നറുക്കെടുപ്പ് നടത്താന്‍ അവകാശം ലോട്ടറി വകുപ്പിന് മാത്രം: 2000 രൂപയ്ക്ക് വീട് വില്‍ക്കാനിറങ്ങിയ കുടുംബത്തിന് തിരിച്ചടി

തിരുവനന്തപുരം: കടത്തില്‍നിന്നു കരകയറാന്‍ നറുക്കെടുപ്പിലൂടെ വീട് വില്‍ക്കാനിറങ്ങിയ കുടുംബത്തിന് തിരിച്ചടി. നറുക്കെടുപ്പിലൂടെ വീട് വില്‍ക്കുന്നത് നിയമപരമായി ശരിയല്ലെന്നും ലോട്ടറി വകുപ്പ് വ്യക്തമാക്കി. സമ്മാന നറുക്കെടുപ്പ് നടത്താന്‍ ലോട്ടറി വകുപ്പിനു മാത്രമാണ് അവകാശം. ചിട്ടി നടത്താനുള്ള നിയമപ്രകാരം സമ്മാനം നല്‍കുന്നത് അനുവദിക്കാനാവില്ലെന്നും ലോട്ടറി...

Read more

മകന്‍ മരിച്ചതറിഞ്ഞ് ഡ്രൈവര്‍ നാട്ടില്‍ പോയി; ലോറിയുമായി 70കാരന്‍ ക്ലീനര്‍ റോഡരികില്‍

ഇരിട്ടി: നാഷനല്‍ പെര്‍മിറ്റ് ലോറിയുടെ ഡ്രൈവര്‍ മകന്‍ മരിച്ചതറിഞ്ഞ് നാട്ടിലേക്കു പോയി, ക്ലീനര്‍ 20 ദിവസമായി പെരുവഴിയില്‍. ആന്ധ്രപ്രദേശില്‍ നിന്നും ഇരിട്ടിയിലേക്ക് സിമന്റും ആയി എത്തിയ നാഷനല്‍ പെര്‍മിറ്റ് ലോറിയുടെ ക്ലീനര്‍ വിജയവാഡ സ്വദേശി 70 കാരനായ രങ്കണ്ണയാണ് സുമസ്സുകളുടെ കാരുണ്യത്തില്‍...

Read more

ഓണ്‍ലൈന്‍ മാധ്യമങ്ങളെ അടച്ചാക്ഷേപിച്ച് നടി ശ്വേതാ മേനോന്‍: പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും; കോംഇന്ത്യ

തിരുവനന്തപുരം: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെയുള്ള നടി ശ്വേതാ മേനോന്റെ പരാമര്‍ശങ്ങള്‍ അപക്വവും തെറ്റിദ്ധരിപ്പിക്കുന്നതാണന്നും കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ- ഇന്ത്യ (കോംഇന്ത്യ). ഇന്ത്യയിലെ വ്യവസ്ഥാപിതമായ മാര്‍ഗങ്ങളിലൂടെ തന്നെയാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളും പ്രവര്‍ത്തിക്കുന്നത്. വാര്‍ത്തകള്‍ നല്‍കുന്നത് പരിശോധിക്കാനും വിലയിരുത്താനും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും അതിന്റേതായ സംവിധാനങ്ങളും...

Read more

വാക്ക് പാലിച്ച് ആനന്ദ് മഹീന്ദ്ര: ഇഡ്‌ലി അമ്മയ്ക്ക് മാതൃദിനത്തില്‍ സ്വന്തം വീടായി

തമിഴ്‌നാട്: ഒരു രൂപയ്ക്ക് ഇഡ്‌ലി വിറ്റ് ഹിറ്റായ കോയമ്പത്തൂരിലെ കമലമ്മാളിന് മാതൃദിനത്തില്‍ വീട് സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര. കമലമ്മാള്‍ എന്നു പറഞ്ഞാല്‍ ആര്‍ക്കും അറിയണമെന്നില്ല. എന്നാല്‍ ഇഡ്‌ലി അമ്മ എന്നുപറഞ്ഞാല്‍ അറിയാത്തവരായും ആരും ഉണ്ടാവുകയില്ല. 30 വര്‍ഷത്തോളമായി ഇവര്‍ ഒരു രൂപക്ക്...

Read more

ഖബറടക്കം കഴിഞ്ഞയുടനെ റിഫയുടെ പെട്ടിയും ഫോണും വസ്ത്രങ്ങളുമായി മെഹനാസ് പോയി

കോഴിക്കോട്: ദുബായില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട വ്ളോഗര്‍ റിഫ മെഹ്നുവിന്റെ ആന്തരികാവയവങ്ങളുടെ രാസപരിശോധന നടക്കുകയാണ്. വിഷം ഉള്ളില്‍ ചെന്നിട്ടുണ്ടോ എന്നതടക്കം പരിശോധിക്കും. കോഴിക്കോട് മെഡിക്കല്‍ കോളജ് ഫോറന്‍സിക് ലാബിലാണ് പരിശോധന. അതേസമയം, റിഫയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് നാളെ പോലീസിന് ലഭിക്കും. ഫോറന്‍സിക് വിഭാഗം...

