Akshaya

Akshaya

ഹിന്ദു മഹാസഭാ നേതാവ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു

ലക്‌നൗ: ഹിന്ദു മഹാസഭാ നേതാവ് വെടിയേറ്റു മരിച്ചു. കമലേഷ് ത്രിപാഠിയാണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. ലക്‌നൗവില്‍ സംഘടനയുടെ ഓഫിസില്‍ വെച്ചായിരുന്നു ആക്രമണം. വെടിയേറ്റ ഉടനെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുഖം മറച്ചെത്തിയ രണ്ടുപേരാണ് കമലേഷ് ത്രിപാഠിയ്ക്ക് നേരെ വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ശേഷം...

Read more

രാത്രി ഷിഫ്റ്റില്‍ ഡ്യൂട്ടി ഡോക്ടര്‍ക്ക് പകരം അപരന്‍ ഡോക്ടര്‍; കൈയ്യോടെ പിടികൂടി നാടകം പൊളിച്ച് ആരോഗ്യവകുപ്പ് വിജിലന്‍സ് സംഘം

കൊല്ലം: രാത്രി ഷിഫ്റ്റില്‍ ഡ്യൂട്ടി ഡോക്ടര്‍ക്ക് പകരം എത്തിയ അപരന്‍ ഡോക്ടര്‍ ആരോഗ്യ വകുപ്പ് വിജിലന്‍സ് സംഘം എത്തിയതോടെ മുങ്ങി. കടക്കല്‍ താലൂക്ക് ആശുപത്രിയിലാണ് സംഭവം. രാത്രി ഡ്യൂട്ടി ഉണ്ടായിരുന്ന ഡോ. എസ് എസ് സുരേഷിന് പകരം മുന്‍പ് ആശുപത്രിയില്‍ താത്കാലികാടിസ്ഥാനത്തില്‍...

Read more

ട്രെയിനിനു മുകളില്‍ കയറിയിരുന്ന് ആത്മഹത്യാഭീഷണി മുഴക്കി യുവാവ്; ജീവനക്കാരെയും യാത്രക്കാരെയും മുള്‍മുനയില്‍ നിര്‍ത്തിയ നിമിഷങ്ങള്‍

പരപ്പനങ്ങാടി: ട്രെയിനിനു മുകളില്‍ കയറിയിരുന്ന് യുവാവിന്റെ ആത്മഹത്യാഭീഷണി. മലപ്പുറം പരപ്പനങ്ങാടിയിലാണ് സംഭവം. കണ്ണൂര്‍ എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസിന് മുകളില്‍ വലിഞ്ഞുകയറിയായിരുന്നു യുവാവിന്റെ ആത്മഹത്യാഭീഷണി. സംഭവത്തില്‍ എന്തുചെയ്യണമെന്നറിയാതെ യാത്രക്കാരും ജീവനക്കാരും ആശങ്കയിലായി. മംഗലാപുരം സ്വദേശി റഹ്മാന്‍(25) ആണ് ട്രെയിനിന് മുകളില്‍ കയറി നിന്ന്...

Read more

ഇളകിയെത്തിയ തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റു; തിരുവല്ല സ്വദേശി മരിച്ചു

തിരുവല്ല: തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. ചാത്തങ്കരി കളത്തിപറമ്പില്‍ കെഒ ജോര്‍ജ്(86) ആണ് മരിച്ചത്. റോഡിലേക്ക് നടന്നുപോകുന്നതിനിടെ വീടിന്റെ അടുത്തുള്ള മാവില്‍ കൂടുകൂട്ടിയിരുന്ന തേനീച്ചകള്‍ കൂട്ടത്തോടെ ഇളകി വന്ന് ജോര്‍ജിനെ ആക്രമിക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് സംഭവം. ചാത്തങ്കരി മാര്‍ത്തോമ പള്ളിക്ക് മുന്‍പില്‍...

