Surya

Surya

അറസ്റ്റിലായ വ്യാജ ഡോക്ടര്‍ 9 ആശുപത്രികളില്‍ ജോലി ചെയ്തു; വ്യാജഡോക്ടറെ കുടുക്കിയത് ഇങ്ങനെ…

കോഴിക്കോട്: അറസ്റ്റിലായ വ്യാജ ഡോക്ടര്‍ അബു എബ്രഹാം ലൂക്ക് ഒന്‍പത് ആശുപത്രികളില്‍ ജോലി ചെയ്തിരുന്നതായി വിവരം. ഇയാളുടെ ചികിത്സയില്‍ രോഗികള്‍ക്ക് വലിയ മതിപ്പുണ്ടായിരുന്നുവെന്നും ഇയാളെ തേടി പതിവായി രോഗികള്‍ വന്നിരുന്നതായും വിവരമുണ്ട്. സെമസ്റ്റര്‍ പരീക്ഷ തോറ്റതോടെ അബു എബ്രഹാം എംബിബിഎസ് പഠനം...

Read more

വിദ്യാര്‍ത്ഥിയെ കളിസ്ഥലത്ത് നിന്ന് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 62കാരന് തടവും പിഴയും

കോഴിക്കോട്: വിദ്യാര്‍ത്ഥിയെ കളിസ്ഥലത്തു നിന്ന് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 62കാരന് 37 വര്‍ഷം കഠിന തടവും 85,000 രൂപ പിഴയും വിധിച്ച് കോടതി. കൊല്ലം പരവൂര്‍ തൊടിയില്‍ അന്‍സാര്‍ (62) എന്ന നാസറിനെയാണ് കോഴിക്കോട് അതിവേഗ പോക്സോ കോടതി ജഡ്ജി...

Read more

കോടിയേരി ബാലകൃഷ്ണന്റെ ഓർമ്മകൾക്ക് ഇന്ന് രണ്ടാണ്ട്

കണ്ണൂര്‍: കോടിയേരി ബാലകൃഷ്ണന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് രണ്ടാണ്ട്. കോടിയേരിയുടെ ഓര്‍മയ്ക്കായി വീട്ടുമുറ്റത്ത് തയ്യാറാക്കിയ വെങ്കലപ്രതിമ, ഇന്ന് മുഖ്യമന്ത്രി അനാച്ഛാദനം ചെയ്യും. സഖാവ് ഇല്ലാത്ത പോരായ്മ അനുഭവപ്പെടുന്നുവെന്ന് പറഞ്ഞ് ഒട്ടേറെപ്പേര്‍ ഇപ്പോഴും വിളിക്കുന്നുവെന്ന് ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ പറയുന്നു.

Read more

ആടിനെ മേയ്ക്കാന്‍ പോയ രണ്ട് പെണ്‍കുട്ടികള്‍ ട്രെയിന്‍ ഇടിച്ച് മരിച്ചു; ദാരുണം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ട്രെയിനിടിച്ച് രണ്ട് പെണ്‍കുട്ടികള്‍ക്ക്ദാരുണാന്ത്യം. ലക്‌നൗ - വരാണസി റൂട്ടില്‍ തിങ്കളാഴ്ചയായിരുന്നു അപകടം. കാസൈപൂര്‍ ഗ്രാമവാസികളായ റാണി (15), പൂനം (16) എന്നിവരാണ് മരിച്ചത്. സുല്‍ത്താന്‍പൂര്‍ ജില്ലയിലെ ഛന്ദ പോലീസ് സ്റ്റേഷന്‍ പരിധിയിലെ റെയില്‍വെ ട്രാക്കില്‍ നിന്നാണ് ഇവരുടെ മൃതദേഹം...

