Niji

Niji

ആര്‍ജെഡി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു; കൗമാരക്കാരനെ തല്ലിക്കൊന്നു

പാറ്റ്‌ന: ബിഹാറിലെ നളന്ദ ജില്ലയില്‍ ആര്‍ജെഡി നേതാവ് വെടിയേറ്റ് മരിച്ചതിനു പിന്നാലെ വ്യാപക സംഘര്‍ഷം. ആര്‍ജെഡി നേതാവ് ഇന്ദല്‍ പാസ്വാന്‍ ചൊവ്വാഴ്ച രാത്രിയിലാണ് വെടിയേറ്റ് മരിച്ചത്. ഇതിനു പിന്നാലെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് പതിനാലുകാരനെയും മറ്റൊരാളെയും ആര്‍ജെഡി പ്രവര്‍ത്തകര്‍ തല്ലിക്കൊന്നു. സംഭവവുമായി...

Read more

കോഴിക്കോട്ടെ ബോംബ് സ്‌ഫോടനം; പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

കോഴിക്കോട് കുറ്റ്യാടിയിലെ ബോംബ് സ്‌ഫോടനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. നിര്‍മാണത്തിനിടെ പൊട്ടിത്തെറിച്ചതാണോയെന്ന് വിശദമായി പരിശോധിക്കും. ഇന്നലെ പുലര്‍ച്ചെയാണ് കാക്കുനിയിലെ വീട്ടുവളപ്പിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേത്. ബോംബ് കൈകാര്യം ചെയ്യുമ്പോഴുണ്ടായ സ്‌ഫോടനമെന്നാണ് പൊലീസ് നിഗമനം. സ്‌ഫോടനം നടന്ന സ്ഥലത്തെ അവശിഷ്ടങ്ങള്‍ നീക്കം...

Read more

കൊട്ടിയൂരില്‍ മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ ശക്തമാക്കി

കണ്ണൂര്‍: കൊട്ടിയൂര്‍, ആറളം, തിരുനെല്ലി വനമേഖലകളില്‍ മാവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചില്‍ പോലീസ് ശക്തമാക്കി. കണ്ണൂര്‍, വയനാട് ജില്ലാ പോലീസിന്റെ കോംബിഗ് ഓപ്പറേഷന്റെ ഭാഗമായാണ് തണ്ടര്‍ബോള്‍ട്ട് ടീം തെരച്ചില്‍ നടത്തുന്നത്. മാവോയിസ്റ്റുകള്‍ മുമ്പ് നിലയുറപ്പിച്ചിരുന്ന വനമേഖലകളിലാണ് പ്രാഥമിക തെരച്ചില്‍ നടത്തുന്നത്. 200 അംഗ ടീമിനെയാണ്...

Read more

699 കോടി രൂപ നികുതിയടച്ച് ഫ്‌ളിപ്കാര്‍ട്ട് സ്ഥാപകന്‍

ഫ്‌ളിപ്കാര്‍ട്ട് സ്ഥാപകനായ സച്ചിന്‍ ബന്‍സാല്‍ മുന്‍കൂര്‍ നികുതിയായി 699 കോടി ആദായ നികുതി വകുപ്പിന് നല്‍കി. 2018-19 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള അഡ്വാന്‍സ് ടാക്‌സ് ഇനത്തിലാണ് ഇത്രയും തുക അടച്ചത്.യുഎസ് റീട്ടെയില്‍ ഭീമനായ വാള്‍മാര്‍ട്ടിന് ഓഹരി വിറ്റപ്പോള്‍ ലഭിച്ച വരുമാനത്തിന്റെ മൂലധന നേട്ടനികുതി...

Read more

പിങ്ക് ടെസ്‌ററിനൊരുങ്ങി സിഡ്‌നി സ്റ്റേഡിയം

ഇന്ത്യ ആസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ അവസാനത്തേയും നാലാമത്തേയുമായ മത്സരം നാളെ മുതലാണ് ആരംഭിക്കുക. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കായുള്ള പരമ്പരയില്‍ നിലവില്‍ 2-1ന് ഇന്ത്യ മുന്നിട്ടു നില്‍ക്കുകയാണ്. പരമ്പര കൈവിടാതിരിക്കാന്‍ അതുകൊണ്ടു തന്നെ ആതിഥേയര്‍ക്ക് ജയത്തില്‍ കുറഞ്ഞതൊന്നും സിഡ്നിയില്‍ പ്രതീക്ഷിക്കാനാകില്ല. ഇന്ത്യക്കാകട്ടെ ഒരു...

