‘ഉണ്ട’യ്ക്ക് ശേഷം ‘ലവു’മായി ഖാലിദ് റഹ്മാന്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

‘ഉണ്ട’ എന്ന ചിത്രത്തിനു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ‘ലവ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പൃഥ്വിരാജും ഇന്ദ്രജിത്തും തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

‘ലവ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ രജിഷ വിജയനും ഷൈന്‍ ടോം ചാക്കോയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വീണ നന്ദകുമാര്‍, സുധി കോപ്പ, ഗോകുലന്‍, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മലയാളത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആദ്യം ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം കൂടിയാണിത്. ആഷിക്ക് ഉസ്മാന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.