Akshaya

Akshaya

മത്സ്യത്തൊഴിലാളി പുനരധിവാസ പദ്ധതി; കടല്‍ത്തീരത്തെ വീട് സ്വയം ഒഴിഞ്ഞാല്‍ പത്ത് ലക്ഷം രൂപയോ ഫ്‌ളാറ്റോ നല്‍കും

തിരുവനന്തപുരം: കടല്‍ത്തീരത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളികള്‍ സ്വയം വീട് ഒഴിയാന്‍ തയ്യാറായാല്‍ 10ലക്ഷം രൂപയോ ഫ്‌ളാറ്റോ നല്‍കും. കടല്‍ക്ഷോഭ ഭീഷണി നേരിടുന്ന പ്രദേശത്തെ മത്സ്യത്തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള പുനരധിവാസ പദ്ധതിയുടെ ഭാഗമായാണ് പുതിയ തീരുമാനം. ഈ പദ്ധതിയ്ക്ക് മന്ത്രിസഭായോഗം അനുമതി നല്കി. ഫിഷറീസ് വകുപ്പാണ്...

Read more

ശാന്തിവനത്തിലെ മരച്ചില്ല മുറിക്കാനെത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്കെതിരെ മുടി മുറിച്ച് പ്രതിഷേധം

കൊച്ചി: ശാന്തിവനത്തിലെ മരങ്ങളുടെ ശിഖരം മുറിക്കാനെത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്കെതിരെ മുടിമുറിച്ച് സ്ഥലമുടമയുടെ പ്രതിഷേധം. പരിസ്ഥിതി സംരക്ഷണത്തില്‍ നാടകം കളിക്കുന്ന സര്‍ക്കാരിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമാണിതെന്നും മുഖ്യമന്ത്രിക്കും വൈദ്യുതമന്ത്രിക്കുമെതിരെ ഇനിയും പ്രതിഷേധം കടുപ്പിക്കുമെന്നും മുടിമുറിച്ചെടുത്ത് മീന പറഞ്ഞു. കെഎസ്ഇബിയുടെ വൈദ്യുതി ടവറുകള്‍ സ്ഥാപിച്ച എറണാകുളം...

Read more

അധ്യാപിക ക്ലാസ്സെടുക്കുന്നതിനിടെ മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ് പാളികള്‍ തലയില്‍ വീണു; മൂന്ന് കുട്ടികള്‍ക്ക് പരിക്ക്;വീഡിയോ

മുംബൈ: അധ്യാപിക ക്ലാസ്സെടുക്കുന്നതിനിടെ മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നു വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. മഹാരാഷ്ട്ര ഉല്ലാസ്‌നഗറിലെ ജുലേലാല്‍ സ്‌കൂളിലാണ് സംഭവം. ബെഞ്ചിലിരിക്കുകയായിരുന്ന മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ക്ലാസ്സ് മുറിയിലെ മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ് പാളികളില്‍ വിള്ളലുകളുണ്ടായിരുന്നു. അധ്യാപിക ക്ലാസ്സെടുക്കുന്നതിനിടെ ഈ കോണ്‍ക്രീറ്റ്...

Read more

ടിപ്പര്‍ ലോറിയിടിച്ച് കാല്‍നടയാത്രക്കാരന്‍ കൊല്ലപ്പെട്ട വിവരമറിഞ്ഞെത്തിയ സഹോദരന്‍ കുഴഞ്ഞു വീണ് മരിച്ചു

കോട്ടക്കല്‍: ടിപ്പര്‍ ലോറിയിടിച്ച് കാല്‍നടയാത്രക്കാരന്‍ കൊല്ലപ്പെട്ട വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ സഹോദരന്‍ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം കോട്ടക്കല്‍ എടരിക്കോട് പണിക്കര്‍പടിയിലാണ് സംഭവം. പരുത്തിക്കുന്നന്‍ അബ്ദുള്‍ മജീദ്, സഹോദരന്‍ മുസ്തഫ എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. റോഡിലൂടെ പോവുകയായിരുന്ന അബ്ദുള്‍ മജീദിന്റെ...

Read more

എലിയെ ഭക്ഷിക്കുന്ന ചിലന്തി; സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച് ഒരു ചിത്രം

തന്നേക്കാള്‍ വലിയ ഒരു എലി ഭക്ഷിക്കുന്ന ഒരു ചിലന്തിയുടെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ജസ്റ്റിന്‍ ലാട്ടന്‍ എന്ന യുവതിയാണ് തന്റെ ഭര്‍ത്താവ് ക്യാമറയില്‍ പകര്‍ത്തിയ ഏവരെയും ഞെട്ടിക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. 'എലിയെ ഭക്ഷിക്കുന്ന ചിലന്തി! എന്റെ ഭര്‍ത്താവ് പകര്‍ത്തിയ...

