Surya

Surya

മിഷേല്‍ ഷാജിയുടെ ദുരൂഹ മരണത്തിന് രണ്ട് വയസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

കൊച്ചി: മിഷേല്‍ ഷാജിയുടെ ദുരൂഹ മരണത്തിന് ഇന്ന് രണ്ട് വയസ്സ് പൂര്‍ത്തിയായിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് മിഷേലിന്റെ കുടുംബവും ആക്ഷന്‍ കൗണ്‍സിലും കൊച്ചിയില്‍ കൂട്ടായ്മ സംഘടിപ്പിച്ചു. രണ്ട് വര്‍ഷം മുമ്പാണ് ഹോസ്റ്റലില്‍ നിന്നും പുറത്തുപോയ മിഷേലിനെ കൊച്ചിക്കായലില്‍...

Read more

കോപ്പിയടി ആരോപണം; പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

റായ്പുര്‍: കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. ഛത്തിസ്ഗഡിലെ ജഷ്പുര്‍ ജില്ലയിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണു സംഭവം. പത്താം ക്ലാസ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥിനിയാണ് ജീവനൊടുക്കിയത്. പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥിനി കോപ്പിയടിച്ചെന്ന സംശയത്തെ തുടര്‍ന്ന് നിരീക്ഷക സംഘം പത്താംക്ലാസുകാരിയുടെ...

Read more

നേമം റെയില്‍വേ സ്റ്റേഷന് സമീപം വന്‍ തീപിടുത്തം

തിരുവനന്തപുരം: നേമം മാങ്കൂട്ടത്തിന് സമീപം വന്‍ തീപിടുത്തം. നേമം റെയില്‍വേ സ്റ്റേഷന് പിന്നില്‍ റെയില്‍വേയുടെയും സ്വകാര്യ വ്യക്തിയുടെയും ഒന്നരേക്കറോളം വരുന്ന സ്ഥലത്തായിരുന്നു തീപിടുത്തം ഉണ്ടായത്. നേമം റെയില്‍വേ സ്റ്റേഷന് പുറകിലായി മാങ്കൂട്ടത്തിന് സമീപം മുളയ്ക്കല്‍ വിളാകത്താണ് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ തീപിടിച്ചത്....

Read more

സംസ്ഥാനത്തെ പുഴകള്‍ വറ്റി വരളുന്നു; നേരിടേണ്ടത് കൊടിയ വരള്‍ച്ച!

കോഴിക്കോട്: സംസ്ഥാനത്തെ പുഴകള്‍ മുന്‍ കാലത്തെ അപേക്ഷിച്ച് വറ്റി വരളുന്നു. പ്രളയത്തെ തുടര്‍ന്ന് നദീതടങ്ങള്‍ തകര്‍ന്നതോടെ വെള്ളം പിടിച്ച് നിര്‍ത്താനുള്ള ശേഷി നഷ്ടപ്പെട്ടതാണ് പുഴകള്‍ വരളാന്‍ കാരണമായി വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. സംസ്ഥാനത്തെ പുഴകളില്‍ മിക്കതിലും വെള്ളം കുറയുകയാണ്. ചിലത് ഇപ്പോള്‍ തന്നെ...

Read more

ഇനി പോണ്‍സൈറ്റില്‍ കയറണമെങ്കില്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം

ലണ്ടന്‍: പോണ്‍സൈറ്റില്‍ കയറണമെങ്കില്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം. നിയമങ്ങള്‍ ശക്തമാക്കാന്‍ ഒരുങ്ങി ബ്രിട്ടണ്‍. ബ്രിട്ടണില്‍ അടുത്ത മാസം മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും. പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കണമെങ്കില്‍ ബ്രിട്ടനില്‍ ഇനി മുതല്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കുകയാണ്. അഡള്‍ട്ട് കണ്ടന്റ് അഥവാ...

