Anitha

Anitha

‘ഈ ലോകത്ത് ഞാൻ ജനിക്കാൻ പോലും പാടില്ലായിരുന്നു’; ജാതി വിവേചനത്തിൽ മനംനൊന്ത് കോഴിക്കോട്ടെ സിപിഎം പഞ്ചായത്തംഗം രാജിവെച്ചു

കോഴിക്കോട്: കടുത്ത ജാതി വിവേചനത്തിൽ മനംനൊന്ത് കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ സിപിഎം പഞ്ചായത്തംഗം രാജിവെച്ചു. കെഎസ് അരുൺ കുമാറാണ് രാജിവെച്ചത്. ദളിത് വിഭാഗക്കാരനായ കെഎസ് അരുൺകുമാർ തന്റെ സഹപ്രവർത്തകർ ഉൾപ്പടെ ജാതീയമായി അധിക്ഷേപിക്കുന്നെന്ന് കാണിച്ച് പാർട്ടിക്കുും പഞ്ചായത്ത് അധികൃതർക്കും പരാതി നൽകിയിരുന്നു....

Read more

യുപിയിലെ നിയമവിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസ്: മുൻ ബിജെപി കേന്ദ്രമന്ത്രി ചിന്മയാനന്ദിന് ജാമ്യം

ന്യൂഡൽഹി: യുപി സ്വദേശിനിയായ നിയമവിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന ചിന്മയാനന്ദിന് ജാമ്യം. അലഹബാദ് ഹൈക്കോടതിയാണ് തിങ്കളാഴ്ച ചിന്മയാനന്ദിന് ജാമ്യം അനുവദിച്ചത്. നിയമ വിദ്യാർത്ഥിനിയുടെ പരാതിയിൽ 73 കാരനായ ചിന്മയാനന്ദിനെ കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് അറസ്റ്റ് ചെയ്തത്....

Read more

ഷഹീൻബാഗ് സമരം രാഷ്ട്രീയക്കളി; കോൺഗ്രസും എഎപിയും മുതലെടുപ്പ് നടത്തുന്നു; ആദ്യമായി വിഷയത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഒടുവിൽ ഷഹീൻബാഗിലെ പൗരത്വ ഭേദഗതിക്ക് എതിരായ പ്രതിഷേധത്തോട് ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഷഹീൻബാഗ് സമരം രാഷ്ട്രീയക്കളിയെന്നാണ് മോഡി വിമർശിച്ചത്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഡൽഹിയിലെ പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങൾക്ക് പിന്നിൽ രാഷ്ട്രീയമുണ്ട്....

Read more

കെജരിവാൾ ഭീകരവാദിയെന്ന് ബിജെപി മന്ത്രി ജാവദേക്കർ; എന്നാൽ അറസ്റ്റ് ചെയ്യൂവെന്ന് വെല്ലുവിളിച്ച് ആം ആദ്മി പാർട്ടി

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ഭീകരവാദിയാണെന്ന വിവാദ പരാമർശവുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവദേക്കർ. കെജരിവാൾ ഭീകരവാദിയാണെന്ന കാര്യത്തിൽ ആവശ്യത്തിലധികം തെളിവുണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എന്നാൽ ഇക്കാര്യം തെളിയിക്കാൻ കേന്ദ്രമന്ത്രിയെ വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആം ആദ്മി...

Read more

‘പറക്കും സഞ്ജു’വിന്റെ ചിത്രം ആനന്ദ് മഹീന്ദ്രയുടെ സ്‌ക്രീൻ സേവർ; നന്ദി അറിയിച്ച് താരം!

മുംബൈ: പ്രചോദിപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര ഇത്തവണ മലയാളിയായ ക്രിക്കറ്റ് താരം സഞ്ജു സാംസണിനെയാണ് പ്രോത്സാഹിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഞായറാഴ്ച നടന്ന അവസാന ഇന്ത്യ-ന്യൂസീലൻഡ് ടി-20 മത്സരത്തിനിടെ റോസ് ടെയ്‌ലറുടെ സിക്‌സെന്നുറപ്പിച്ച ഒരു ഷോട്ട്...