Read more

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തി; രണ്ടരമാസങ്ങള്‍ക്ക് ശേഷം യുവതി പിടിയില്‍

ആലപ്പുഴ: രണ്ടരമാസം മുമ്പ് വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയ സംഭവത്തില്‍ യുവതി അറസ്റ്റിലായി. ആലപ്പുഴ സ്വദേശി ശ്രീലക്ഷ്മിയാണ് അറസ്റ്റിലായത്. കസ്റ്റംസ് ഇന്റലിജന്‍സ് നടത്തിയ അന്വേഷണത്തിലാണ് ശ്രീലക്ഷ്മിയെ പിടികൂടിയത്. ദുബായിയില്‍ നിന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴിയായിരുന്നു സ്വര്‍ണ്ണകടത്ത്. രണ്ടര മാസം മുന്‍പാണ്...

Read more

വിവാഹം കഴിഞ്ഞ് നാലാം മാസം പ്രസവിച്ചതിന് അധ്യാപികയെ ജോലിയില്‍ നിന്നും പുറത്താക്കി; പരാതി

മലപ്പുറം: വിവാഹം കഴിഞ്ഞ് നാലാം മാസം പ്രസവിച്ചതിന് പ്രീ പ്രൈമറി ടീച്ചറെ ജോലിയില്‍ നിന്ന് പുറത്താക്കി. മലപ്പുറം കോട്ടക്കലിലെ ഗവണ്മെന്റ് യുപി സ്‌കൂളിലെ അധ്യാപികയാണ് ജോലി നഷ്ടമായതായി പരാതി നല്‍കിയത്. പിടിഎ മീറ്റിങ്ങില്‍ വെച്ച് അധ്യാപകരും രക്ഷിതാക്കളും തന്നെ ആക്ഷേപിച്ചെന്നും പരാതിയില്‍...

Read more

സ്ത്രീത്വത്തിന് അപമാനം; അനധികൃതമായി നഗരത്തില്‍ പ്രദര്‍ശിപ്പിച്ച അടിവസ്ത്ര ബൊമ്മകള്‍ നീക്കം ചെയ്യണമെന്ന് ശിവസേന

മുംബൈ: അനധികൃതമായി നഗരത്തില്‍ പ്രദര്‍ശിപ്പിച്ച അടിവസ്ത്ര ബൊമ്മകള്‍ നീക്കം ചെയ്യണമെന്ന ആവശ്യവുമായി ശിവസേന. അടിവസ്ത്ര ബൊമ്മകള്‍ സ്ത്രീത്വത്തിന് അപമാനമാണെന്നും ഇത്തരത്തിലുള്ള ബൊമ്മകളെ പ്രദര്‍ശിപ്പിക്കേണ്ട കാര്യമില്ല, ഇതെവിടെ കിട്ടുമെന്ന് സ്ത്രീകള്‍ക്കറിയാമെന്നും ശിവസേന കോര്‍പ്പറേഷന്‍ കൗണ്‍സിലറും ബിഎംസി ലോ കമ്മറ്റി ചെയര്‍പേഴ്‌സണുമായ ശീതള്‍ മാത്രെ...

Read more

ലൈംഗിക ചൂഷണ കേസില്‍ ബിനോയ് കോടിയേരിയെ പാര്‍ട്ടി സംരക്ഷിക്കില്ല, നിയമം നിയമത്തിന്റെ വഴിക്കു പോകും, കുറ്റം ചെയ്തവര്‍ക്ക് ശിക്ഷ ലഭിക്കട്ടെ; മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: കുറ്റം ചെയ്തയാള്‍ ശിക്ഷിക്കപ്പെടും, ലൈംഗിക ചൂഷണ കേസില്‍ ബിനോയ് കോടിയേരിയെ പാര്‍ട്ടി സംരക്ഷിക്കില്ലെന്ന് ഫിഷറീസ് വകുപ്പുമന്ത്രി മേഴ്‌സിക്കുട്ടിയമ്മ. കേരളത്തിലെ പാര്‍ട്ടിക്കെതിരായ ഒരു വിഷയമായി ഇതിനെ ആരെങ്കിലും മാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത് അടിസ്ഥാനരഹിതമാണെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പറഞ്ഞു. നിയമം നിയമത്തിന്റെ...

Read more

ജപ്പാനില്‍ അതിശക്തമായ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

ടോക്യോ: ജപ്പാനിലെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ ഭൂകമ്പം. റിക്ടര്‍സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തി. ചൊവ്വാഴ്ചയുണ്ടായ അതിശക്തമായ ഭൂകമ്പത്തെ തുടര്‍ന്ന് ജപ്പാനില്‍ സുനാമിക്കും വന്‍ തിരമാലകള്‍ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഇതോടെ ജനങ്ങളില്‍ ആശങ്ക ഉയര്‍ന്നിരിക്കുകയാണ്. ഭൂകമ്പത്തെതുടര്‍ന്ന് ടോക്യോയുടെ വടക്കന്‍ മേഖലയിലെ...

Read more
Page 1120 of 1146 1 1,119 1,120 1,121 1,146

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.