Read more

അടിതെറ്റിയ കുട്ടിയാന പൊട്ടക്കിണറില്‍ വീണു; മണിക്കൂറുകള്‍ പാടുപെട്ട് നാട്ടുകാര്‍ രക്ഷപ്പെടുത്തി

കോതമംഗലം: കാട്ടില്‍ നിന്ന് ഇറങ്ങി നടക്കുന്നതിനിടെ കോതമംഗലത്ത് കുട്ടിയാന പൊട്ടക്കിണറ്റില്‍ വീണു. പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. വലിയ ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും കിണറ്റിനകത്ത് കിടന്ന് വട്ടം കറങ്ങുകയാണ് ആനക്കുട്ടി. എങ്ങനെ എങ്കിലും പുറത്ത് കടക്കാനുള്ള പരിശ്രമത്തിനിടെ മണ്ണ് കുത്തിയെടുത്ത്...

Read more

പുള്ളിപ്പുലി തെങ്ങിന്‍ മുകളില്‍ കുടുങ്ങി; താഴെയിറക്കാന്‍ വലഞ്ഞ് വനംവകുപ്പ്

മാണ്ഡ്യ; നാട്ടിലിറങ്ങിയ പുള്ളിപ്പുലി തെങ്ങിന്‍ മുകളില്‍ കുടുങ്ങി. 35 അടി ഉയരത്തിലുള്ള തെങ്ങിന്റെ മുകളിലാണ് പുലി കുടുങ്ങിയത്. കര്‍ണ്ണാടക മാണ്ഡ്യയിലെ സോമനാഥപുരയിലാണ് സംഭവം. ഇന്നു രാവിലെയാണ് തെങ്ങിന്‍ മുകളില്‍ കുടുങ്ങിയ പുലിയെ നാട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത്...

Read more

പോലീസ് കള്ളക്കേസില്‍ കുടുക്കിയെന്ന് ആരോപണം; വീഡിയോ ഷെയര്‍ ചെയ്ത് യുവാവ് ആത്മഹത്യ ചെയ്തു

പാലാ: പോലീസ് കള്ളക്കേസില്‍ കുടുക്കി മര്‍ദ്ദിച്ചെന്നാരോപിച്ച് കോട്ടയം പാലായില്‍ യുവാവ് ആത്മഹത്യ ചെയ്തു. മേലുകാവ് പോലീസിനെതിരെ വീഡീയോ പോസ്റ്റ് ചെയ്ത ശേഷമായിരുന്നു പാലാ കടനാട് സ്വദേശി രാജേഷ് ആത്മഹത്യ ചെയ്തത്. മാല മോഷണക്കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ രാജേഷ് ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ്...

Read more

ജമ്മു ബസ് സ്റ്റാന്‍ഡില്‍ സ്ഫോടനം; പരിക്കേറ്റവരുടെ എണ്ണം 19 ആയി

ശ്രീനഗര്‍: ജമ്മു ബസ് സ്റ്റാന്‍ഡിലുണ്ടായ സ്ഫോടനത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റു. ബസ് സ്റ്റാന്‍ഡിനകത്താണ് സ്ഫോടനമുണ്ടായത്. പ്രദേശം പോലീസ് വലയത്തിലാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഫോടനത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഗ്രനേഡ് ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നാണ് സൂചന. ബസ്റ്റാന്‍ഡിന് പുറത്താണോ അകത്താണോ...

Read more

ഡിസ് ലെക്സിയ രോഗികളെ പരിഹസിച്ച മോഡിക്കെതിരെ പരാതിയുമായി ഭിന്നശേഷിക്കാരുടെ സംഘടന

ചെന്നൈ: ഡിസ് ലെക്സിയ ബാധിച്ച രോഗികളെ പരിഹസിച്ച പ്രധാനമന്ത്രിക്കെതിരെ പരാതിയുമായി ഭിന്നശേഷിക്കാരുടെ സംഘടന രംഗത്ത്. തമിഴ്‌നാട്ടിലെ ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ടിഎആര്‍എറ്റിഡിഎസി ( തമിഴ്‌നാട് അസോസിയേഷന്‍ ഫോര്‍ ദ റൈറ്റ്‌സ് ഓഫ് ഓള്‍ ടൈപ്‌സ് ഓഫ് ഡിഫറന്റ്‌ലി ഏബിള്‍ഡ് കെയര്‍ഗീവേര്‍സ്) യാണ്...

Read more
Page 875 of 1065 1 874 875 876 1,065

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.