Surya

Surya

വിവാഹമോചന കരാറിൽ കൃത്രിമം; അമൃതയുടെ പരാതിയിൽ ബാലയ്‌ക്കെതിരെ കേസ്

കൊച്ചി: നടന്‍ ബാലയ്‌ക്കെതിരെ അമൃത സുരേഷിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. കോടതി രേഖകളില്‍ കൃത്രിമം കാണിച്ചെന്നാണ് പരാതി. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വിവാഹമോചന കരാറിലെ കോംപ്രമൈസ് എഗ്രിമെന്റില്‍ കൃത്രിമം കാണിച്ചെന്നും അമൃതയുടെ ഒപ്പ് വ്യാജമായി ഇട്ടെന്നും...

Read more

കോടതി വധശിക്ഷ റദ്ദാക്കി, പുറത്തിറങ്ങിയ 41 കാരന്‍ 11 വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നു

ഭോപ്പാല്‍: മധ്യപ്രദേശിലെ രാജ്ഗഡില്‍ 11 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 41 കാരന്‍ അറസ്റ്റില്‍. രമേഷ് ഖാതിയ എന്നയാളാണ് അറസ്റ്റിലായത്. 22 വര്‍ഷത്തിനിടെ ഇയാള്‍ നടത്തുന്ന മൂന്നാമത്തെ ബലാത്സംഗമാണ് ഇതെന്ന് പോലീസ് പറയുന്നു. ട്രക്ക് ക്ലീനറായ പ്രതിയെ മധ്യപ്രദേശ് രാജസ്ഥാന്‍...

Read more

ബസിന് റൂട്ട് പെര്‍മിറ്റ് നല്‍കാന്‍ കൈക്കൂലിയായി പണവും മദ്യവും, എറണാകുളം ആര്‍ടിഒ പിടിയില്‍, സസ്‌പെന്‍ഡ് ചെയ്യും

എറണാകുളം: കൈക്കൂലി കേസില്‍ അറസ്റ്റിലായ എറണാകുളം ആര്‍ടിഒ ജെര്‍സനെതിരെ കൂടുതല്‍ അന്വേഷണം നടത്താന്‍ വിജിലന്‍സ്. അറസ്റ്റിലായ ജെര്‍സണ്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായാണ് വിജിലന്‍സ് സംശയിക്കുന്നത്. ജെര്‍സന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകള്‍ വിശദമായി പരിശോധിക്കാനാണ് വിജിലന്‍സിന്റെ തീരുമാനം. ജെര്‍സന്‍ കൈക്കൂലി വാങ്ങിയതുമായി...

Read more

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി, പരാതിയുമായി കുടുംബം

തിരുവനന്തപുരം: കടയ്ക്കാവൂരില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നിലയ്ക്കാമുക്ക് പെരുംകുളം ഭജനമഠം മംഗ്ലാവില്‍ വീട്ടില്‍ തങ്കരാജ്-അശ്വതി ദമ്പതികളുടെ മകന്‍ വൈഷ്ണവ് ടി. രാജ് (14) ആണ് മരിച്ചത്. കടയ്ക്കാവൂര്‍ എസ്എസ്പിബിഎച്ച്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന്...

Read more

നെല്ലിയാമ്പതിയിൽ കിണറ്റിൽ വീണ പുലിയെ മയക്കുവെടിവെക്കാതെ പുറത്തെത്തിച്ചു

പാലക്കാട്: നെല്ലിയാമ്പതിയിൽ കിണറ്റിൽ വീണ പുലിയെ പുറത്തെത്തിച്ചു. ആറര മണിക്കൂർ നീണ്ട ദൗത്യത്തിന് പിന്നാലെയാണ് മയക്കുവെടിവെയ്ക്കാതെ പുലിയെ കൂട്ടിൽകയറ്റി പുറത്തെത്തിച്ചത്. പുലിയുടെ ആരോഗ്യ നില പരിശോധിച്ച ശേഷം കാടിനുള്ളിലേക്ക് വിടാനാനാണ് വനംവകുപ്പിന്‍റെ തീരുമാനം. ഇന്നലെ രാത്രിയോടെയാണ് പുലയമ്പാറ സ്വദേശി ജോസിന്‍റെ വീട്ടിലെ...