Read more

അനില്‍ അംബാനിയുടെ പേരു പറയുന്നത് വിലക്കിയ സ്പീക്കറെ ട്രോളി രാഹുല്‍ഗാന്ധി

പാര്‍ലമെന്റില്‍ അനില്‍ അംബാനിയുടെ പേര് പറയരുതെന്ന സ്പീക്കറുടെ നിര്‍ദ്ദേശത്തെ ട്രോളി രാഹുല്‍ ഗാന്ധി. എങ്കില്‍ ഡബിള്‍ എന്ന് പറയാമോ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുചോദ്യം. പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനിടെയായിരുന്നു സംഭവം. അനില്‍ അംബാനിയുടെ പേര് പരാമര്‍ശിക്കുന്നതിനെ സ്പീക്കര്‍ സുമിത്ര മഹാജന്‍...

Read more

പ്രതിഷേധം സംഘടിപ്പിക്കും; അക്രമ സമരത്തോട് യോജിപ്പില്ലെന്നും ചെന്നിത്തല

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ പിടിവാശിയാണ് ശബരിമലയിലെ ആചാര ലംഘനത്തിന് കാരണം. യുവതീപ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ വ്യാഴാഴ്ച യുഡിഎഫ് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.

Read more

മനുഷ്യന് എബോളയെ പ്രതിരോധിക്കാനാകുമെന്ന് കണ്ടെത്തല്‍

നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷകരാണ് മനുഷ്യശരീരത്തിലെ പ്രോട്ടീനും എബോള വൈറസ് പ്രോട്ടീനും തമ്മിലുള്ള ബന്ധം കണ്ടെത്താന്‍ പരിശ്രമിച്ചത്. മാസ്സ് സ്പെക്ട്രോമെട്രി (Mass Spectrometry) എന്ന ടെക്‌നിക്കിന്റെ ഉപയോഗത്താലാണ് ഇത് സാധ്യമായത്. എബോള വൈറസ് പ്രോട്ടീനായ VP30യും മനുഷ്യശരീരത്തിലെ പ്രോട്ടീനായ RBBP6ഉം...

Read more

ശബരിമലയില്‍ ദര്‍ശനം നടത്തിയ സ്ത്രീകളെ പിന്തുണച്ച് സ്റ്റാറ്റസ് ഇട്ട വിദ്യാര്‍ത്ഥിയെ ജാതീയമായി അധിക്ഷേപിച്ച് അധ്യാപിക

ശബരിമലയില്‍ കയറിയ സ്ത്രികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചു സ്റ്റാറ്റസ് ഇട്ട വിദ്യാര്‍ത്ഥിക്ക് സ്ത്രീ വിരുദ്ധവും, ജാതീയ അധിക്ഷേപവും കലര്‍ന്ന വാട്‌സാപ്പ് സന്ദേശം അയച്ച അദ്ധ്യാപിക വിവാദ കുരുക്കില്‍. സുപ്രീം കോടതി വിധിക്കു ശേഷം ആദ്യമായി ശബരിമലയില്‍ പ്രവേശിച്ച കനക ദുര്‍ഗ, ബിന്ദു എന്നിവര്‍ക്ക്...

Read more

ടാറ്റാ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റ്: ബൊപ്പണ്ണ-ദിവിജ് സഖ്യത്തിന് വിജയം

മുംബൈ: മഹാരാഷ്ട്രയില്‍ നടക്കുന്ന ടാറ്റാ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ടോപ്‌സീഡ് ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ-ദിവിജ് ശരണ്‍ സഖ്യം രണ്ടാം റൗണ്ടില്‍ കടന്നു. രഡു അല്‍ബോട്ട്-മലേക് ജസീരി സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരങ്ങള്‍ അടുത്ത റൗണ്ടിലേക്ക് കടന്നത്. സ്‌കോര്‍ ; 6-1, 6-2....

Read more
Page 42 of 71 1 41 42 43 71

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.