Read more

പാമ്പന്‍ പാലത്തില്‍ ബൈക്കും കാറും കൂട്ടിയിടിച്ചു; കടലിലേക്ക് തെറിച്ചു വീണ യുവാവിനെ സാഹസികമായി രക്ഷിച്ച് മത്സ്യത്തൊഴിലാളികള്‍

ചെന്നൈ: രാമേശ്വരം പാമ്പന്‍ പാലത്തില്‍ നിന്ന് വാഹനാപകടത്തെത്തുടര്‍ന്ന് കടലിലേക്ക് തെറിച്ചു വീണ യുവാവിനെ കയറില്‍ കെട്ടിവലിച്ച് സാഹസികമായി രക്ഷപ്പെടുത്തി. 200 അടി ഉയരമുള്ള പാലത്തില്‍ നിന്ന് വീണ മുകേഷിനെയാണ് മത്സ്യത്തൊഴിലാളികള്‍ സാഹസികമായി രക്ഷിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് മുകേഷും സുഹൃത്ത് നാരായണനും മണ്ഡപത്തുനിന്ന്...

Read more

രാഖിമോള്‍ ഇനി മുതല്‍ ഡോ. രാഖി: ലോട്ടറി വില്‍പ്പനക്കാരനായ അച്ഛന് ഇത് അഭിമാനനിമിഷം

കാസര്‍ഗോഡ്: ലോട്ടറി വില്‍പ്പന നടത്തി പഠിപ്പിച്ച അച്ഛന്റെ ആഗ്രഹം സഫലമാക്കി മകള്‍. ബങ്കളം ലക്ഷം വീട് കോളനിക്കാരുടെ പ്രിയപ്പെട്ട രാഖിമോള്‍ ഇനി മുതല്‍ ഡോ. രാഖിയാണ്. ബങ്കളം ലക്ഷം വീട് കോളനിയിലെ ടിവി രാഘവന്‍, വിഎം ശോഭന ദമ്പതികള്‍ക്ക് ഇത് സ്വപ്ന...

Read more

എല്ലാ തൊഴിലിനും മഹത്ത്വമുണ്ട്! ‘ഗാന്ധിജി പോലും കക്കൂസ് വൃത്തിയാക്കിയിട്ടില്ലേ, പിന്നെ എനിക്ക് ചെയ്താലെന്താ’; ടോയ്ലറ്റ് ക്ലീനറുടെ ജോലിയില്‍ കയറി നടന്‍ ഉണ്ണി രാജന്‍

കണ്ണൂര്‍: 'മറിമായം' സീരിയലിലൂടെയും തൊണ്ടി മുതലും ദൃക്സാക്ഷിയും, ഓപ്പറേഷന്‍ ജാവ, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ തുടങ്ങിയ സിനിമകളിലൂടെയും കുടുകുടെ ചിരിപ്പിച്ച പ്രിയതാരം ഉണ്ണിരാജ് ഉദ്യോഗാര്‍ത്ഥിയായി എത്തിയപ്പോള്‍ ഇന്റര്‍വ്യൂ ബോര്‍ഡ് ശരിക്കും ഞെട്ടി. സ്‌ക്രീനില്‍ ചിരിപ്പിക്കുന്ന പ്രിയ താരം ചെറുവത്തൂര്‍ സ്വദേശി ഉണ്ണിരാജ് ആണ്...

Read more

‘ഒരു ഇഷ്ടിക പോലും ഇടാന്‍ സമ്മതിക്കില്ല’: തമിഴ്നാട്ടില്‍ ലുലു മാള്‍ അനുവദിക്കില്ലെന്ന് ബിജെപി

ചെന്നൈ: തമിഴ്നാട്ടില്‍ ലുലു മാള്‍ അനുവദിക്കില്ലെന്ന് തമിഴ്നാട് ബിജെപി. പുതുതായി ആരംഭിക്കുന്ന ലുലു മാള്‍ കെട്ടിടനിര്‍മ്മാണത്തിന് ഒരു ഇഷ്ടിക പോലും ഇടാന്‍ ബിജെപി സമ്മതിക്കില്ലെന്ന് ബിജെപി തമിഴ്നാട് അദ്ധ്യക്ഷന്‍ കെ അണ്ണാമലൈ പറഞ്ഞു. പാവപ്പെട്ട ചില്ലറ വ്യാപാരികളെ ഇത് ദോഷകരമായി ബാധിക്കും....

Read more

പുതിയ വീട്ടില്‍ താമസമായി, തൊട്ടുപിന്നാലെ ഭാഗ്യവും; മുടങ്ങാതെ ലോട്ടറിയെടുത്ത സോമനെ തേടിയെത്തിയത് 70 ലക്ഷം രൂപ

മുണ്ടക്കയം: വലിയ തുക തന്നെ സമ്മാനമടിക്കുന്നതുവരെ ലോട്ടറി എടുക്കുന്നത് തുടരാന്‍ നിശ്ചയിച്ച സോമന് ഭാഗ്യദേവതയുടെ അനുഗ്രഹം. നിര്‍മല്‍ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനമായ 70 ലക്ഷം രൂപയാണ് മുണ്ടക്കയം വരിക്കാനി തുണ്ടിയില്‍ സോമനെ തേടിയെത്തിയത്. എന്നെങ്കിലും ലോട്ടറിയടിക്കുമെന്ന ഉത്തമവിശ്വാസത്തില്‍ മുടങ്ങാതെ ലോട്ടറി എടുത്തിരുന്നയാളാണ് സോമന്‍....

Read more
Page 412 of 1179 1 411 412 413 1,179

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.