Soumya

Soumya

കുതിരാനില്‍ സ്വീകരിച്ച റിയാസ് മാജിക് ഇപ്പോള്‍ എടപ്പാളിലും; വര്‍ഷങ്ങളായി ഇഴഞ്ഞുനീങ്ങിയ എടപ്പാള്‍ മേല്‍പ്പാലം ഉദ്ഘാടനത്തിനൊരുങ്ങുന്നു, നിര്‍മ്മാണം അവസാനഘട്ടത്തില്‍

തൃശ്ശൂര്‍: കുതിരാന്‍ തുരങ്കത്തിന്റെ ആദ്യ ടണല്‍ പണി പൂര്‍ത്തിയാക്കി അതിവേഗം തുറന്ന റിയാസ് മാജിക് ഇപ്പോള്‍ എടപ്പാളിലും. മേല്‍പ്പാലം ഇപ്പോള്‍ ഉദ്ഘാടനത്തിനൊരുങ്ങുകയാണ്. കോഴിക്കോട് പാതയിലെ പ്രധാന പാതയായ എടപ്പാള്‍ മേല്‍പ്പാലം പ്രവൃത്തി 2022 ഏപ്രിലില്‍ തീര്‍ക്കാമെന്ന് കരാര്‍ കമ്പനി പറഞ്ഞപ്പോള്‍ ഒക്ടോബറില്‍...

Read more

കടക്കെണിയിലേയ്ക്ക് തള്ളിവിട്ടു, 8 വര്‍ഷം മുന്‍പ് മുങ്ങിയ ഭര്‍ത്താവ് പ്രജു ഐഎസില്‍ ചേര്‍ന്ന വിവരം അറിയുന്നത് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍! യുവതി പറയുന്നു

ബാലുശ്ശേരി: എട്ടുവര്‍ഷം മുന്‍പ് നാടുവിട്ട ഭര്‍ത്താവ് പ്രജു ഐഎസില്‍ ചേര്‍ന്ന വിവരം ബാലുശ്ശേരി സ്വദേശിയായ യുവതി അറിഞ്ഞത് മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തില്‍. നര്‍ക്കോട്ടിക് ജിഹാദ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്ന പിണറായി വിജയന്‍ ഐ.എസില്‍ ചേര്‍ന്ന മലയാളികളുടെ പട്ടിക വെളിപ്പെടുത്തിയിരുന്നു. ഈ ലിസ്റ്റിലാണ്...

Read more

കടലില്‍ അകപ്പെട്ട തെരുവുനായയെ ജീവന്‍ പണയം വെച്ച് കരയ്‌ക്കെത്തിച്ച് പ്രണവ് മോഹന്‍ലാല്‍; തരംഗമായി വീഡിയോ

കടലില്‍ അകപ്പെട്ട തെരുവുനായയെ ജീവന്‍ പണയം വെച്ച് കരയ്‌ക്കെത്തിച്ച് നടനും മോഹന്‍ലാലിന്റെ മകനുമായ പ്രണവ് മോഹന്‍ലാല്‍. വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. രണ്ടു മിനിറ്റോളം ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. കടലില്‍ നിന്ന് പ്രണവ് നീന്തിവരുന്നതു കാണാം. കരയോടടുക്കുമ്പോഴാണ് കൈയ്യിലൊരു നായയുണ്ടെന്ന് തിരിച്ചറിയുന്നത്....

Read more

അബദ്ധത്തില്‍ ആസിഡ് കുടിച്ച കുഞ്ഞിന് ചികിത്സ ഒരുക്കാന്‍ നെട്ടോട്ടം, ആദ്യാവസാനം വരെ കുടുംബത്തിന് താങ്ങായി കൂടെ; കോന്നിക്ക് കെയു ജനീഷ് കുമാര്‍ പ്രിയങ്കരനാവുന്നത് ഇങ്ങനെ

പത്തനംതിട്ട: അബദ്ധത്തില്‍ ആസിഡ് കുടിച്ച കുഞ്ഞിന് ചികിത്സ ഒരുക്കാനും കുടുംബത്തിന് താങ്ങായി ആദ്യാവസാനം വരെ കൂടെ നിന്ന് സഹകരിച്ച് കെയു ജനീഷ് കുമാര്‍ എംഎല്‍എയും ഓഫീസും. ഗീതു എന്ന യുവതിയുടെ മകളാണ് അബദ്ധവശാല്‍ ആസിഡ് കുടിച്ചത്. കുട്ടിയെ, ഉടനടി കോന്നി ഗവണ്‍മെന്റ്...

Read more

ഭാരവാഹി പുനഃസംഘടനയിലെ അതൃപ്തി; വിഎം സുധീരന്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവെച്ചു

തിരുവനന്തപുരം: മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും രാജിവെച്ചു. അടുത്തിടെ നടന്ന ഭാരവാഹി പുനഃസംഘടനയുമായി ബന്ധപ്പെട്ട അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, രാജി സംബന്ധിച്ച് കാരണം സുധീരന്‍ വ്യക്തമാക്കിയിട്ടില്ല. സുധീരന്‍ കെപിസിസി അധ്യക്ഷനായിരുന്ന...

