Abin

Abin

ട്രാന്‍സ്‌ജെണ്ടര്‍ അനന്യ കുമാരി അലക്‌സിന്റെ മരണം; അടിയന്തര അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി

തിരുവനന്തപുരം: ട്രാന്‍സ്‌ജെണ്ടര്‍ അനന്യ കുമാരി അലക്‌സിന്റെ (28) മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. ലിംഗമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളെപ്പറ്റി പഠിക്കാന്‍ വിദഗ്ധ സമിതി...

Read more

ശ്യാമിലിയുടെ പിറന്നാള്‍ ആഘോഷിച്ച് ശാലിനിയും സഹോദരനും; വയസ്സ് ഇത്രയായോ എന്ന് ആരാധകര്‍

ബാല താരമായി എത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് ശ്യാമിലി. ചെറുപ്രായത്തില്‍ തന്നെ മലയാളം തമിഴ് തെലുങ്ക് , കന്നട, ഹിന്ദി ഭാഷകളിലായി നിരവധി ചിത്രങ്ങളിലാണ് ശ്യാമിലി അഭിനയിച്ചത്. മൂന്ന് സംസ്ഥാനങ്ങളുടെ അവാര്‍ഡുകളും നാഷ്ണല്‍ അവാര്‍ഡും ശ്യാമിലി നേടിയിട്ടുണ്ട്. ശ്യാമിലി എത്ര...

Read more

ഒരു കോടി രൂപയുടെ വാള്‍; തിരുപ്പതി ക്ഷേത്രത്തില്‍ വഴിപാടായി സമര്‍പ്പിച്ച് വ്യവസായി

ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തില്‍ വഴിപാടായി ഒരു കോടി രൂപ വിലമതിക്കുന്ന വാള്‍ സമര്‍പ്പിച്ച് വ്യവസായി. ഹൈദരാബാദിലെ വ്യവസായിയായ ശ്രീനിവാസ പ്രസാദ് ആണ് ഒരു കോടി രൂപ വിലമതിക്കുന്ന വാള്‍ സമര്‍പ്പിച്ചത്. വ്യവസായിയും ഭാര്യയും ചേര്‍ന്ന് തിങ്കളാഴ്ച വാള്‍ ക്ഷേത്രത്തിന് കൈമാറി. തിരുമല-...

Read more

രാജ്യത്തെ സ്‌കൂളുകള്‍ ഇനി തുറക്കാം; ആദ്യം തുറക്കേണ്ടത് പ്രൈമറി ക്ലാസ്സ്; നിര്‍ദേശവുമായി ഐസിഎംആര്‍ ഡയറക്ടര്‍

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ അടച്ചിട്ട സ്‌കൂളുകള്‍ ഇനി തുറക്കാമെന്ന് ഐസിഎംആര്‍. ആദ്യം പ്രൈമറി ക്ലാസുകള്‍ തുറക്കാമെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് (ഐസിഎംആര്‍) ഡയറക്ടര്‍ ഡോ. ബല്‍റാം ഭാര്‍ഗവ നിര്‍ദേശിക്കുന്നത്. ഇന്ത്യയില്‍ ഇനി സ്‌കൂളുകള്‍ തുറക്കുന്നതില്‍ തെറ്റില്ല....

Read more

അരയ്ക്ക് താഴെ തളര്‍ന്ന യുവതിയുടെ വിവാഹച്ചെലവുകള്‍ കണ്ടെത്താന്‍ ബിരിയാണി ചലഞ്ചുമായി സിപിഎം; നന്മയ്ക്ക് കൈയ്യടി

മാവേലിക്കര: അരയ്ക്ക് താഴെ തളര്‍ന്ന യുവതിയുടെ വിവാഹച്ചെലവുകള്‍ കണ്ടെത്താന്‍ മുന്നിട്ടിറങ്ങി സിപിഎം. ചെട്ടികുളങ്ങര ഈരേഴ വടക്ക് വിനീഷ് ഭവനത്തില്‍ വിനീതയുടെ (34) വിവാഹം നടത്താനാണ് സിപിഎം ചെട്ടികുളങ്ങര വടക്ക് ലോക്കല്‍ കമ്മിറ്റി മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഈരേഴ വടക്ക് നിര്‍മിതി കോളനി നിവാസികളായ വേണുഗോപാലിന്റെയും...

Read more

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു; രോഗികളുടെ എണ്ണം 38 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം ഉച്ചക്കട കുളത്തൂര്‍ സ്വദേശിനിക്കാണ് (49) സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ...

Read more

സ്ത്രീധനമായി നല്‍കിയത് 15 ലക്ഷം രൂപയും എണ്‍പതു പവനും രണ്ടേക്കര്‍ സ്ഥലവും കാറും; വീണ്ടും സ്ത്രീധനം ചോദിച്ച് യുവതിയുടെ കാല് തല്ലി ഒടിച്ച് ഭര്‍ത്താവും കുടുംബവും

തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരില്‍ യുവതിയുടെ കാല് തല്ലിയൊടിച്ച കേസില്‍ ഭര്‍ത്താവിനെയും കുടുംബത്തെയും ജയിലിലടച്ച് കോടതി. നെടുമ്മങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെതാണ് നടപടി. തിരുവനന്തപുരം വട്ടപ്പാറ സ്വദേശികളായ ഡോ. സിജോ രാജന്‍, അനുജന്‍ റിജോ, അച്ഛന്‍ സി രാജന്‍, അമ്മ വസന്ത...

Read more

കേരളത്തില്‍ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യത;വിവിധ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു, കടലില്‍ പോകരുതെന്നും നിര്‍ദേശം

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വിവിധ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. 2021 ജൂലൈ 22: ഇടുക്കി, കോഴിക്കോട്, 2021 ജൂലൈ 23: എറണാകുളം, ഇടുക്കി, കണ്ണൂര്‍ എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്...

Read more

കേരളത്തിലെ ലോക്ക് ഡൗണ്‍ ഇളവ്; സുപ്രീം കോടതി നിരീക്ഷണം ഏകപക്ഷീയം, കേസില്‍ കക്ഷി ചേരുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി

കോഴിക്കോട്: കേരളത്തിലെ ലോക്ക് ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് സുപ്രീം കോടതിയില്‍ നടക്കുന്ന കേസില്‍ കക്ഷിചേരുമെന്ന് വ്യാപാരി വ്യവാസായി ഏകോപന സമിതി. വ്യാപാരി വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ കോടതിയുടെ പരാമര്‍ശങ്ങള്‍ എകപക്ഷീയമാണെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന...

Read more

പരീക്ഷ പാസാവാതെ വക്കീലായി പ്രവര്‍ത്തിച്ചത് രണ്ടര വര്‍ഷം, ഒടുവില്‍ കള്ളി വെളിച്ചത്തായത് അജ്ഞാതന്റെ കത്തില്‍, യുവതി ഒളിവില്‍

ആലപ്പുഴ: പരീക്ഷ പാസാവാതെ ആലപ്പുഴയില്‍ വക്കീലായി പ്രവര്‍ത്തിച്ച യുവതി ഒളിവില്‍. രാമങ്കരി സ്വദേശിനി സെസി സേവ്യര്‍ ഒളിവില്‍പോയത്. പോലീസ് കേസെടുത്തതിന് പിന്നാലെയാണ് സെസി സേവ്യര്‍ ഒളിവില്‍പോയത്. ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ആലപ്പുഴ ബാര്‍ അസോസിയേഷന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്...

Read more
Page 4 of 767 1 3 4 5 767

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.