Read more

വിശാഖപട്ടണം ചാരക്കേസ്: മലയാളിയടക്കം മൂന്നു പേര്‍ അറസ്റ്റിൽ

ന്യൂഡല്‍ഹി: വിശാഖപട്ടണം ചാരക്കേസില്‍ മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. മലയാളിയായ പിഎ അഭിലാഷിനെ കൊച്ചിയില്‍ നിന്നാണ് എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. കര്‍ണാടകയിലെ ഉത്തര കന്നട ജില്ലയില്‍ നിന്നും വേദന്‍ ലക്ഷ്മണ്‍ ടന്‍ഡേല്‍, അക്ഷയ് രവി നായിക് എന്നിവരെയും പിടികൂടി....

Read more

സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ച് നിര്‍ത്താതെ പോയി, കെഎസ്ആര്‍ടിസി ബസും ജീവനക്കാരും പോലീസ് കസ്റ്റഡിയില്‍

മലപ്പുറം: എടപ്പാളില്‍ സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ച് നിര്‍ത്താതെ പോയ കെഎസ്ആര്‍ടിസി ബസും ജീവനക്കാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഈ മാസം 10 ന് നടന്ന അപകടവുമായി ബന്ധപ്പെട്ട കേസിലാണ് ചങ്ങരംകുളം പേലീസിന്റെ നടപടി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷിച്ച പോലീസ് ആലുവ ഡിപ്പോയിലെത്തിയാണ്...

Read more

രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയാകും, പർവേശ് വർമ്മ ഉപമുഖ്യമന്ത്രി

ന്യൂഡല്‍ഹി: രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയാകും. പര്‍വ്വേശ് വര്‍മ്മ ഉപമുഖ്യമന്ത്രിയാകും. മഹിളാ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റാണ് രേഖ ഗുപ്ത. ഇത്തവണ ഷാലിമാര്‍ ബാഗ് മണ്ഡലത്തില്‍ 29595 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രേഖ ഗുപ്ത വിജയിച്ചത്. 27 വര്‍ഷത്തിന് ശേഷമാണ് ബിജെപി ഡല്‍ഹിയില്‍...

Read more

എറണാകുളത്ത് ഗ്യാസ് സിലിണ്ടറുമായി വന്ന ലോറി ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു

കൊച്ചി: കളമശേരിയിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരി മരിച്ചു. കെഎസ്ഇബി സീനിയർ സൂപ്രണ്ട് എടത്തല സ്വദേശി വിഎം മീനയാണ് മരിച്ചത്. കളമശേരി എച്ച്എംടി ജംങ്ഷനിലാണ് അപകടം നടന്നത്. ഗ്യാസ് സിലിണ്ടറുകളുമായെത്തിയ ലോറി സ്കൂട്ടറിനു പിന്നിൽ ഇടിച്ചാണ് അപകടം. പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ്...

Read more

ബാറില്‍ മദ്യപിക്കാനെത്തി, അളവ് കുറഞ്ഞത് ചോദ്യം ചെയ്ത യുവാവിനെ ഗ്ലാസുകൊണ്ട് എറിഞ്ഞ് ജീവനക്കാരന്‍, അറസ്റ്റ്

കോട്ടയം: വെമ്പള്ളിയില്‍ ബാറിനുള്ളില്‍ മദ്യപിക്കാന്‍ എത്തിയ ആളെ ചില്ല് ഗ്ലാസുകൊണ്ട് ആക്രമിച്ച ജീവനക്കാരന്‍ അറസ്റ്റില്‍. കുമരകം സ്വദേശി ബിജുവിനെയാണ് കുറുവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ബാറില്‍ മദ്യപിക്കാന്‍ എത്തിയ വ്യക്തി മദ്യത്തിന്റെ അളവ് കുറഞ്ഞത് ചോദ്യം ചെയ്തത് ഇഷ്ടപൊടാത്ത ജീവനക്കാരന്‍ ഗ്ലാസ്...

Read more
Page 252 of 1053 1 251 252 253 1,053

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.