്യസഭയിലും പാസായി. 165 പേരുടെ പിന്തുണയോടെയാണ് രാജ്യസഭയില്‍ ബില്ല് പാസാക്കിയത്. ഏഴ് പേര്‍ എതിര്‍ത്ത് വോട്ടു ചെയ്തു. മുസ്ലിം ലീഗ്, ആം ആദ്മി, ഡിഎംകെ തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നായി ഏഴ് പേരാണ് ബില്ലിനെ എതിര്‍ത്തു വോട്ട്...

Read more

ഫിംഗര്‍ പ്രിന്റ് ലോക്കുമായി വാട്‌സാപ്പ് വരുന്നു

സിലിക്കണ്‍വാലി: ഫിംഗര്‍ പ്രിന്റ് ലോക്കുമായി വാട്‌സാപ്പ് വരുന്നു. ഉപഭോക്താക്കളുടെ ചാറ്റുകള്‍ക്ക് സുരക്ഷയൊരുക്കുന്നതിനായി ഫിംഗര്‍പ്രിന്റ് സംവിധാനം അവതരിപ്പിക്കാനാണ് വാട്‌സാപ്പ് തയ്യാറെടുത്തിരിക്കുന്നത്. ഉപയോക്താക്കള്‍ അയയ്ക്കുന്ന സന്ദേശങ്ങള്‍ക്ക് അതീവ സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായിട്ടാണ് കമ്പനിയുടെ പുതിയ നീക്കം. മൊബൈല്‍ ഫോണുകളിലുള്ളതു പോലെ ഫിംഗര്‍പ്രിന്റ് ലോക്ക് തന്നെയാകും വാട്‌സാപ്പിലും...

Read more

അക്രമം മാത്രമറിയുന്ന സംഘപരിവാര്‍, സമൂഹത്തില്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കുകയാണ്! മതേതരത്വത്തിന്റെ പുണ്യഭൂമിയായ കേരളത്തില്‍ ഇവരെ അഴിഞ്ഞാടാന്‍ അനുവദിക്കരുത്; ചെന്നിത്തല

തൃശൂര്‍: നരേന്ദ്രമോഡിയെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലീസ് സ്റ്റേഷനിലേക്ക് പോലും ബോംബ് എറിയാന്‍ ധൈര്യം കാണിച്ച സംഘപരിവാര്‍ സമൂഹത്തിലെ കുത്തിത്തിരിപ്പിനു ഇറങ്ങിയിരിക്കുകയാണ്. മതേതരത്വത്തിന്റെ പുണ്യഭൂമിയായ കേരളത്തില്‍ സംഘപരിവാറിനെ അഴിഞ്ഞാടാന്‍ അനുവദിക്കരുതെന്ന് ചെന്നിത്തല പറഞ്ഞു. അക്രമത്തിന്റെ ഭാഷ...

Read more

ശബരിമല ദര്‍ശനം നടത്തിയെന്ന വെളിപ്പെടുത്തല്‍; മഞ്ജുവിന്റെ വീടിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു

കൊല്ലം: ശബരിമല ദര്‍ശനം നടത്തിയെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ കേരള ദളിത് മഹിളാ ഫെഡറേഷന്‍ നേതാവ് എസ്പി മഞ്ജുവിന്റെ വീടിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. ചാത്തന്നൂര്‍ സ്വദേശിയാണ് മഞ്ജു. ചാത്തന്നൂര്‍ സിഐയുടെ നേതൃത്വത്തിലാണ് സുരക്ഷ. നവോത്ഥാന കേരളം ശബരിമലയിലേക്ക് ഓണ്‍ലൈന്‍ ഗ്രൂപ്പിന്റെ സഹായത്തോടെയായിരുന്നു ഇവര്‍...

Read more

മാസ് ആക്ഷന്‍ നിവിന്‍! മിഖായേലിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി

നിവിന്‍ പോളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മിഖായേലിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. ത്രസിപ്പിക്കുന്ന മാസ് ആക്ഷന്‍ രംഗങ്ങളും പഞ്ച് ഡയലോഗുകളോടും അടങ്ങിയതാണ് ടീസര്‍. ടീസറില്‍, നിവിനെ കൂടാതെ ഉണ്ണി മുകുന്ദനും മാസ് ലുക്കിലാണ് എത്തുന്നത്. ഡോ. ജോണ്‍ മിഖായേലായാണ് നിവിന്‍ വേഷമിട്ടിരിക്കുന്നത്....

Read more

താത്കാലിക ജീവനക്കാര്‍ക്കും പെന്‍ഷന്‍; ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയാല്‍ കോര്‍പ്പറേഷന്‍ അടച്ചു പൂട്ടേണ്ടി വരുമെന്ന് കെഎസ്ആര്‍ടിസി സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: താത്കാലിക ജീവനക്കാരുടെ സേവന കാലാവധി, പെന്‍ഷനു പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കിയാല്‍ അടച്ച് പൂട്ടേണ്ടി വരുമെന്ന് കെഎസ്ആര്‍ടിസി. താത്കാലിക ജീവനക്കാര്‍ക്കും പെന്‍ഷന്‍ നല്‍കണമെന്ന വിധി നടപ്പാക്കിയാല്‍ 428 കോടി രൂപയോളം ബാധ്യത വരുമെന്ന് വ്യക്തമാക്കി കെഎസ്ആര്‍ടിസി സുപ്രീം കോടതിയില്‍ സത്യവാങ്...

Read more
Page 678 of 767 1 677 678 679 767

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.