Read more

മഞ്ഞുമലയില്‍ നിന്ന് കണ്ടെത്തിയ മലയാളി സൈനികന്റെ മൃതദേഹം നാട്ടിലെത്തിക്കും, ഇന്ന് അറിയിപ്പ് ലഭിക്കും

ന്യൂഡല്‍ഹി: മഞ്ഞുമലയില്‍ നിന്ന് 56 വര്‍ഷത്തിന് ശേഷം കണ്ടെത്തിയ മലയാളി സൈനികന്റെ മൃതദേഹം എന്ന് നാട്ടിലെത്തിക്കുമെന്നതില്‍ ബന്ധുക്കള്‍ക്ക് ഇന്ന് അന്തിമ അറിയിപ്പ് ലഭിക്കും. 1968 ല്‍ ഹിമാചല്‍ പ്രദേശിലെ റോത്തങ്ങ് പാസില്‍ ഉണ്ടായ വിമാന അപകടത്തില്‍ മരിച്ച പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി...

Read more

പത്തനംതിട്ട സ്വദേശിയായ സൈനികന്റെ മൃതശരീരം 56 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി

പത്തനംതിട്ട: 56 വര്‍ഷങ്ങള്‍ക്ക് ശേഷം പത്തനംതിട്ട സ്വദേശിയായ സൈനികന്റെ മൃതശരീരം കണ്ടെത്തി. ഇന്ത്യന്‍ സൈന്യമാണ് ഇക്കാര്യം അറിയിച്ചത്. 1968 ഫെബ്രുവരി 7 ന് ലഡാക്കില്‍ നടന്ന വിമാന അപകടത്തില്‍ കാണാതായ തോമസ് ചെറിയാന്റെ മൃതശരീരമാണ് കണ്ടെത്തിയത്. മൃതശരീരം കണ്ടെത്തിയെന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നു....

Read more

പാലക്കാട് തോട്ടില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവിനെ കാണാതായി; തെരച്ചില്‍ തുടരുന്നു

പാലക്കാട്: തോട്ടില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവിനെ കാണാതായി. പാലക്കാട് കിഴക്കഞ്ചരി കാരപ്പാടം സ്വദേശി മനോജ് (32)നെയാണ് കാണാതായത്. കൊന്നക്കല്‍ കടവ് മിനി ജലവൈദ്യുത പദ്ധതിയുടെ പവര്‍ഹൗസില്‍ സമീപമുള്ള നമ്പൂതിരിക്കയത്തില്‍ ഏഴ് യുവാക്കളാണ് കുളിക്കാന്‍ ഇറങ്ങിയത്. ഇതില്‍ മനോജിനെ കാണാതാവുകയായിരുന്നു. ഫയര്‍ഫോഴ്‌സ് സംഘം...

Read more

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖിന് നല്‍കിയത് ഇടക്കാല ജാമ്യം, വിധി പകര്‍പ്പ് പുറത്ത്

ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് സുപ്രീം കോടതി നല്‍കിയത് ഇടക്കാല ജാമ്യം. സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പകര്‍പ്പിലാണ് ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വൈകിട്ടോടെയാണ് വിധി പകര്‍പ്പ് പുറത്ത് വന്നത്. മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ തീരുമാനം എടുക്കും വരെ അറസ്റ്റുണ്ടായാല്‍...

Read more

മൈനാഗപ്പള്ളി കാര്‍ അപകടം; രണ്ടാം പ്രതി ശ്രീക്കുട്ടിക്ക് ജാമ്യം നല്‍കി

കൊല്ലം: മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതി ഡോക്ടര്‍ ശ്രീക്കുട്ടിക്ക് ജാമ്യം. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷയില്‍ ഒക്ടോബര്‍ 3ന് വാദം കേള്‍ക്കും.

Read more

കറണ്ട് കണക്ഷന്‍ കൊടുക്കാന്‍ 250 രൂപ കൈക്കൂലി ചോദിച്ച് വാങ്ങി, ഓവര്‍സിയര്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവ്

കോഴിക്കോട്: കെട്ടിടത്തിന് വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ 250 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ കെഎസ്ഇബി ഓവര്‍സിയര്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. കോഴിക്കോട് കൊയിലാണ്ടി കെഎസ്ഇബി മേജര്‍ സെക്ഷനിലെ ഓവര്‍സിയറായിരുന്ന കെ രാമചന്ദ്രനെതിരെയാണ് കോഴിക്കോട് വിജിലന്‍സ്...

Read more
Page 266 of 953 1 265 266 267 953

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.