Read more

കേരളത്തിന് മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍; സൗജന്യ ചികിത്സയില്‍ ഇന്ത്യയില്‍ തന്നെ ഒന്നാമത്! നേട്ടം പങ്കുവെച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യരംഗത്ത് കേരളത്തിന് മൂന്ന് പുരസ്‌കാരങ്ങള്‍. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ആരോഗ്യമന്ത്രി വീണ ജോര്‍ജ് ആണ് നേട്ടം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്തന്‍ 3.0ല്‍ ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള അവാര്‍ഡ്...

Read more

മകള്‍ ജീവനൊടുക്കി; കനത്ത മഴയില്‍ പാലം തകര്‍ന്നു; മൃതദേഹം കൊണ്ടുപോകാന്‍ കാളവണ്ടി ഏര്‍പ്പാട് ചെയ്ത് പോലീസ്! ഒടുവില്‍ മൃതദേഹം തോളില്‍ ചുമന്ന് പിതാവ്

മുംബൈ: മകളുടെ മൃതദേഹം തോളില്‍ ചുമന്ന് ആശുപത്രിയിലെത്തിച്ച പിതാവിന്റെ ചിത്രമാണ് ഇന്ന് ചര്‍ച്ചയാകുന്നത്. മഹാരാഷ്ട്രയിലെ ബീഡ് ഗ്രാമത്തിലാണ് മനുഷ്യമനഃസാക്ഷിയെ വേദനിപ്പിക്കുന്ന സംഭവം നടന്നത്. അടുത്തിടെയുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നദിക്ക് കുറുകെയുണ്ടായിരുന്ന പാലം ഒലിച്ചുപോയതോടെയാണ് പിതാവിന് സ്വന്തം മകളുടെ മൃതദേഹം തോളില്‍...

Read more

കെട്ടിടത്തിന് മുകളില്‍ നിന്ന് അമിത വൈദ്യുതാഘാതമേറ്റു; യുവാവിന് ഗുരുതര പൊള്ളല്‍, കെട്ടിടത്തിന്റെ കൈവരി തകര്‍ന്നു! സമീപ വീടുകളിലെ വൈദ്യുതോപകരണങ്ങള്‍ കത്തിനശിച്ചു

കളമശ്ശേരി: മൂന്നുനില കെട്ടിടത്തിനു മുകളിലെ ജോലിക്കിടയില്‍ അമിത വൈദ്യുതാഘാതമേറ്റ് യുവാവിന് ഗുരുതര പൊള്ളല്‍. 220 കെവി ടവര്‍ലൈനില്‍ നിന്നുള്ള അമിത വൈദ്യുതിയാണ് തമിഴ്‌നാട് ചെങ്കല്‍പേട്ട് സ്വദേശി മാരിമുത്തുവിനേറ്റത് (33). സാരമായി പരിക്കേറ്റ മാരിമുത്തുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വൈകിട്ടു മൂന്നിന്...

Read more

വിനോദ യാത്രയ്ക്കു പോകുന്നതിനിടെ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ചു; അധ്യാപകന് 29 വര്‍ഷം തടവും ലക്ഷങ്ങള്‍ പിഴയും, പിഴ അടച്ചില്ലെങ്കില്‍ 9 വര്‍ഷം കൂടി തടവ്

കുന്നംകുളം: വിനോദ യാത്രയ്ക്കു പോകുന്നതിനിടെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകന് 29 വര്‍ഷം തടവും 2.15 ലക്ഷം രൂപ പിഴയും. ബസില്‍ വെച്ചാണ് കുട്ടിക്ക് നേരെ സന്മാര്‍ഗ ശാസ്ത്രം പഠിപ്പിക്കുന്ന അധ്യാപകന്റെ അതിക്രമമുണ്ടായത്. പാവറട്ടി പുതുമനശേരിയിലെ സ്വകാര്യ സ്‌കൂളില്‍...

Read more

കര്‍ഷക സമരക്കാര്‍ ഉയര്‍ത്തുന്ന ഒരു പ്രശ്‌നവും ഇവിടെ ബാധിക്കില്ല, പിന്നെന്തിന് ഹര്‍ത്താല്‍; ചോദ്യവുമായി കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച നടത്താനിരിക്കുന്ന ഹര്‍ത്താലിനെതിരെ വിമര്‍ശനവുമായി ബിജെപി അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്. കേരളം കോവിഡില്‍ വലയുമ്പോള്‍ സംസ്ഥാനവുമായി ഒരു ബന്ധവുമില്ലാത്ത വിഷയത്തില്‍ സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഹര്‍ത്താല്‍ ജനദ്രോഹപരമാണെന്ന് സുരേന്ദ്രന്‍ പറയുന്നു. കര്‍ഷക സമരക്കാര്‍ ഉയര്‍ത്തുന്ന ഒരു പ്രശ്നവും...

Read more
Page 322 of 1506 1 321 322 323 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.