Anitha P

Anitha P

കൊറോണ വൈറസ്; ചൈനയില്‍ നിന്ന് തിരിച്ചെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കോട്ടയത്ത് നിരീക്ഷണത്തില്‍

കോട്ടയം: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച സാഹചര്യത്തില്‍ ചൈനയില്‍ നിന്ന് തിരിച്ചെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കോട്ടയത്ത് നിരീക്ഷണത്തില്‍. ചൈനയില്‍ കൊറോണ വൈറസ് ആദ്യം സ്ഥിരീകരിച്ച വുഹാനില്‍ നിന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ള വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡിഎംഒ...

Read more

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി; 177 പേര്‍ ഗുരുതരാവസ്ഥയില്‍

ബെയ്ജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി. 830 ഓളം പേര്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 177 പേരുടെ നില അതീവ ഗുരുതരമാണ്. അതുകൊണ്ട് തന്നെ മരണസംഖ്യ ഇനിയും വര്‍ധിക്കാനാണ് സാധ്യത. എന്നാല്‍ വൈറസ് ബാധിച്ച...

Read more

സൗദിയിലെ മലയാളി നഴ്‌സിനെ ബാധിച്ചത് ചൈനയിലെ കൊറോണ വൈറസല്ല

റിയാദ്: സൗദിയില്‍ മലയാളി നഴ്‌സിനെ ബാധിച്ചത് കൊറോണ വൈറസല്ലെന്ന് സ്ഥിരീകരിച്ചു. ഇവരെ ബാധിച്ച വൈറസ് 2012ല്‍ സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തതിന് സമാനമായ കൊറോണ വൈറസാണ് ഇതെന്നാണ് സയന്റിഫിക് റീജണല്‍ ഇന്‍ഫെക്ഷന്‍ കട്രോള്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോക്ടര്‍ താരിഖ് അല്‍ അസ്‌റാഖി വ്യക്തമാക്കിയത്....

Read more

നേപ്പാളില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഡല്‍ഹിയില്‍ എത്തിച്ചു

ന്യൂഡല്‍ഹി: നേപ്പാളിലെ റിസോര്‍ട്ടില്‍ വിഷവാതകം ശ്വസിച്ച് മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഡല്‍ഹിയില്‍ എത്തിച്ചു. ഡല്‍ഹിയില്‍ നിന്ന് രാത്രി പത്തരയ്ക്കുള്ള വിമാനത്തില്‍ പ്രവീണിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങള്‍ തിരുവനന്തപുരത്ത് കൊണ്ടു വരും. ഇന്ന് രാത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന അഞ്ച് പേരുടേയും മൃതദേഹങ്ങള്‍ നാളെ രാവിലെ...

Read more

‘ആസിഡ് ആക്രമണത്തിന് ഇരയായവരുടെ മുഖം മേക്കപ്പ് ലുക്കിന് വേണ്ടി പരീക്ഷിക്കേണ്ടതല്ല, ദീപിക മാപ്പ് പറയണം’; കങ്കണ

ആസിഡ് ആക്രമണത്തിന് ഇരയായവരുടെ മുഖം മേക്കപ്പ് ലുക്കിന് വേണ്ടി പരീക്ഷിച്ച ദീപിക പദുക്കോണ്‍ മാപ്പ് പറയണമെന്ന് കങ്കണ റണാവത്ത്. 'തന്റെ സഹോദരി രംഗോലി ആസിഡ് അക്രമണത്തെ അതിജീവിച്ച ഒരു സ്ത്രീയാണ്. ദീപികയുടെ ആ വീഡിയോ കണ്ടപ്പോള്‍ രംഗോലിയുടെ മനസ് വല്ലാതെ വേദനിച്ചു....

Read more

തേജസ് എക്സ്പ്രസ് ഒരു മണിക്കൂറിലേറെ വൈകിയോടി; യാത്രക്കാര്‍ക്ക് നഷ്ടപരിഹാരവുമായി റെയില്‍വേ

മുംബൈ: തേജസ് എക്സ്പ്രസ് ഒരു മണിക്കൂറിലേറെ വൈകിയോടിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍. അഹമ്മദാബാദ്-മുംബൈ റൂട്ടിലോടുന്ന ട്രെയിന്‍ കഴിഞ്ഞ ദിവസം ഒന്നര മണിക്കൂര്‍ വൈകിയാണ് മുംബൈയില്‍ എത്തിയത്. ഇതേ തുടര്‍ന്നാണ് യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം...

Read more

വിമാനത്താവളത്തില്‍ ബോംബ് വെച്ച സംഭവം; ജോലി കിട്ടാത്തതിന്റെ പ്രതികാരമെന്ന് ആദിത്യ റാവു

മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് വയ്ക്കാന്‍ കാരണം ജോലി കിട്ടാത്തതിന്റെ പ്രതികാരമെന്ന് ആദിത്യ റാവു. നേരത്തേ ഇയാള്‍ മംഗളൂരു വിമാനത്താവളത്തില്‍ ജോലിക്ക് അപേക്ഷിച്ചിരുന്നു. എന്നാല്‍ ഇവിടെ ജോലി ലഭിച്ചിരുന്നില്ല. ഇതിന്റെ ദേഷ്യത്തിനാണ് ഇയാള്‍ വിമാനത്താവളത്തില്‍ ബോംബ് വെച്ചത് എന്നാണ് പോലീസ്...

Read more

‘എന്റെ ചോരയ്ക്ക് ലേശം കൊഴുപ്പ് കൂടുതലാ’; പ്രേക്ഷകരെ ആവേശത്തിലാക്കി ‘അയ്യപ്പനും കോശിയും’ ട്രെയിലര്‍

ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം പൃഥ്വിരാജും ബിജുമേനോനും ഒന്നിച്ചെത്തുന്ന ചിത്രമാണ് 'അയ്യപ്പനും കോശിയും'. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. സച്ചിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തില്‍ വിരമിച്ച ഹവീല്‍ദാര്‍ കോശി...

Read more

സൈക്കോ കില്ലറുടെ കഥയുമായി മിഷ്‌കിന്‍; ‘സൈക്കോ’യ്ക്ക് എ സര്‍ട്ടിഫിക്കറ്റ്

തമിഴില്‍ രാച്ചസനെ വെല്ലുന്ന സൈക്കോ കില്ലറുടെ കഥയുമായി മിഷ്‌കിന്‍ എത്തുന്നു. 'സൈക്കോ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കിയിരിക്കുന്നത്. ചിത്രത്തിലെ ഒരു രംഗങ്ങള്‍ക്ക് പോലും സെന്‍സര്‍ ബോര്‍ഡ് കത്രിക വെച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. അശ്ലീല വാക്കുകള്‍...

Read more

കണ്ടക്ടറെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ആലപ്പുഴ നഗരത്തില്‍ സ്വകാര്യ ബസ് പണിമുടക്ക്

ആലപ്പുഴ: കണ്ടക്ടറെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ആലപ്പുഴ നഗരത്തില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്. ബസ് കണ്ടക്ടറെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഇന്നത്തെ മിന്നല്‍ പണിമുടക്ക്. പുന്നപ്ര പോലീസ് സ്റ്റേഷനിലെ എഎസ്‌ഐയുടെ മകള്‍ക്ക് കണ്‍സെഷന്‍ നല്‍കാത്തതിന്റെ പേരില്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തി തന്നെ മര്‍ദ്ദിച്ചുവെന്നാണ്...

Read more
Page 337 of 762 1 336 337 338 762

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.