ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം, പ്രവാസി മലയാളിക്ക് ദുബായിയില്‍ ദാരുണാന്ത്യം

ദുബായി: പ്രവാസി മലയാളിക്ക് വാഹനാപകടത്തില്‍ ദുബായിയില്‍ ദാരുണാന്ത്യം. തിരുവനന്തപുരം സ്വദേശിയാണ് മരിച്ചത്. ആഴൂര്‍ കൊളിച്ചിറ പുത്തന്‍ബംഗ്ലാവില്‍ നിഖില്‍ ആണ് വാഹനാപകടത്തില്‍ മരിച്ചത്.

ഇരുപത്തിയേഴ് വയസ്സായിരുന്നു. ടാങ്കര്‍ ലോറി മറിഞ്ഞാണ് അപകടം സംഭവിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു നടുക്കുന്ന അപകടം. വെള്ളം കൊണ്ടുപോകുന്ന ടാങ്കറിലെ ജീവനക്കാരനായിരുന്നു നിഖില്‍.

also read: സോനു നിഗത്തിന്റെ പിതാവിന്റെ വീട്ടിൽ വൻകവർച്ച; 72 ലക്ഷം രൂപ മോഷണം പോയി; മുൻഡ്രൈവർ പിടിയിൽ

വളവ് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട ടാങ്കര്‍ മറിയുകയായിരുന്നു. പഞ്ചാബ് സ്വദേശിയാണ് വണ്ടി ഓടിച്ചിരുന്നത്. നിഖില്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.

also read: കള്ളുഷാപ്പിലിരുന്ന് കള്ളുകുടിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു; തൃശൂരിൽ യുവതിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിച്ച് സംസ്‌കരിക്കും. നിഖിലിന്റെ വിയോഗം വീട്ടുകാരെയും നാടിനെയും ഒരുപോലെ വേദനയിലാഴ്ത്തുകയാണ്.

Exit mobile version