Read more

കൊറോണയെ കണ്ടവരുണ്ടോ? ഒരു വൈറസും, ബാക്ടീരിയയും മനുഷ്യശരീരത്തിൽ കയറി രോഗമുണ്ടാക്കില്ല; വീണ്ടും വ്യാജപ്രചരണങ്ങളുമായി ജേക്കബ് വടക്കഞ്ചേരി

തൃശ്ശൂർ: കൊറോണ വൈറസിനെ ആരും കണ്ടിട്ടില്ലെന്നും വൈറസുകൾ ജീവൻ അപഹരിക്കില്ലെന്നുമുള്ള വ്യാജ സന്ദേശം പ്രചരിപ്പിച്ച് ജേക്കബ് വടക്കഞ്ചേരി. കൊറോണയുടെ പേരിൽ നടക്കുന്നത് ചിലരുടെ തിരക്കഥയാണെന്നും, ഈ അണുക്കളെ കൊല്ലണമെന്നാവശ്യപ്പെടുന്നവർ പോലും കൊറോണ വൈറസിനെ കണ്ടിട്ടില്ലെന്നും ജേക്കബ് വടക്കഞ്ചേരി തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച...

Read more

കൊറോണ സംശയിച്ച് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച രണ്ടുപേരെ കാണാതായി; വുഹാനിൽ നിന്നെത്തിയ ആളേയും കാണാതായതിൽ ആശങ്ക

ഭോപ്പാൽ: കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് സംശയിച്ച് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരുന്ന രണ്ടുപേരെ കാണാതായതിൽ ആശങ്ക. മധ്യപ്രദേശിലെ ആശുപത്രിയിൽ നിന്നാണ് രണ്ടുപേരെയും കാണാതായത്. ഇവരിൽ ഒരാൾ കൊറോണയുടെ പ്രഭവകേന്ദ്രമായ വുഹാനിൽനിന്ന് നാട്ടിലെത്തിയ യുവാവാണ്. വുഹാൻ സർവകലാശാലയിലെ എംബിബിഎസ് വിദ്യാർത്ഥിയായ ഇയാൾ ചുമയും ജലദോഷവും...

Read more

ഉദ്ഘാടനം ചെയ്തിട്ട് രണ്ടാഴ്ച; കൽപ്പറ്റ ജനറൽ ആശുപത്രിയിലെ കുട്ടികളുടെ വാർഡിന്റെ മേൽക്കൂര തകർന്നുവീണു; രോഗികൾ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

കൽപ്പറ്റ: ഉദ്ഘാടനം കഴിഞ്ഞിട്ട് കേവലം രണ്ടാഴ്ച മാത്രം പിന്നിടുന്നതിനിടെ കൽപ്പറ്റ ജനറൽ ആശുപത്രിയിലെ കുട്ടികളുടെ വാർഡിന്റെ മേൽക്കൂര പൊളിഞ്ഞുവീണു. കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്നിട്ടും ഭാചഗ്യം കൊണ്ടാണ് പലരും തലനാരിഴ വ്യത്യാസത്തിൽ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. ഒഴിവായത് വൻ അപകടമാണെന്ന് ദൃക്‌സാക്ഷികൾ പറയുന്നു....

Read more

പൗരത്വ ഭേദഗതിക്ക് എതിരായ ഓർഡിനൻസ് ഐകകണ്‌ഠ്യേനെ പാസാക്കി എന്നത് തിരുത്തണം; ബിജെപി സമ്മർദ്ദത്തിന് വഴങ്ങി നിയമസഭയിൽ ആവശ്യവുമായി ഒ രാജഗോപാൽ

തിരുവനന്തപുരം: കേരള നിയമസഭയുടെ ചരിത്രത്തിൽ തന്നെ അത്യപൂർവ്വമായി ഐകകണ്‌ഠ്യേനെ പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയത്തിനെതിരെ ബിജെപി എംഎൽഎ ഒ രാജഗോപാൽ. നിയമസഭ പാസാക്കിയ പ്രമേയത്തിൽ നിന്ന് ഐകകണ്‌ഠ്യേനെ എന്ന പ്രയോഗം ഒഴിവാക്കണമെന്ന് ഒ രാജഗോപാൽ ആവശ്യപ്പെട്ടു. അതേസമയം, പ്രമേയം പാസാക്കാൻ...

Read more

മോഡിക്ക് എതിരെ സംസാരിച്ചാൽ രാജ്യദ്രോഹിയാക്കുന്നു; ജനങ്ങൾ തെരുവിലിറങ്ങിയാൽ ജയിലുകൾ തികയാതെ വരും; കേന്ദ്രത്തോട് ഒവൈസി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് എതിരെ സംസാരിക്കുന്നവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുന്നുവെന്ന് ആരോപിച്ച് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. കർണാടകയിൽ ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നാടകം കളിച്ച വിദ്യാർത്ഥിയുടെ അമ്മയ്‌ക്കെതിരെയും സ്‌കൂളിലെ പ്രധാന അധ്യാപികയ്‌ക്കെതിരെയും രാജ്യദ്രോഹ കുറ്റം ചുമത്തിയ...

Read more
Page 1212 of 1855 1 1,211 1,212 1,213 1,855

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.