Read more

ജസ്റ്റിസ് എസ്എ ബോബ്‌ഡെ സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെ സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസാകും. നിലവില്‍ ചീഫ് ജസ്റ്റിസ് ആയ രഞ്ജന്‍ ഗൊഗോയി ബോബ്‌ഡെയുടെ പേര് നിര്‍ദേശിച്ച് കത്തയച്ചു. ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ സുപ്രിംകോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെ....

Read more

21കാരിയെ വീട്ടില്‍ക്കയറി കൊലപ്പെടുത്താന്‍ ശ്രമിച്ചു, ശേഷം 15കാരന്‍ ഫ്‌ളാറ്റിന്റെ എട്ടാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു

ന്യൂഡല്‍ഹി: യുവതിയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ശേഷം 15കാരന്‍ ഫ്‌ളാറ്റിന്റെ എട്ടാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് ചാടി ജീവനൊടുക്കി. നോയിഡയില്‍ വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ 21കാരിയെ സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു. നോയിഡയിലെ സെക്ടര്‍ 61...

Read more

‘ഇന്ത്യാചരിത്രം രാജ്യത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റിയെഴുതണം’; അമിത് ഷാ

വാരാണസി: ഇന്ത്യാചരിത്രം മാറ്റിയെഴുതേണ്ടതുണ്ടെന്ന് ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. ഇന്ത്യയുടെ ചരിത്രം ഇന്ത്യയുടെ കാഴ്ചപ്പാടില്‍ മാറ്റിയെഴുതേണ്ട ആവശ്യമുണ്ടെന്നും നമ്മുടെ ചരിത്രമെഴുതേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും അമിത് ഷാ പറഞ്ഞു. വാരാണസിയിലെ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ അന്താരാഷ്ട്ര സെമിനാര്‍ ഉദ്ഘാടനം ചെയ്ത്...

Read more

കൊച്ചിയിലെത്തിയ നെതര്‍ലന്‍ഡ് രാജാവിനും രാജ്ഞിക്കും കേരളീയ ശൈലിയില്‍ വരവേല്‍പ്പ്; വൈകിട്ട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച

കൊച്ചി: സന്ദര്‍ശനത്തിനായി എത്തിയ നെതര്‍ലന്‍ഡ് രാജാവ് വില്യം അലക്‌സാണ്ടറിനും രാജ്ഞി മാക്‌സിമയ്ക്കും കൊച്ചി വിമാനത്താവളത്തില്‍ കേരളീയ ശൈലിയില്‍ വരവേല്‍പ്പ്. കൊച്ചിയിലെത്തിയ നെതര്‍ലന്‍ഡ് രാജാവ് വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ ടാജ് മലബാര്‍ ഹോട്ടലില്‍ വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി രാജാവ് കൂടിക്കാഴ്ച്ച നടത്തും. വിശിഷ്ടാതിഥികള്‍ക്കായി...

Read more

സന്യാസിയാണെങ്കിലും ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാനാകില്ല, മാതാപിതാക്കള്‍ക്ക് മാസം ചെലവിനുള്ള തുക നല്‍കണം; കോടതി ഉത്തരവ്

അഹമ്മദാബാദ്: സന്യാസിയാണെങ്കിലും ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാനാകില്ല, മാതാപിതാക്കള്‍ക്ക് മാസം ചെലവിനുള്ള തുക നല്‍കണമെന്ന് യുവാവിനോട് അഹമ്മദാബാദ് ഹൈക്കോടതി. മാതാപിതാക്കളെ ഉപേക്ഷിച്ച് സന്യാസജീവിതം നയിക്കാന്‍ പോയ മകനോടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഭിന്നശേഷിക്കാരായ വൃദ്ധരായ മാതാപിതാക്കളുടെ ഏകമകനാണ് ധര്‍മേഷ് ഗോയല്‍ എന്ന 27കാരന്‍....

Read more

ലക്ഷദ്വീപില്‍ ന്യൂനമര്‍ദം; കനത്ത മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ലക്ഷദ്വീപില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി,മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ...

Read more
Page 1071 of 1146 1 1,070 1,071 1,072 1,146

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.